മാസ ശമ്പളം കൊണ്ട് മാത്രം ജീവിതത്തിൽ എല്ലാ കാര്യങ്ങളും നടക്കില്ലെന്നത് യാഥാർഥ്യമാണ്. നല്ലൊരു നിക്ഷേപമുള്ളൊരാൾക്ക് ഭാവിയിൽ വരുന്ന ചെലവുകളെ ധൈര്യമായി നേരിടാനാകും. നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്നതായി നിരവധി ഘടകങ്ങളുണ്ട്. ഇതിൽ പ്രധാനമാണ് നിക്ഷേപത്തിന്റെ വളർച്ച. പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് ദീർഘനാളത്തെ നിക്ഷേപത്തിന് ശേഷം ലഭിക്കുന്ന തുക ചെലവുകൾക്ക് അനുയോജ്യമാണോ എന്ന് മുൻകൂട്ടി അറിയണം. നിക്ഷേപത്തിന്റെ ലിക്വിഡിറ്റി, സുരക്ഷ എന്നിവയും പ്രധാന ഘടകങ്ങളാണ്.
സ്ഥിര നിക്ഷേപവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഇക്കാലത്ത് സജീവമായ നിക്ഷേപങ്ങളാണെന്ന് കാണാം. ഒറ്റത്തവണയായി ഒരു സംഖ്യ സ്ഥിരനിക്ഷേപിമിടേണ്ടതുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടിൽ ഒറ്റത്തവണയായോ സിറ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയോ നിക്ഷേപം നടത്താം.
സ്ഥിര നിക്ഷേപത്തിൽ പലിശ വരുമാനം ഉറപ്പു തരുമ്പോൾ വിപണിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മ്യൂച്വൽ ഫണ്ടുകളുടെ ആദായം. ദീർഘകാലത്തേക്ക് നല്ല ആദായം നൽകുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കിയ മ്യൂച്വൽ ഫണ്ടും അതേ കാലയളവിലെ സ്ഥിര നിക്ഷേപവും പരിശോധിക്കാം.
ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത്
2013 ജനുവരി ഒന്നിന് ക്ലാൻഡ് ഫണ്ടാണ് ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത് ഫണ്ട് അവതരിപ്പിച്ചത്. മൾട്ടി കാപ് വിഭാഗത്തിൽപ്പെടുന്നൊരു ഫണ്ടാണിത്. 2022 ജൂണ്‍ 30നുള്ള ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്മെന്റ് (എഎംയു) 2644.71 കോടി രൂപാണ്. സെപ്റ്റംബര്‍ 9 നുള്ള ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 470.37 രൂപയാണ്.
0.58 ശതമാനമാണ് ചെലവ് അനുപാതം. ഇത് കാറ്റഗറി ആവറേജിനേക്കാള്‍ താഴെയാണിത്. 5,000 രൂപയിൽ ലംപ്സം നിക്ഷേപം ആരംഭിക്കാം. എസ്ഐപി വഴി നിക്ഷേപിക്കുന്നതിനുള്ല ചുരുങ്ങിയ തുക 1,000 രൂപയാണ്. അധിക നിക്ഷേപത്തിനും 1,000 രൂപ മതിയാകും.
5 വർഷം കൊണ്ട് ഇരട്ടി
ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാൻ ആരംഭിച്ചത് മുതല്‍ ശരാശരി 21.08 ശതമാനം വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്. 5 വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചൊരള്‍ക്ക് 30.62 ശതമാനം വാര്‍ഷിക ആദായമാണ് ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാൻ നല്‍കിയക്. 6 ലക്ഷം രൂപയെട നിക്ഷേപം 12.72 ലക്ഷമായി വളര്‍ന്നു.
മൂന്ന് വര്‍ഷം മുൻപ് 10,000 രൂപയുടെ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് 6.36 ലക്ഷം രൂപയാണ് തിരികെ ലഭിച്ചത്. 40.78 ശതമാനമാണ് മൂന്ന് വര്‍ഷത്തെ ആദായ നിരക്ക്. എല്ലാ രണ്ട് വര്‍ഷത്തിലും നിക്ഷേപകന്റെ തുക ഇരട്ടിയാക്കിയതായി കാണാം. 5 വര്‍ഷം മുന്‍പ് 6 ലക്ഷം രൂപ ഒറ്റ്തവണയായി ക്വാന്‍ഡ് ആക്ടീവ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാനിൽ നിക്ഷേപിച്ചൊരാള്‍ക്ക് 11,18,592 രൂപയാണ് ലാഭം നേടായാനയത്. നിക്ഷേപം 17.18 ലക്ഷമായി വളർന്നു.
പോർട്ട്ഫോളിയോ
ക്വാന്‍ഡ് ആക്ടീവ് ഫണ്ടിന്റെ നിക്ഷേപങ്ങളിൽ 98.57 ശതമാനവും ആഭ്യന്തര ഇക്വിറ്റികളിലാണ്. ഇതില്‍ 48.18 ശതമാനം ലാര്‍ജ് കാപിലും 25.16 ശതമാനം മിഡ്കാപ് കമ്പനികളിലും 25.23 ശതമാനം സമോൾ കാപ് കമ്പനികളിലുമാണ്. ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്‌സോണ്‍, വേദാന്ത ലിമിറ്റഡ്, ലാര്‍സണ്‍ ആന്‍ഡ് ടെര്‍ബോ എന്നിവയാണ് ഫണ്ടിന് പ്രധാന നിക്ഷേപമുള്ള 5 കമ്പനികൾ.
സ്ഥിര നിക്ഷേപം
ഇന്ന് ബാങ്കുകൾ നൽകുന്ന പരമാവധി പലിശ 6 ശതമാനത്തോളമാണ്. പലിശ നിരക്കിൽ മുന്നിൽ നിൽക്കുന്ന എച്ച്ഡിഎഫ്സി ബാങ്കിലെ സ്ഥിര നിക്ഷേപം പരിഗണിക്കാം. 5 വര്‍ഷത്തേക്ക് എച്ചഡിഎഫ്‌സിയില്‍ സ്ഥിര നിക്ഷേമിടുന്നൊരാള്‍ക്ക് 6.10 ശതമാനം പലിശയാണ് ലഭിക്കുക. 6 ലക്ഷം രൂപനിക്ഷേപിച്ചാല്‍ കാലാവധിയിൽ 2.12,102 രൂപ പലിശയായി ലഭിക്കും. നിക്ഷേപം 8.12 ലക്ഷമായി ഉയരും. മുതിര്‍ന്ന പൗരന്മാര്‍ക്ക് കാലാവധിയിൽ 2,32,338 രൂപ പലിശയായി ലഭിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications