മാസത്തിൽ ചെറിയ തുക മിച്ചം പിടിക്കാൻ സാധിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഓഹരി വിപണിയിൽ നേരിട്ടുള്ള നിക്ഷേപമെന്ന സങ്കീർണതയിലേക്ക് കടക്കാതെ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് വഴി ഏതൊരു സാധാരണക്കാരനും വലിയ നേട്ടം സ്വന്തമാക്കാൻ സാധിക്കും. മാസത്തിൽ ചെറിയ തുക മിച്ചം പിടിക്കുന്നൊരാൾക്ക് പോലും എസ്ഐപി സൗകര്യം ഉപയോഗപ്പെടുത്തി നിക്ഷേപിക്കാാം.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ വലിയ ആദായം നൽകുന്നതിനൊപ്പം ഹ്രസ്വകാലത്തേക്ക് നഷ്ട സാധ്യത മുന്നിലുണ്ട്. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഉയർന്ന ആദായം ഫണ്ട് നൽകുന്നുണ്ട്. കുറഞ്ഞത് 5 വര്‍ഷം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത് ഇതിനാലാണ്. ഇതുപോലെ നിക്ഷേപകരുടെ മനം നിറച്ചൊരു സ്മോൾ കാപ് ഫണ്ടാണ് ക്വാന്‍ഡ് സ്മോള്‍കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍- ഗ്രോത്ത്. മൂന്ന് വർഷം തൊട്ട് നിക്ഷേപിച്ച പണത്തെ ഇരട്ടിയാക്കി നൽകിയ നിക്ഷേപമാണിത്.
മുൻവർഷത്തെ പ്രകടനം
മോര്‍ണിംഗ് സ്റ്റാര്‍ ഏജന്‍സി 5 സ്റ്റാര്‍ റേറ്റിംഗും വാല്യു റിസര്‍ച്ച് 4 സ്റ്റാര്‍ റേറ്റിംഗും നല്കിയ ഫണ്ടാണ് ക്വാന്‍ഡ് സ്മോള്‍കാപ് ഫണ്ട് ഡയറക്ട് പ്ലാന്‍. ഫണ്ട് ആരംഭിച്ചത് മുതല്‍ 15.52 ശതമാനം വാര്‍ഷിക ആദായം നല്കി. 11.84 ശതമാനമാണ് കഴിഞ്ഞ 1 വര്‍ഷത്തിനുള്ളിലെ വാര്‍ഷിക ആദായം. 5 വര്‍ഷം മുന്‍പ് 10,000 രൂപയുടെ മാസ എസ്ഐപി നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് ഇന്ന് 14.02 ലക്ഷം രൂപയാണ് ലഭിക്കുന്നത്. വാര്‍ഷികമായി നല്കിയ ആദായം 23.51 ശതമാനമാണ്.
മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ മാസ എസ്ഐപി വഴി 7.50 ലക്ഷം രൂപയാണ് നിക്ഷേപകന് ലഭിച്ചത്. വാര്‍ഷിക ആദായം 54.24 ശതമാനമാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 10,000 രൂപയുടെ മാസ എസ്ഐപി വളര്‍ന്ന് 3.55 ലക്ഷമായി ഉയര്‍ന്നു. വാര്‍ഷിക ആദായം 36.64 ശതമാനാമായിരുന്നു.
1,000 രൂപ മുതൽ നിക്ഷേപം
എസ്ഐപി വഴി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് 1,000 രൂപ മാറ്റിവെച്ചാൽ ക്വാന്‍ഡ് സ്മോള്‍കാപ് ഫണ്ട് ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കാം. അധിക നിക്ഷേപത്തിന് 1,000 രൂപ വേണം. ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യമായ ചുരുങ്ങിയ തുക 5,000 രൂപയാണ്.
2013 ജനുവരി 1ന് ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ട് ഹൗസാണ് ക്വാന്‍ഡം സ്മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂൺ 30നുള്ള കണക്ക് പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 1,911 കോടി രൂപയാണ്. 2022 ഓഗസ്റ്റ് 26നുള്ള നെറ്റ് അസ്റ്റ് വാല്യു 137.01 രൂപയാണ്. ചെലവ് അനുപാതം 0.62 ശതമാനമാണ്.
നിക്ഷേപങ്ങൾ
ക്വാന്‍ഡം സ്മോള്‍ കാപ് ഡയറക്ട് ഫണ്ടിന്റെ നിക്ഷേപങ്ങളിൽ 99.25 ശതമാനവും ആഭ്യന്തര ഓഹരികളിലാണ്. 23 ശതമാനം ലാര്‍ജ് കാപ് ഫണ്ടിലും 8.18 ശതമാനം മിഡ് കാപ് ഓഹരികളിലും 68.07 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഐടിസി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപ്പേഴ്സ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ലിന്‍ഡെ ഇന്ത്യ, എച്ച്എഫ്സിഎല്‍ ലിമിറ്റഡ് എന്നിവയാണ് ഫണ്ടിന് നിക്ഷേപമുള്ള പ്രധാന കമ്പനികൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications