പണം വളരാൻ തുടങ്ങിയാൽ അതിൽ നിന്നുള്ള നേട്ടം ഏതൊരാളെയും സന്തോഷിപ്പിക്കുന്നതാണ്. ചിട്ടയായ രീതിയിൽ നിക്ഷേപം നടത്തുന്നൊരാൾക്ക് ക്ഷമയോടെ കാത്തിരുന്നാൽ നല്ല ആദായം തിരികെ ലഭിക്കുമെന്നാണ് ഓരോ നിക്ഷേപങ്ങളുടെയും മുൻകാല പ്രകടനം കാണിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപകരെ നിരാശപ്പെടുത്താത്ത നിക്ഷേപ മാർഗങ്ങളിലൊന്നാണ് ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ. ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായാവയാണ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍.
5-7 വര്‍ഷ കാലയളവില്‍ നിക്ഷേപിക്കുന്നൊരാൾക്ക് നല്ല സമ്പാദ്യമുണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് ഇവയുടെ ഗുണം. എന്നാല്‍ മുൻകാല പ്രകടനം വിലയിരുത്തുകയാണെങ്കില്‍ 15 ശതമാനത്തിന് മുകളിൽ ആദായം നൽകിയവ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ കാണാം. ഇത്തരത്തിൽ 10,000 രൂപ വീതം പ്രതിമാസ എസ്ഐപി നടത്തുന്നൊരാൾക്ക് 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കി നൽകിയ നിക്ഷേപമാണ് ചുവടെ വിശദമാക്കുന്നത്.
ക്വാന്‍ഡ് ടാക്സ് പ്ലാന്‍
ക്വാൻഡ് മ്യൂച്വൽ ഫണ്ടിൽ നിന്ന് ക്വാന്‍ഡ് ടാക്സ് പ്ലാന്‍ പുറത്തിറങ്ങുന്നത്. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽപ്പെടുന്നൊരു ഫണ്ടായതിനാൽ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവ് ലഭിക്കും. 1787.29 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ഡയറക്ട് പ്ലാനിൽ ഒക്ടോബർ 3 ന് പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യു 254.83 രൂപയാണ്. റെഗുലർ പ്ലാനിൽ 235.15 രൂപയമാണ് നെറ്റ് അസ്റ്റ് വാല്യു. ഡയറക്ട് പ്ലാനിൽ 0.57 ശതമാനവും റെഡുലർ പ്ലാനിൽ 2.6 ശതമാനവുമാണ് ചെലവ് അനുപാതം.
ആദായ നിരക്ക്
ക്വാന്‍ഡ് ടാക്സ് പ്ലാൻ- റെഗുലർ പ്ലാനിൽ ലഭിക്കുന്ന ആദായം പരിശോധിക്കാം. 2 വര്‍ഷം കൊണ്ട് 26.06 ശതമാനം വളര്‍ച്ച നേടി. മൂന്ന് വർഷത്തിനിടെ 38.69 ശതമാനമാണ് ആദായ നിരക്ക്. 29.5 ശതമാനാണ് അഞ്ച് വര്‍ഷത്തെ ആദായ നിരക്ക്.
രണ്ട് വർഷത്തിന് മുൻപ് ഫണ്ടിൽ ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 68146 രൂപ ലാഭം നേടാനായി. 2.40 ലക്ഷം രൂപയുടെ നിക്ഷേപം 3.08 ലക്ഷമായി വളര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 2.60 ലക്ഷം രൂപയാണ് ലാഭം നേടിയത്. 3.60 ലക്ഷത്തിന്റെ നിക്ഷേപം 6.20 ലക്ഷം രൂപയായി വളർന്നു.
ക്വാന്‍ഡ് ടാക്സ് പ്ലാൻ- റെഗുലർ പ്ലാനിൽ 5 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയായി. 6 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് 12.39 ലക്ഷം രൂപയാണ് നേടിയത്. 6,39,743 രൂപയാണ് ലാഭം. ക്വാൻഡ് ടാക്സ് പ്ലാൻ- ഡയറക് പ്ലാനിലും 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. 6 ലക്ഷം രൂപയുടെ നിക്ഷേപം 13,05,529 രൂപയായി. 7,05,529 രൂപയായിരുന്നു ലാഭം.
നിക്ഷേപം
96.12 ശതമാനവും ആഭ്യന്തര ഇക്വിറ്റികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ 59.17 ശതമാനം ലാർജ്കാപ് ഓഹരികളിലും 17.34 ശതമാനം മിഡ്കാപ് ഓഹരികളിലും 11.31 ശതമാനം സ്മോൾകാപ് ഓഹരികളിലുമാണ്, അംബുജ സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഐടിസി ലിമിറ്റ്. ലാര്‍സെന്‍ ആന്‍ഡ് ടൗര്ബോ, അദാനി പോര്‍ട്ട് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്സ് സോൺ,, ആദാനി എന്റര്‍പ്രൈസ്, പതഞ്ജലി എന്നിവ കമ്പനികളിലാണ് ഫണ്ടിന് നിക്ഷേപമുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications