ഓഹരി വിപണിയുടെ സങ്കീർണതകൾ ഓർത്ത് മാറി നിൽക്കുന്നവർക്ക് വിപണിയുടെ ലാഭം നേടി തരുന്ന നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. കുറഞ്ഞ ചെലവില്‍ പ്രൊഫഷണലുകൾ കൈകാര്യം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വഴി വലിയ ലാഭം നേടാൻ നിക്ഷേപകർക്ക് സാധിക്കുന്നു. ദീർഘകാലത്തേക്കാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ അനുയോജ്യം. ഇതോടൊപ്പം പണപ്പെരുപ്പ നിരക്കിനെ മറികടന്ന് സമ്പാദ്യം സ്വരുക്കൂട്ടുന്നതിനുള്ള മാർഗം കൂടിയാണ് മ്യൂച്വല്‍ ഫണ്ട്. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയിലധികം വർധനവ് നൽകിയ മ്യൂച്വൽ ഫണ്ടിനെ പരിചയപ്പെടാം.
ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ട്
2013 ജനുവരി 1ന് ക്വാന്‍ഡ് മ്യൂച്വല്‍ ഫണ്ട് ഹൗസാണ് ക്വാന്‍ഡം സ്മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചത്. 2022 ജൂൺ 27 പ്രകാരമുള്ള നെറ്റ് അസ്റ്റ് വാല്യു (നാവ്) 116.77 രൂപയാണ്. 2022 മേയ് 31 വരെയുള്ള കണക്ക് പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 1753.58 കോടി രൂപയാണ്. എക്സ്പെന്‍സ് നിരക്ക് 0.5 ശതമാനമാണ്. ശരാശരി നിരക്ക് 0.84 ശതമാനമാണ്. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള ചുരുങ്ങിയ തുക 5,000 രൂപയാണ്, അധിക നിക്ഷേപത്തിന് 1,000 രൂപ മതിയാകും. 1,000 രൂപ മുതല്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. 365 ദിവസത്തിനിടയിലുള്ള പിന്‍വലിക്കലുകള്‍ക്ക് 1 ശതമാനം ചാര്‍ജ് ഈടാക്കും. റേറ്റിംഗ് ഏജൻസിയായ ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നൽകിയ ഫണ്ടാണിത്. ഫണ്ട് പുറത്തിറങ്ങിയ ശേഷം ഇതുവരെ 242.35 ശതമാനം ആദായമാണ് നിക്ഷേപകർക്ക് നൽകിയത്.
ആദായം
ഏഴ് വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക മികച്ച ആദായം പ്രതീക്ഷിക്കാവുന്ന ഫണ്ടാണിത്. സ്മോള്‍ കാപ് കമ്പനികളിലാണ് നിക്ഷേപമെന്നതിനാല്‍ വിപണിയുടെ കയറ്റിറക്കങ്ങളില്‍ ഫണ്ടിനും ചാഞ്ചാട്ടമുണ്ടാകും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മികച്ച നേട്ടം ഫണ്ട് നൽകുന്നു. രണ്ട് വര്‍ഷത്തിനിടെ 33.39 ശതമാനം ലാഭം ഫണ്ട് നൽകി. 10,000 രൂപ മാസ എസ്ഐപി നിക്ഷേപിച്ചയാൾക്ക് 80,146 രൂപ ലാഭം ലഭിച്ചു. വാര്‍ഷിക ആദായം 30.45 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്ക് എസ്ഐപി നിക്ഷേപിച്ചയാൾക്ക് 87.5.2 ശതമാനം ലാഭം ഫണ്ട് നല്കി.
മൂന്ന് വർഷം മുൻപ് മാസം10,000 എസ്ഐപി ആരംഭിച്ചയാളുടെ 3,60,000 രൂപയുടെ നിക്ഷേപം 6,75,060 രൂപയായി വളർന്നു. വാര്‍ഷിക ആദായം 45.4 ശതമാനമാണ്. 5 വര്‍ഷം മുൻപ് ആരംഭിച്ച നിക്ഷേപത്തിന് 104.02 ശതമാനം ലാഭം ലഭിച്ചു. 6 ലക്ഷം രൂപ അഞ്ച് വർഷത്തിനിടെ വളർന്ന് 12.24 ലക്ഷമായി. 28.97 ശതമാനമാണ് വാര്‍ഷിക ആദായം. ഈയിടെയായി വിപണിയിൽ തിരിച്ചടിയായതിനാൽ 1 വര്‍ഷത്തേക്ക് എസ്ഐപി നിക്ഷേപിച്ചയാൾ 12.77 ശതമാനം നഷ്ടമാണ് ഫണ്ട് നല്‍കിയത്. 10,000 രൂപ മാസ എസ്ഐപി ചെയ്തയാള്‍ക്ക് 1,04,676 രൂപയാണ് ലഭിച്ചത്. ഒറ്റത്തവണ നിക്ഷേപം നടത്തിയാള്‍ക്ക് കഴിഞ്ഞ 2 വര്‍ഷത്തിനിടെ 192.28 ശതമാനം ആദായം തിരികെ നല്കി. 1 ലക്ഷം രൂപയുടെ നിക്ഷേപം 2.92 ലക്ഷം രൂപയായി വളർന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 155.52 ശതമാനം ആദായം നൽകി. 1 ലക്ഷം രൂപയുടെ നിക്ഷേപം 2.5 ലക്ഷം രൂപയായി വളർന്നു.
പോർട്ട്ഫോളിയോ
ക്വാന്‍ഡം സ്മോള്‍ കാപ് ഡയറക്ട് ഗ്രോത്തിന്റെ നിക്ഷേപങ്ങളിൽ 97.57 ശതമാനവും ആഭ്യന്തര ഓഹരികളിലാണ്. ഇതില്‍ 62.42 ശതമാനം സ്മോള്‍ കാപ് ഫണ്ടിലും 21.47 ശതമാനം ലാര്‍ജ് കാപ് ഫണ്ടിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. കണ്‍സ്ട്രക്ഷന്‍, മെറ്റല്‍, ടെക്സ്റ്റൈല്‍, കെമിക്കല്‍ എന്നീ മേഖലകളിലെ ഐടിസി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപേഴ്സ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, അരവിന്ദ് ലിമിറ്റഡ്, ലിന്‍ഡെ ഇന്ത്യ ലിമിറ്റഡ്, എച്ച്എഫ്സിഎല്‍ എന്നീ കമ്പനികളിലാണ് ഫണ്ടിന് പ്രധാന നിക്ഷേപമുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications