രാജ്യത്തെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്.
അതേസമയം, ഒരു ശതമാനത്തിലേറെ ഓഹരി വിഹിതമുള്ള 40-ഓളം കമ്പനികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്ളത്. 2022-ല്‍ ഇതുവരെ ഈ ഓഹരികളുടെ പ്രകടനം സമ്മിശ്രഫലമാണ് ജുന്‍ജുന്‍വാലയ്ക്ക് സമ്മാനിക്കുന്നത്. ഏറ്റവും കൂടുതല്‍ ഓഹരി വിഹിതമുള്ള പ്രധാന 10 കമ്പനികളില്‍ എട്ടെണ്ണവും നഷ്ടം രേഖപ്പെടുത്തി. നാല് ഓഹരികള്‍ക്ക് സമീപകാല വീഴ്ചയെ പ്രതിരോധിച്ച് നേട്ടമുണ്ടാക്കാനും സാധിച്ചു. ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ കൈവശമുള്ള 10 ഓഹരികളുടെ നിലവിലെ മൂല്യം 27,000 കോടിയോളമാണ്.
വിപണിയിലെത്തുന്നതിന് മുമ്പെ തന്നെ ജുന്‍ജുന്‍വാല പങ്കാളിത്തം നേടിയ സ്റ്റാര്‍ ഹെല്‍ത്ത് 20 ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ നടപടി പൂര്‍ത്തിയാക്കിയ സ്റ്റാര്‍ ഹെല്‍ത്തില്‍ അദ്ദേഹത്തിനും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം ഓഹരികളാണുള്ളത്. അതേപോലെ ജുന്‍ജുന്‍വാലയുടെ നാലാമത്തെ വലിയ ഓഹരി വിഹിതമുള്ള കമ്പനി ടാറ്റ മോട്ടോര്‍സാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കെടുത്താല്‍ ടാറ്റ മോട്ടോര്‍സ് 14.7 ശതമാനം ഇടിഞ്ഞു.
സമാനമായി എസ്കോര്‍ട്ട്സ് ഓഹരി 5 ശതമാനത്തോളം നഷ്ടവും അദ്ദേഹത്തിന് നല്കുന്നു. ഇതിനോടൊപ്പം റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ 2 ശതമാനത്തോളവും പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറില്‍ 18 ശതമാനവും നഷ്ടം നേരിടുന്നു. ഓഹരി വിപണിയിലെത്തും മുമ്പെ അദ്ദേഹം പങ്കാളിത്തം നേടിയിട്ടുള്ള നസാര ടെക്നോളജീസ് 2022-ല്‍ ഇതുവരെ 26 ശതമാനമാണ് ഇടിഞ്ഞത്.
അതേസമയം, ജുന്‍ജുന്‍വാലയ്ക്ക് ഓഹരി പങ്കാളിത്തമുള്ള മൂന്നാമത്തെ വലിയ കമ്പനിയായ മെട്രോ ബ്രാന്‍ഡ്സില്‍ വമ്പന്‍ ലാഭമാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ പൂര്‍ത്തിയാക്കി വിപണിയിലേക്കെത്തിയ ഈ ഓഹരിയില്‍ 2022-ല്‍ ഇതുവരെ 25 ശതമാനത്തോളം നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. ജുന്‍ജുന്‍വാലയ്ക്കും രേഖയ്ക്കും കൂടി മെട്രോ ബ്രാന്‍ഡ്സില്‍ 14.43 ശതമനം ഓഹരി പങ്കാളിത്തമുണ്ട്.
കൂടാതെ, ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റ ഗ്രൂപ്പ് കമ്പനി ടൈറ്റനിലും നേട്ടമാണ് ലഭിച്ചത്. ഈ വര്‍ഷം 3 ശതമാനത്തോളം വില ടെറ്റന്‍ കമ്പനിയുടെ ഓഹരിക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ജുന്‍ജുന്‍വാലയുടെ 5.09 ശതമാനമുള്ള ഓഹരി വിഹിതത്തിന്റെ മൂല്യം 1,200 കോടിയിലേക്ക് ഉയര്‍ന്നു. സമാനമായി അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 11 ശതമാനവും കാനറ ബാങ്ക് 10 ശതമാനത്തിലേറെയും നേട്ടം സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
