പരമ്പരാഗതമായി സമ്പാദ്യം വളർത്താൻ ഉപയോഗിക്കുന്ന രീതി സ്ഥിര നിക്ഷേപമാണ്. സുരക്ഷിതത്വമുള്ള നിക്ഷേപമായതിനാലാണ് കുറഞ്ഞ പലിശ നിരക്കിലും ബാങ്കുകളെ നിക്ഷേപകർ ആശ്രയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളോടുള്ള വിശ്വാസ്യതയും ബാങ്ക് നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ് പരിരക്ഷയും സുരക്ഷിതത്വത്തിന് കാരണമാണ്. എന്നാൽ സ്ഥിര നിക്ഷേപത്തിന് സമാനമായി ഗുണങ്ങൾ ലഭിക്കുന്ന ഉയർന്ന പലിശ ലഭിക്കുന്ന, സുരക്ഷിതത്വമുള്ള നിക്ഷേപങ്ങൾ ഇന്ന് വിപണിയിലുണ്ട്.
റിസർവ് ബാങ്കിന്റെ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ ഇത്തരത്തിലുള്ളവയാണ്. ബാങ്കുകൾ വഴി നിക്ഷേപിക്കാവുന്ന ബാങ്കുകളേക്കാൾ പലിശ നൽകുന്ന നിക്ഷേപമാണിത്. ഒറ്റത്തവണ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന മാര്‍ഗമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ വര്‍ഷത്തില്‍ 2 തവണകളായി പലിശ നൽകുന്നത്. ക്യുമുലേറ്റീവ് രീതിയിൽ ആദായം ലഭിക്കുന്നതല്ല ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ രീതി. മറ്റു പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കുമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. പ്രായ പരിധിയില്ലാതെ എത്ര തുക വരെയും നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധിതിയാണിത്.. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കള്‍ വഴി നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. കാലാവധി 7 വര്‍ഷമാണ്. ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന് ആദായ നികുതി ഇളവുകള്‍ ലഭിക്കുകയില്ല. ഇവ ദ്വിതീയ മാര്ക്ക്റ്റില് വില്പന നടത്താനും സാധിക്കില്ല.
പലിശ നിരക്ക്
റിസര്‍വ് ബാങ്ക് ഈയിടെയായി നടത്തിയ റിപ്പോ നിരക്ക് വര്‍ധനവ് ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഫ്ലോട്ടിംട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്കുകളെ ഇത് ബാധിക്കില്ല. ലഘു സമ്പാദ്യ പദ്ധതിയില്‍പ്പെട്ട നാഷണല്‍ സേവിംഗ്സ് സ്കീമുമായി ബന്ധപ്പെടുത്തിയാണ് ഫ്ലോട്ടിംട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ കണക്കാക്കുന്നത്.
നാഷണല്‍ സേവിംഗ്സ് സ്കീമിനേക്കാള്‍ 0.35 ശതമാനം അധിക നിരക്ക് ബോണ്ടിന് ലഭിക്കും. നിലവില്‍ 7.15 ശതമാനമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് (6.80% + 0.35%). വര്‍ഷത്തില്‍ രണ്ട് തവണ പലിശ നിരക്ക് പുനഃപരിശോധിക്കും. ഇതോടൊപ്പം ജൂലായ് 1, ഡിസംബര്‍ 31 എന്നീ തീയതികളില്‍ പലിശ വിതരണം ചെയ്യും.
എവിടെ നിന്ന് വാങ്ങാം
ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. ബാങ്കുകള്‍ വഴി എളുപ്പത്തില്‍ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ വാങ്ങാം. പൊതുമേഖലാ ബാങ്ക് ശാഖകള്‍ വഴിയും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും വാങ്ങാന്‍ സാധിക്കും. നികുതി ഇളവുകളൊന്നും ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്നില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും പൂര്‍ണമായും നികുതി ബാധകമാണ്.
നേരത്തെ പിൻവലിക്കാൻ
7 വർഷമാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ കാലാവധി. ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്. 7 വര്‍ഷ കാലാവധിക്ക് മുന്‍പ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാന്‍ പലതരം മാനദണ്ഡങ്ങളുണ്ട്. മുതിര്‍ന്ന പൗരന്മാരാണെങ്കില് ലോക്ഇന്‍ പിരിയഡില്‍ ഇളവുണ്ട്. 60-70 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് 6 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.
70-80 വയസിനിടയില്‍ പ്രായമുള്ളവര്കര്ക്ക് 5 വര്‍ഷമാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിലുള്ള ലോക്ഇന്‍ പിരിയഡുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 4 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications