പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. കോപികാറ്റ് ഇന്‍വെസ്റ്റിങ് എന്നാണിത് അറിയപ്പെടുന്നത്. മിക്കപ്പോഴും ഇത്തരത്തിലുളള നിക്ഷേപം നേട്ടം സമ്മാനിക്കാമെങ്കിലും ആ ഓഹരിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സാഹചര്യവുമൊക്കെ സ്വയം വിലിയിരുത്തുന്നതും നല്ലതായിരിക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ രാജ്യത്തെ വന്‍കിട ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വിഹിതം വര്‍ധിപ്പിച്ച പൊതുമേഖലാ ബാങ്കിനെയും വിഹിതം വെട്ടിക്കുറച്ച ഫാര്‍മ ഓഹരിയുടേയും വിശദാംശമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എങ്ങനെ മനസിലാക്കാം ?
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിര്‍ദേശ പ്രകാരം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും കമ്പനിയിലെ മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സംബന്ധച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്.
ട്രെന്ഡിലൈന് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം പൊതു മേഖലാ ധനകാര്യ സ്ഥാപനമായ കാനറാ ബാങ്കിലാണ് (BSE: 532483, NSE: CANBK) ജനുവരി- മാര്‍ച്ച് കാലയളവില്‍ രാകേഷ് ജുന്‍ജുന്‍വാല ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്. ത്രൈമാസ കാലയളവില്‍ 65 ലക്ഷം ഓഹരികളാണ് ജുന്‍ജുന്‍വാല അധികം വാങ്ങിയത്. ഇതോടെ രാകേഷിന്റെ പക്കല്‍ കാനറാ ബാങ്ക് ഓഹരികള്‍ 3.55 കോടിയായി ഉയര്‍ന്നു. ഇത് ആകെ ഓഹരികളുടെ 1.96 ശതമാനം വിഹിതമാണ്.
ബിഎസ്ഇ എക്സ്ചേഞ്ചില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ഡിസംബര്‍ പാദത്തില്‍ കാനറാ ബാങ്കിന്റെ 1.6 ശതമാനം അഥവാ 2.90 കോടി ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ കൈവശമുളളത്. വെള്ളിയാഴ്ച രാവിലെ 247 രൂപ നിലവാരത്തിലാണ് കാനറാ ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ കൂടിയ വില 273 രൂപയും കുറഞ്ഞ വില 124 രൂപയുമാണ്. ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയും കാനറാ ബാങ്കില്‍ 8.83 ശതമാനം അഥവാ 16.02 കോടി ഓഹരികള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
അതേസമയം, ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബയോടെക്നോളജി- ഫാര്‍മ കമ്പനിയായ വോക്കാര്‍ട്ടിലെ (BSE: 532300, NSE: WOCKPHARMA) ഓഹരി വിഹിതം മാര്‍ച്ച് പാദത്തിനിടെ ജുന്‍ജുന്‍വാല കുറച്ചു. ഡിസംബര്‍ പാദത്തില്‍ കൈവശമുണ്ടായിരുന്ന 2.26 ശതമാനത്തില്‍ നിന്നും 2.08-ലേക്കാണ് വോക്കാര്‍ട്ടിലെ ഓഹരി വിഹിതം കുറച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 35 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 306 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 742 രൂപയും കുറഞ്ഞ വില 253 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
