ഇടപാടുകൾ നടത്താൻ കൂടുതൽ പേരും ഉപയോഗിക്കുന്നത് യുപിഐയാണ്. സമീപകാല റിപ്പോർട്ട് പ്രകാരം നവംബറിൽ യുപിഐ ഇടപാടുകളിൽ വർഷികാടിസ്ഥാനത്തിൽ 46 ശതമാനം വർധനവ് പ്രകടമാണ്. നവംബറിലെ ആകെ ഇടപാടുകളുടടെ 17 ലക്ഷം കോടി രൂപയായി. വർഷന്തോറും കൂടുതൽ പേരുടെ ഇഷ്ട ഇടപാട് രീതിയായി യുപിഐ മാറുന്ന കാഴ്ചയാണ് കാണുന്നത്.
2017-18 സാമ്പത്തിക വർഷത്തിലെ 92 കോടി ഇടപാടുകളിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 8,375 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. കൂടുതൽ ആളുകൾ യുപിഐ ഉപയോഗിക്കുന്നതിലേക്ക് എത്തുമ്പോൾ ഇടപാടുകൾ കൂടുതൽ സൗഹൃദമാക്കാൻ ആർബിഐ 2023 ൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവ വിശദമായി നോക്കാം.
ഓട്ടോ പെയ്മെന്റിന് ഒടിപി വേണ്ട
അഡീക്ഷണൽ ഫാക്ടർ ഓതന്റിക്കേഷൻ ആവശ്യമില്ലാതെ ചില ഇടപാടുകൾക്ക് യുപിഐ ഓട്ടോ പേയ്‌മെന്റ് പരിധി ഉയർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള പേയ്‌മെന്റുകൾക്ക് ഇനി മുതൽ ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ്, മ്യൂച്വൽ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയ്ക്കാണ് പുതിയ പരിധി ബാധകമാവുക.

ഇടപാട് പരിധി ഉയർത്തി
ഡിസംബർ എട്ടിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവന പ്രകാരം, ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യുപിഐ ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയായിരുന്നു നേരത്തെയുണ്ടായിരുന്ന പരിധി. വിവിധ വിഭാഗങ്ങളിലുള്ള യുപിഐ ഇടപാടുകളുടെ പരിധി കാലാകാലങ്ങളിൽ അവലോകനം ചെയ്യുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
യുപിഐ ലൈറ്റ് എക്സ്
യുപിഐ ലൈറ്റിന്റെ വിജയത്തിന് ശേഷം ആർബിഐ യുപിഐ ലൈറ്റ് എക്സ് ആരംഭിച്ചു. കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ പൂർണമായും ഓഫ്‌ലൈനിലായിരിക്കുമ്പോൾ പോലും പണം അയയ്‌ക്കാനും സ്വീകരിക്കാനും സാധിക്കും എന്നതാണ് യുപിഐ ലൈറ്റ് എക്സിന്റെ പ്രത്യേകത.
സജീവമല്ലാത്ത യുപിഐ അക്കൗണ്ടുകൾ
ഒരു വർഷത്തിലേറെയായി സജീവമല്ലാത്ത യുപിഐ ഐഡികളും നമ്പറുകളും നിർജ്ജീവമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പേയ്മെന്റ് ആപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 നവംബർ 7-ന് ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾക്കും ബാങ്കുകൾക്കും എൻപിസിഐ ഇക്കാര്യം ആവശ്യപ്പെട്ട് സർക്കുലർ നൽകിയിട്ടുണ്ട്.
ഓഫ്‍ലൈനായി അടയ്ക്കുന്ന പരിധി
യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഓഫ്‌ലൈനായി അടയ്ക്കാവുന്ന പരമാവധി തുക 200 രൂപയിൽ നിന്ന് 500 രൂപയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. പേയ്‌മെന്റ് രീതി ഉപയോഗിച്ച് ഓഫ്‌ലൈനായി പരമാവധി ചെലവഴിക്കാവുന്ന തുക 2,000 രൂപയാണ്.
യുപിഐ പേനൗ
ബാങ്ക് ക്രെഡിറ്റ് ലൈനുകളിൽ നിന്ന് യുപിഐ നെറ്റ്‌വർക്കിലൂടെ ഫണ്ട് കൈമാറ്റം ചെയ്യാൻ ആർബിഐ സാധ്യമാക്കി. 2023 സെപ്‌റ്റംബർ 4 നുള്ള ആർബിഐ അറിയിപ്പ് പ്രകാരം യുപിഐ പേനൗ സൗകര്യത്തിന് കീഴിൽ ഉപഭോക്താവിന്റെ മുൻകൂർ സമ്മതത്തോടെ വ്യക്തികൾക്ക് ഒരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്ക് നൽകുന്ന ക്രെഡിറ്റ് ലൈൻ യുപിഐ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം.
വോയിസ് എനേബിൾഡ് യുപിഐ
ഹലോ യുപിഐ എന്ന വോയിസ് എനേബിൾഡ് യുപിഐ പെയ്മെന്റ് വഴി യുപിഐ ആപ്പ്, ടെലികോം കോൾ എന്നിവ വഴി പണമടയ്ക്കാൻ സാധിക്കും. 2023 സെപ്റ്റംബർ 6 മുതൽ സൗകര്യം ലഭ്യമാണ്.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications