A Oneindia Venture

കറന്‍സി ഇല്ലാതാകുമോ? 'ഇ-റുപ്പി'യുടെ പരീക്ഷണ ഇടപാടിന് തുടക്കം; അറിയേണ്ടതെല്ലാം

ഇന്ത്യന്‍ കറന്‍സിയുടെ ഡിജറ്റല്‍ പതിപ്പായ 'ഇ-റുപ്പി'യുടെ ആദ്യ പരീക്ഷണ ഇടപാടിന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തുടക്കമിടുന്നു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 'ഹോള്‍സെയില്‍' ഇടപാടുകളിലാണ് നവംബര്‍ 1 മുതല്‍ ഇ-റൂപ്പി പരീക്ഷണാര്‍ത്ഥം പ്രയോഗവത്കരിക്കുന്നത്.

ഇ-റുപ്പി

ദ്വിതീയ വിപണിയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ സെറ്റില്‍മെന്റ് ഇടപാടുകളിലാവും 'ഇ-റുപ്പി' ഇന്നു പരീക്ഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി ഉള്‍പ്പെടെയുള്ള 9 ബാങ്കുകളാണ് പരീക്ഷണ നടപടികളില്‍ പങ്കെടുക്കുന്നത്. അതേസമയം പൊതുജനങ്ങളും ഭാഗമാകുന്ന 'റീട്ടെയില്‍ ഇ-റുപ്പി'യുടെ പരീക്ഷണ ഇടപാടുകള്‍ ഒരു മാസത്തിനകം സാധ്യമായേക്കുമെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിസര്‍വ് ബാങ്ക്

ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് പ്രചാരം നേടിയതിന് പിന്നാലെ ഇന്ത്യന്‍ രൂപയുടെ ഡിജറ്റല്‍ പതിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 202-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരണ വേളയിലാണ് രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതിനായി ബ്ലോക്ക്‌ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് 'ഇ-റുപ്പി'യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. ഇതിനോടകം സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് കനത്ത നികുതി ഉള്‍പ്പെടെയുള്ള കര്‍ശന നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തി വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

എന്താണ് ഡിജിറ്റല്‍ രൂപ ?

എന്താണ് ഡിജിറ്റല്‍ രൂപ ?

ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ ആര്‍ബിഐ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സിബിഡിസി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി- CBDC). പേപ്പര്‍ രൂപത്തില്‍ ഇറക്കുന്ന കറന്‍സിക്ക് സമാനമായി ഇത് എവിടെയും ഉപയോഗിക്കാനാകും. ആര്‍ക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പര്‍ കറന്‍സിയില്‍ പരസ്പരം നേരിട്ടാണ് കൈമാറുണമെങ്കില്‍ സിബിഡിസിയില്‍ അത് ഓണ്‍ലൈന്‍ മുഖേനയാണെന്നുള്ള വ്യത്യാസം മാത്രമേയുള്ളൂ.

ഇ-റുപ്പിയുടെ വ്യത്യാസം ?

ഇ-റുപ്പിയുടെ വ്യത്യാസം ?

പേടിഎം, ഗൂഗിള്‍ പേ, വാട്‌സാപ്പ് പേ, ഫോണ്‍ പേ എന്നിവ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റില്‍മെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ വഴി പണമിടപാട് ഓണ്‍ലൈന്‍ ആയി നടത്താമെങ്കിലും അതിന്റെ സെറ്റില്‍മെന്റ് ഇത്തരം ആപ്പുകളില്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളില്‍ തമ്മിലായിരിക്കും. അതായത് നിലവിലെ ഡിജിറ്റല്‍ പണമിടപാടില്‍ ഉത്തരവാദിത്തം ബാങ്കുകള്‍ക്ക് ആണെങ്കില്‍ സിബിസിഡി ഉപയോഗപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ഇടപാടിന്റെ ചുമതല റിസര്‍വ് ബാങ്കിനാണെന്ന് സാരം.

സിബിഡിസി

അതുപോലെ സിബിഡിസിയില്‍ രണ്ടു ഇടപാടുകാര്‍ തമ്മില്‍ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാല്‍ സെറ്റില്‍മെന്റ് പരാജയമാകുക പോലെയുള്ള റിസ്‌കുകള്‍ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയില്‍ ഇടപാടുകള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവര്‍ക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവര്‍ക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാവും.

ബാങ്ക് അക്കൗണ്ട്

കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇ-റൂപ്പി ഉപയോഗപ്പെടുത്തിയ കൈമാറ്റം സാധിക്കും എന്നതും സവിശേഷതയാണ്. ഇതും മറ്റ് ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ നിന്നും ഇ-റുപ്പിയെ വേറിട്ടതാക്കുന്നു. അതായത് ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ ഡിജിറ്റല്‍ രൂപമെന്നതിനേക്കാള്‍ ഉപരിയായി തനിച്ച് മൂല്യമുള്ളതാണ് ഇ-റുപ്പിയെന്ന് സാരം. അതുപോലെ അക്കൗണ്ടിലെ പണവും ഇ-റുപ്പിയായി മാറ്റിയെടുക്കാനാകും. ഇതിനായി മൊബൈല്‍ ഫോണില്‍ പ്രത്യേക സിബിസിഡി വോലറ്റ് അവതരിപ്പിച്ചേക്കും.

ഇ-റുപ്പി- രഹസ്യാത്മകത സൂക്ഷിക്കുമോ ?

രഹസ്യാത്മകത സൂക്ഷിക്കുമോ ?

നിലവില്‍ ബാങ്ക് ഇടപാടുകള്‍ നടക്കുന്നത് 'തിരിച്ചറിയാനാകുന്ന' രണ്ടു പേര്‍ തമ്മിലാണ്. എന്നാല്‍ നേരിട്ടുള്ള പണം കൈമാറ്റത്തില്‍ രഹസ്യാത്മകത സൂക്ഷിക്കാനുമാകും. മാത്രവുമല്ല നേരത്തെ ആ കറന്‍സി ഉപയോഗിച്ചവരെ കണ്ടെത്താനുമാകില്ല. അതേസമയം 'ഇ-റുപ്പി'യില്‍ ഭാഗിക രഹസ്യാത്മകത വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറിയ ഇടപാടുകള്‍ അജ്ഞാതമാക്കാനും വലിയ ഇടപാടുകള്‍ തിരിച്ചറിയാവുന്ന വിധത്തിലുമാണ് 'ഇ-റുപ്പി'യുടെ സംവിധാനമെന്നാണ് ആര്‍ബിഐ നല്‍കുന്ന സൂചന.

എന്തുകൊണ്ട് തിടുക്കം ?

എന്തുകൊണ്ട് തിടുക്കം ?

ക്രിപ്‌റ്റോ കറന്‍സി പ്രചാരം നേടിയതോടെ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ നേരിടുന്നതിനും എന്നാല്‍ ബ്ലോക്ക്‌ചെയിന്‍ പോലെയുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇതിനോടൊപ്പം കറന്‍സി അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവും ലാഭിക്കാനാകും. കൂടാതെ സ്വകാര്യ ക്രിപ്റ്റോ ആസ്തികളും ഡിജിറ്റല്‍ കറന്‍സിയും തമ്മില്‍ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X