ബാങ്കുകൾ പിഴിയുന്നോ? മിനിമം ബാലൻസ് ഇല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആകുമോ?

ബാങ്ക് സേവിംഗ്സ് അക്കൗണ്ട് സേവനങ്ങൾ സൗജന്യമാണോ? അക്കൗണ്ടിൽ ബാങ്ക് നിശ്ചയിക്കുന്ന മിനിമം ബാലൻസില്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിന് ബാങ്ക് പിഴ ഈടാക്കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ട് സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവാണ് പൊതുവെ പിഴയായി ഈടാക്കുന്നത്. ബാങ്കിന്റെ ബോർഡാണ് ഈ തുക തീരുമാനിക്കുക എന്നതിനാൽ ഓരോ ബാങ്ക് അനുസരിച്ചും പിഴ തുക വ്യത്യാസപ്പെട്ടിരിക്കും.

ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് മിക്ക ബാങ്കുകളും ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കറുണ്ട്. അക്കൗണ്ടിലെ ബാലൻസ് പൂർണമായും തീരുന്ന ഘട്ടത്തിൽ പിഴ ഈടാക്കുകയും അക്കൗണ്ട് ബാലൻസ് നെഗറ്റീവാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇതാണോ ശരിയായ രീതി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ അനുസരിച്ച് ഈ രീതിയിൽ ഇല്ല നടപടിയടുക്കേണ്ടത്. നിർദ്ദേശം ഒരു തരത്തിലാണെങ്കിൽ ബാങ്കുകൾ ഇത് പിന്തുടരുന്ന രീതി മറ്റൊരു തരത്തിലാണ്.

ബാങ്കുകൾ പിഴിയുന്നോ? മിനിമം ബാലൻസ് ഇല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആകുമോ?

ആർബിഐ പറയുന്നത് എന്ത്

ആർബിഐ മാർഗ നിർദ്ദേശ പ്രകാരം സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്ന പേരിൽ പിഴ ഈടാക്കുന്ന ഘട്ടത്തിൽ അക്കൗണ്ട് ബാലൻസ് നെഗറ്റീവാകാൻ പാടില്ലെന്നാണ് ആർബിഐ ബാങ്കുകളോട് നിർദ്ദേശിക്കുന്നത്. 2014 നവംബർ 20 നാണ് ഇത് സംബന്ധിച്ച് ആർബിഐ സർക്കുലർ ഇറക്കിയത്.

അക്കൗണ്ട് ബാലൻസ് നിലനിർത്തുന്നതിൽ ഉപഭോക്താവിനുണ്ടാകുന്ന ബുദ്ധമുട്ട്, ശ്രദ്ധകുറവ് എന്നിവ ബാങ്ക് മുതലാക്കരുതെന്ന് ആർബിഐ നിർദ്ദേശിക്കുന്നു. ബാങ്ക് നിശ്ചയിച്ച മിനിമം ബാലൻസ് ഉപഭോക്താവ് നിലനിർത്താത്ത ഘട്ടത്തിൽ ഉപഭോക്താവിനെ ബാങ്ക് വിവരമറിയിക്കണം. പിഴ വിവരങ്ങളും ഉപഭോക്കാവിനെ ധരിപ്പിക്കണം. പിഴ ഈടാക്കി കിടങ്ങുമ്പോൾ അക്കൗണ്ട് ബാലൻസ് നെഗറ്റീവായി മാറരുതെന്നും സർക്കുലർ വ്യക്തമാക്കുന്നു.

ബേസിക് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റണം

മിനിമം ബാലൻസ് പാലിക്കാത്ത പേരിൽ അക്കൗണ്ടുകൾ നെഗറ്റീവ് ബാലൻസിലേക്ക് പോകാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്ന ആർബിഐ ഇതിന് പരിഹാരവും നിർദ്ദേശിക്കുന്നു. സാധാരണ സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിന് പകരം സേവിംഗ്‌സ് അക്കൗണ്ട് സേവനങ്ങൾ ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഗണത്തിലേക്ക് മാറ്റണം.

ബാലൻസ് തിരികെ വരുന്ന ഘട്ടത്തിൽ മാത്രം അക്കൗണ്ടിൽ സാധാരണ സേവനങ്ങൾ നൽകണമെന്നുമാണ് ആർബിഐ സർക്കുലർ പറയുന്നത്. പലതരം നിയന്ത്രണങ്ങൾ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിനുണ്ട്. ബാലൻസ് 50,000 രൂപയിൽ കൂടാൻ പാടില്ല. അതോടൊപ്പം 1 ലക്ഷം രൂപയിൽ കൂടുതൽ വർഷത്തിൽ നിക്ഷേപിക്കാനും സാധിക്കില്ല. മാസത്തിൽ 10,000 രൂപ മാത്രമാണ് ഇടപാട് നടത്താൻ സാധിക്കുന്നത്.

പിഴ ഈടാക്കുന്നത് എങ്ങനെ

മിനിമം ബാലൻസ് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ന്യായമായ കാലയളവിനുള്ളിൽ അത് ആവശ്യമായ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവസരം നൽകും. സാധാരണയായി മിനിമം ബാലൻസ് കുറവ് വന്ന തീയതി മുതൽ ഒരു മാസത്തെ കാലയളവിൽ ബാങ്ക് സമയം നൽകും. അതിനുശേഷം പിഴ ചാർജുകൾ ഈടാക്കും. ഉപഭോക്താവ് അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്നതുവരെ പിഴ ഈടാക്കും.

ഉപഭോക്താവ് ഏറ്റവും കുറഞ്ഞ തുക നിക്ഷേപിക്കുമ്പോൾ നിക്ഷേപിച്ച തുകയിൽ നിന്ന് മുൻകാല പെനാൽറ്റി ചാർജുകൾ കുറയ്ക്കും. ഉദാഹരണമായി, 2,000 രൂപയാണ് ബാങ്ക് എ യിൽ മിനിമം ബാലൻസായി നിലനിർത്തേണ്ടത്. ഇതിനുള്ള പിഴ 5,000 രൂപയാണ്. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത വ്യക്തി പിന്നീട് 10,000 രൂപ നിക്ഷേപിച്ചാൽ 5,000 രൂപ പിഴയിലേക്ക് ഈടാക്കി ബാക്കി 5,000 രൂപ മാത്രമാണ് ബാലൻസായി ലഭിക്കുന്നത്.

അറിയിപ്പ് നൽകണം

ആർബിഐ സർക്കുലർ പ്രകാരം അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് പുനഃസ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് വഴികളിലൂടെ ബാങ്ക് ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്. മിനിമം ബാലൻസ് അനുവദിച്ച കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X