റിട്ടേണുകളുടെ കാര്യത്തിൽ, സ്റ്റോക്കുകൾക്ക് ശേഷം ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് മൂച്വൽ ഫണ്ടുകൾ. മൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബോണ്ടുകൾ തുടങ്ങിയവ, അവയുടെ അടിസ്ഥാന ആസ്തികളെ ആശ്രയിച്ച് ഒരു പരിധിവരെ അപകടസാധ്യത ഉള്ളതാണ്. മറ്റ് നിക്ഷേപ പദ്ധതികൾ ഗ്യാരണ്ടീഡ് റിട്ടേണുകൾക്കൊപ്പം ഒരു പരിധിവരെ ഉറപ്പ് നൽകുന്നു. എന്നാൽ അടിസ്ഥാന ആസ്തികളിൽ മാറ്റമില്ലാത്ത കാരണം മൂച്വൽ ഫണ്ട് റിട്ടേണുകൾക്ക് ലാഭമോ നഷ്ടമോ ഉണ്ടാകാം.
EPF vs SIP vs PPF: 15 വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം, ഏത് പദ്ധതിയാണ് നല്ലത്, വിശദമായി അറിയാം
എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് മൂച്വൽ ഫണ്ടുകൾ, അവ വാഗ്ദാനം ചെയ്യുന്ന വിവിധ ആനുകൂല്യങ്ങൾ കാരണം ചെറിയ നിക്ഷേപകർക്കിടയിൽ കൂടുതൽ ഇഷ്ടപ്പെട്ട നിക്ഷേപ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. വിപണിയിൽ വിവിധ തരത്തിലുള്ള മൂച്വൽ ഫണ്ടുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇക്വിറ്റി ഫണ്ടുകൾ വളർച്ചാ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. അതുപോലെ ഇ.എൽ.എസ്.എസ് ഫണ്ടുകൾ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വ്യത്യസ്തമായ ഘടകങ്ങൾ ഉൾകൊള്ളുന്നത് കൊണ്ട് തന്നെ, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ അടിസ്ഥാനമാക്കി വേണം ഒരു പദ്ധതി തെരെഞ്ഞെടുക്കേണ്ടത്.

ഒരു എസ്.ഐ.പി വഴിയുള്ള നിക്ഷേപം കാലക്രമേണ ഒരു വലിയൊരു സമ്പാദ്യം ഉണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ്. ശ്രദ്ധേയമായ വരുമാനം നൽകിയ ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് - ഡയറക്റ്റ് പ്ലാൻ ഉദാഹരണത്തിലൂടെ ഒരു ചെറിയ എസ്.ഐ.പി നിക്ഷേപം പോലും ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ വളരുന്നുവെന്ന് നമുക്ക് നോക്കാം.
ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് - ഡയറക്റ്റ് പ്ലാൻ കഴിഞ്ഞ 10 വർഷമായി എസ്.ഐ.പി നിക്ഷേപങ്ങളിൽ 26.46 ശതമാനം വാർഷിക വരുമാനം നൽകിയിട്ടുണ്ട്. 20 വർഷ കാലയളവിൽ 3,000 രൂപ പ്രതിമാസ എസ്.ഐ.പിയിൽ നിങ്ങളുടെ എസ്.ഐ.പി നിക്ഷേപത്തിലെ വരുമാനം കണക്കുകൂട്ടുമ്പോൾ, അതിലെ നിങ്ങളുടെ ആകെ നിക്ഷേപം 7,20,000 രൂപയാണ്. അതായത് 3,000 × 240 മാസം (20വർഷം) = 7,20,000 രൂപ. 26.46 ശതമാനത്തിൽ നിങ്ങളുടെ വാർഷിക വരുമാനം 2,53,98,839 രൂപയായിരിക്കും. അങ്ങനെ നിങ്ങളുടെ ആകെ സമ്പാദ്യം 2,61,18,839 രൂപയായിരിക്കും.
ഇടിവിന് അവസാനം, ഈ രണ്ട് മൈക്രോഫിനാൻസ് ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, വില 43 രൂപ മുതൽ
ഉയർന്ന വാർഷിക വരുമാനം കാരണം പ്രതിമാസം 3,000 രൂപയുടെ സ്ഥിരമായ എസ്.ഐ.പി നിക്ഷേപം 20 വർഷത്തിനുള്ളിൽ 2.6 കോടി രൂപയിലേക്ക് എങ്ങനെ വളരുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാണിച്ചിട്ടുള്ള വാർഷിക വരുമാനം മുൻകാലങ്ങളിലെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഭാവിയിൽ വരുമാനത്തിന് ഉറപ്പ് നൽകുന്നതല്ലെന്നും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നതിന്റെ മുമ്പ് നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയും വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയും വേണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
