സ്ഥിര നിക്ഷേപമിടാന്‍ പണമുണ്ടെങ്കില്‍ എവിടേക്ക് നിക്ഷേപം മാറ്റും. പലിശയും സുരക്ഷയും പരിഗണിച്ചാണ് നിക്ഷേപകര്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കുന്നത്. സുരക്ഷയ്ക്ക് അധിക പ്രാധാന്യം നല്കുന്നവര് തിരഞ്ഞെടുക്കുന്നത് പൊതുമേഖല ബാങ്കുകളാണ്. റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ 7 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യ ബാങ്കുകളുമാണ് സ്ഥിര നിക്ഷേപത്തിന്റെ 76 ശതമാനവും കൈകാര്യം ചെയ്യുന്നത്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും മികച്ച പലിശ നല്‍കുന്നതിന് മുന്‍പുള്ള കണക്കാണെങ്കിലും നിക്ഷേപകര്‍ മുന്‍നിര ബാങ്കുകളെ ആശ്രയിക്കുന്നതായി കാണാം. ഇവയുടെ പലിശ നിരക്കുകള്‍ നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വിവിധ കാലാവധിയില്‍ സ്ഥിര നിക്ഷേപകര്‍ക്ക് ഏറ്റവും താല്പര്യമുള്ള ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 23 ശതമാനം എസ്ബിഐയാണ് കൈകാര്യം ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ 36 ശതമാനത്തിന്റെ വിഹിതം എസ്ബിഐയ്ക്കുണ്ട്. 400 ദിവസത്തേക്കുള്ള എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപമാണ് ഏറ്റവും മികച്ച പലിശ നല്‍കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ സ്ഥിര നിക്ഷേപത്തിന് പരിഗണിക്കുന്ന ഏറ്റവും മികച്ച ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കാണ്. ആകെ നിക്ഷേപത്തിന്റെ 8 ശതമാനവും സ്വകാര്യ ബാങ്കുകളില്‍ 28 ശതമാനത്തിന്റെ വിഹിതവും എച്ച്ഡിഎഫ്സി ബാങ്കിലുണ്ട്. 2 വര്‍ഷം 11 മാസം മുതല്‍ 35 മാസത്തേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഉയര്‍ന്ന പലിശ നല്‍കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.15 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനവും പലിശ ലഭിക്കും.
കാനറ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ കഴിഞ്ഞാല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപകര്‍ താല്പര്യം കാണിക്കുന്നത് കാനറ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ്. 2 ബാങ്കുകളും 7 ശതമാനം നിക്ഷേപം ഉള്‍കൊള്ളുന്നുണ്ട്. ടേം നിക്ഷേപങ്ങളില്‍ കാനറ ബാങ്കിന് 12 ശതമാനവും യൂണിയന് ബാങ്കിന് 11 ശതാനവും വിപണി വിഹിതമുണ്ട്.
കാനറ ബാങ്ക് 444 ദിവസത്തേക്ക് 7.25 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും. യൂണിയന് ബാങ്കില്‍ 399 ദിവസത്തേക്ക് 7 ശതമാനം പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്
ആകെ സ്ഥിര നിക്ഷേപത്തിന്റെ 6 ശതമാനം കൈവശം വെച്ചിരിക്കുന്നത് ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ്. പൊതുമേഖലാ ബാങ്കുകളില്‍ ഇവയ്ക്ക് 10 ശതമാനത്തിന്റെ വിഹിതമുണ്ട്. 399 ദിവസത്തേക്ക് 7.25 ശതമാനം പലിശയാണ് റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 444 ദിവസത്തേക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞാല്‍ സ്വകാര്യ മേഖലയില്‍ സ്ഥിര നിക്ഷേപമിടാന്‍ മികച്ച ബാങ്കായി നിക്ഷേപകര്‍ പരിഗണിക്കുന്നത് ഐസിഐസിഐ ബാങ്കാണ്. 6 ശതമാനം നിക്ഷേപം ഐസിഐസിഐ ബാങ്ക് ആണ് കൈകാര്യം ചെയ്യുന്നത്. 15 മാസം മുതല്‍ 2 വര്‍ഷത്തേക്ക് ഐസിഐസിഐ ബാങ്കില്‍ നിന്ന് 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ നേടാം.
മറ്റു ബാങ്കുകള്‍
ആകെ നിക്ഷേപത്തിന്റെ 5 ശതമാനം ആക്സിസ് ബാങ്കുകളിലാണ്. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ 4 ശതമാനം നിക്ഷേപവുമുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
