ഓഹരി വിപണിയില്‍ ഈ വര്‍ഷത്തെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ക്കായുള്ള അന്വേഷണം നിക്ഷേപകര്‍ ഊര്‍ജിതമായി തുടരുകയാണ്. ജനുവരി കഴിഞ്ഞപ്പോള്‍ത്തന്നെ ഒരുപിടി സ്മോള്‍-കാപ്പ് സ്റ്റോക്കുകള്‍ മള്ട്ടിബാഗര്മാരുടെ പട്ടികയില്‍ കയറിക്കൂടിയത് കാണാം. ഇക്കൂട്ടത്തില്‍ ഒരു പ്രമുഖനാണ് ഡിബി റിയല്‍റ്റി ലിമിറ്റഡ്. ഇന്ത്യയുടെ ബിഗ്ബുള് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല 'പൈസയിറക്കിയിട്ടുള്ള' ഈ സ്റ്റോക്ക് നടപ്പു വര്‍ഷം ഇതുവരെ 100 ശതമാനത്തിലേറെ കയറ്റം അറിയിക്കുന്നുണ്ട്.
ജനുവരി ആദ്യവാരം 48 രൂപയായിരുന്നു ഡിബി റിയല്‍റ്റിയുടെ ഓഹരി വില. കഴിഞ്ഞവാരം കമ്പനി ഇടപാടുകള്‍ നിര്‍ത്തിയതാകട്ടെ, 100.15 രൂപയിലും! അതായത്, ഈ വര്‍ഷം മാത്രം 105 ശതമാനം ലാഭമാണ് ഡിബി റിയല്‍റ്റിയുടെ ഓഹരികള്‍ വാങ്ങിയ നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടിയത്. സ്റ്റോക്ക് ഇനിയും വാങ്ങിയാല്‍ ഗുണം ചെയ്യുമോ? ഡിബി റിയല്‍റ്റിയുടെ പോക്ക് കണ്ടിട്ട് പലരും സംശയത്തിലാണ്.
80 രൂപ റേഞ്ചില്‍ പുത്തന്‍ ബ്രേക്കൗട്ട് കണ്ടെത്തിയ സ്റ്റോക്ക് ഇപ്പോഴും 'ടോപ്പ് ഗിയറില്‍'ത്തന്നെ. കഴിഞ്ഞവാരം മുഴുവന്‍ 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിനാണ് കമ്പനി സാക്ഷിയായത്. ചാര്‍ട്ട് പാറ്റേണിലും പോസിറ്റീവ് ഡിബി റിയല്‍റ്റി മുറുക്കപ്പെടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആദ്യം 120 രൂപ വരെയ്ക്കും പിന്നാലെ 135 രൂപ റേഞ്ചിലേക്കും സ്റ്റോക്ക് ചവിട്ടിക്കയറുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം.
എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം. ചാര്‍ട്ട് പാറ്റേണില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പറയത്തക്ക ഫണ്ടമെന്റല്‍ മികവൊന്നും സമീപകാലത്ത് കമ്പനി കാഴ്ച്ചവെച്ചിട്ടില്ല. ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ഡിബി റിയല്‍റ്റിയുടെ ഓഹരി വിലയില്‍ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'ചാര്‍ട്ട് പാറ്റേണില്‍ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ശക്തമായ ബുള്ളിഷ് ട്രെന്‍ഡാണ് കയ്യടക്കുന്നത്. കഴിഞ്ഞയാഴ്ച്ച അഞ്ച് വ്യാപാര ദിനങ്ങളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊടാന്‍ ഡിബി റിയല്‍റ്റിക്ക് സാധിച്ചു. എന്നാല്‍ ഇവിടംകൊണ്ട് തീരില്ല. കമ്പനിയുടെ ഓഹരി വില 135 രൂപ വരെയ്ക്കും ഉയരാം', സുമീത് ബഗാഡിയ പറയുന്നു.
പോര്‍ട്ട്ഫോളിയോയില്‍ ഡിബി റിയല്‍റ്റി ഓഹരികള്‍ ഉള്ളവര്‍ 120 രൂപയും 135 രൂപയും ലക്ഷ്യവിലകള്‍ കണ്ടുകൊണ്ടായിരിക്കണം സ്റ്റോക്ക് കൈവശം വെയ്ക്കേണ്ടതെന്ന നിര്‍ദേശവും ഇദ്ദേഹം നല്‍കുന്നുണ്ട്.
സുമീത് ബഗാഡിയയുടെ കാഴ്ച്ചപ്പാടുതന്നെയാണ് ഷെയര്‍ ഇന്ത്യ വൈസ് പ്രസിഡന്റും റിസര്‍ച്ച് മേധാവിയുമായ രവി സിങ്ങിനും.
'സ്റ്റോക്കിന്റെ ഇപ്പോഴത്തെ റാലിക്ക് ഫണ്ടമെന്റലുകളുടെ പിന്തുണയില്ല. ഡിബി റിയല്‍റ്റി ഓഹരികളുടെ വിലക്കയറ്റത്തിന് കാരണം ടെക്നിക്കല്‍ സെറ്റപ്പ് മാത്രമാണ്', രവി സിങ് വിലയിരുത്തുന്നു. ഇതിനൊപ്പം, അടുത്തിടെ പുറത്തുവന്ന കമ്പനിയുടെ ധനസമാഹരണ നീക്കം ഡിബി റിയല്‍റ്റി ഓഹരികളുടെ വിലയെ സ്വാധീനിക്കുന്നുണ്ടെന്നും ഇദ്ദേഹം നിരീക്ഷിക്കുന്നു.
ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം വിഖ്യാത നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് ഡിബി റിയല്‍റ്റിയുടെ 2.06 ശതമാനം ഓഹരികളാണ് പങ്കിടുന്നത്. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബി റിയല്‍റ്റിയില്‍ 400 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്. ഓഹരികളാക്കി മാറ്റാവുന്ന വാറണ്ടുകള്‍ വഴി കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് വാങ്ങും. ഇക്കാര്യം ഔദ്യോഗികമായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് അറിയിച്ചുകഴിഞ്ഞു.
പ്രമോട്ടര്‍മാര്‍ക്കും പ്രമോട്ടര്മാരാല്ലാത്ത നിക്ഷേപകര്‍ക്കും വാറണ്ടുകള്‍ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്തുമെന്ന് ഡിബി റിയല്‍റ്റിയും റെഗുലേറ്ററി ഫയലിങ്ങില്‍ പറഞ്ഞിരുന്നു. പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോയങ്കെ ഫാമിലി ട്രസ്റ്റും എസ്ബി ഫോര്‍ച്യൂണ്‍ റിയല്‍റ്റി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് 160 കോടി രൂപയുടെ നിക്ഷേപം ഡിബി റിയല്‍റ്റിയില്‍ നടത്തും.
പ്രമോട്ടര്‍മാരല്ലാത്ത നിക്ഷേപകരായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 400 കോടി രൂപയും പിന്നക്കിള്‍ ഇന്‍വെസ്റ്റ്മെന്റ്സ് 450 കോടി രൂപയുമാണ് കൈമാറാന്‍ ഒരുങ്ങുന്നത്. നടപടി പൂര്‍ത്തിയാകുന്നതോടെ ഡിബി റിയല്‍റ്റിയില്‍ പിന്നക്കിള്‍ ഇന്‍വെസ്റ്റ്മെന്റ്സിന്റെ ഓഹരി പങ്കാളിത്തം 18 ശതമാനമായാണ് ഉയരുക.
വെള്ളിയാഴ്ച്ച തിരശ്ശീലയിടുമ്പോള്‍ 100.15 രൂപയാണ് ഡിബി റിയല്‍റ്റിയുടെ ഓഹരി വില. കഴിഞ്ഞവാരം 21.39 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 100.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 16.75 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കമ്പനി സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications