പണക്കാരനാകാന്‍ 3 വര്‍ഷം മതി! 10,000 രൂപയുടെ എസ്‌ഐപി 6 ലക്ഷമാക്കി സ്‌മോള്‍ കാപ് ഫണ്ട്; നോക്കുന്നോ

നിക്ഷേപകർക്ക് കുറഞ്ഞ റിസ്കിൽ വലിയ വരുമാനം നേടാൻ സാധിക്കുന്നൊരു വഴിയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. മ്യൂച്വൽ ഫണ്ടിലേക്കുള്ള നിക്ഷേപത്തിന്റെ കണക്ക് പരിശോധിക്കുകയാണെങ്കിൽ സ്മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശക്തമായ നിക്ഷേപം എത്തുന്നുണ്ട്. മേയ് മാസത്തില്‍ സ്‌മോള്‍ കാപ് ഫണ്ടുകളിലേക്കുള്ള മൊത്തം നിക്ഷേപം 3,282 കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌മോള്‍ ക്യാപ് സ്‌കീമുകളില്‍ നിന്നുള്ള ഉയർന്ന വരുമാനം തന്നെയാണ് ഇതിന് കാരണം.

റിസ്കിനൊപ്പം മികച്ച റിട്ടേൺ നൽകാൻ സാധിക്കുന്നവയാണ് സ്മോൾ കാപ് മ്യൂച്വൽ ഫണ്ടുകൾ. സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ അതിന് അനുസരിച്ചുള്ള റിസ്കും വളർച്ചയും ഫണ്ടുകൾക്കുണ്ട്. അസ്സോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ഏഴ് സ്‌മോള്‍ കാപ് സ്‌കീമുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 44 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകിയിട്ടുണ്ട്. ഇതിൽ ഒന്നാമതുള്ള ക്വാൻഡ് ഫണ്ടിന്റെ പ്രകടനം നോക്കാം.

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ട്

1996 ല്‍ ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ആരംഭിച്ചതാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്. ഡയറക്ട് പ്ലാനില്‍ 166.89 രൂപയാണ് ജൂണ്‍ 9 നുള്ള നെറ്റ് അസറ്റ് വാല്യു. 4091.51 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ചെലവ് അനുപാതം 0.62 ശതമാനമാണ്. റെഗുലര്‍ പ്ലാനില്‍ 156.77 രൂപയാണ് നെറ്റ് അസറ്റ് വാല്യു. 2.37 ശതമാനാണ് ചെലവ് അനുപാതം. ഇത് കാറ്റഗറി ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.

പണക്കാരനാകാന്‍ 3 വര്‍ഷം മതി! 10,000 രൂപയുടെ എസ്‌ഐപി 6 ലക്ഷമാക്കി സ്‌മോള്‍ കാപ് ഫണ്ട്; നോക്കുന്നോ

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപക്കാന്‍ ആവശ്യമായ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്. എസ്ഐപി വഴി നിക്ഷേപിക്കാന്‍ 1,000 രൂപ മതിയാകും. 365 ദിവസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്. 

പ്രകടനം

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ മൂന്ന് വര്‍ഷത്തിനിടെ 63.81 ശതമാനം റിട്ടേണ്‍ നല്‍കി. 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 4.39 ലക്ഷം രൂപയാണ് ഇന്നത്തെ മൂല്യം. എസ്ഐപി നിക്ഷേപകര്‍ക്ക് 36.54 ശതമാനം റിട്ടേണ്‍ നല്‍കി. 10,000 രൂപ പ്രതിമാസം എസ്ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക്, 3.60 ലക്ഷത്തിന്റെ നിക്ഷേപം 6.02 ലക്ഷം രൂപയായി ഉയര്‍ന്നു.

ക്വാന്‍ഡ് സ്‌മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 61.32 ശതമാനം റിട്ടേണ്‍ നല്‍കി. 1 ലക്ഷത്തിന്റെ നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് 4.19 ലക്ഷം രൂപയായി. എസ്ഐപി വഴി നിക്ഷേപിച്ചവര്‍ക്ക് 3 വര്‍ഷം കൊണ്ട് 34.32 ശതമാനം റിട്ടേണ്‍ ലഭിച്ചു. 10,000 രൂപയുടെ എസ്ഐപി 5.85 ലക്ഷം രൂപയായി വളര്‍ന്നു. ഫണ്ട് ട്രാക്ക് ചെയ്യുന്ന നിഫ്റ്റി സ്‌മോള്‍ കാപ് 250 സൂചിക മൂന്ന് വര്‍ഷത്തിനുള്ളില്‍ 38.47 ശതമാനം റിട്ടേണാണ് നല്‍കിയത്. 

പോര്‍ട്ടഫോളിയോ

71 ഓഹരികളാണ് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ടിന് നിക്ഷേപമുള്ളത്. 47.99 ശതമാനം സ്മോള്‍ കാപ് ഫണ്ടുകലിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ആര്‍ബിഎല്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐആര്‍ബി ഇന്‍ഫ്രാ, ബിക്കാജി ഫുഡ്‌സ് എന്നിവയാണ് പ്രധാന ഓഹരികള്‍.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X