സുരക്ഷിതത്വവും പലിശയും ബാങ്കിന് മുകളിൽ; നിക്ഷേപത്തിന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ നോക്കാം

നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. മാസത്തിൽ പലിശ ലഭിക്കുന്നതിനൊപ്പം കാലാവധിയിൽ, ആവശ്യ സമയത്ത് പിൻവലിക്കാൻ ചെല്ലുമ്പോൾ സ്വന്തം പണം തിരികെ ലഭിക്കുക എന്നതിനാണ് നിക്ഷേപകർ പ്രാധാന്യം നൽകുന്നത്. സുരക്ഷിത നിക്ഷേപമായി പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തെ കൂടുതൽ പേർ ആശ്രയിക്കുന്നുണ്ട്.

എന്നാൽ ഇവിടെ പലിശ നിരക്ക് നിക്ഷേപകർക്ക് തിരിച്ചടിയാണ്. ഇന്നും പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിനെ മറികടന്നിട്ടില്ല. ഈ അവസരത്തിൽ ആർബിഐ ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് വഴി ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ പലിശയും ബാങ്കിനേക്കാൾ സുരക്ഷിതത്വവും നൽകുന്ന നിക്ഷേപമാണിത്. റിസർവ് ബാങ്ക് പുറത്തിറക്കുന്നവയായതിനാൽ സുരക്ഷിതത്വം ബാങ്കിനും മുകളിലാണ്.

ആര്‍ക്കൊക്കെ അനുയോജ്യം

ആര്‍ക്കൊക്കെ അനുയോജ്യം

മികച്ച ആദായം പ്രതീക്ഷിച്ച് ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍. റിസ്‌കെടുക്കാന്‍ സാധിക്കാത്തവർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ നൽകുന്നുണ്ട്. നിക്ഷേപിച്ച തുകയ്ക്കും പലിശയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.

നിക്ഷേപം ആർക്കൊക്കെ

നിക്ഷേപം ആർക്കൊക്കെ

വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കുമാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുക. നിക്ഷേപകന്റെ പ്രായ പരിധിയില്‍ നിബന്ധനകളില്ല. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് രക്ഷിതാക്കൾ വഴി ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കും. നിക്ഷേപത്തിനുള്ള ചുരുങ്ങിയ തുക 1000 രൂപയാണ്. പരിധിയില്ലാതെ എത്ര തുക വേണമെങ്കിലും ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഏഴ് വര്‍ഷമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ കാലാവധി.

പലിശ നിരക്ക്

പലിശ നിരക്ക്

പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശ നിരക്ക് നല്‍കുന്ന നിക്ഷേപ മാര്‍ഗമാണ് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമായ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് ഫ്ലോട്ടിം​ഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന്റെ പലിശ കണക്കാക്കുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിനെക്കാള്‍ 0.35 ശതമാനം അധിക പലിശ ഫ്ലോട്ടിം​ഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ക്ക് ലഭിക്കും.

നിലവിലെ നാഷണൽ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പലിശ നിരക്കായ 6.80 ശതമാനത്തിനൊപ്പം 0.35 ശതമാനം ചേര്‍ത്ത് 7.15 ശതമാനമാണ് ഫ്ലോട്ടിം​ഗ് റേറ്റ് ബോണ്ടുകളുടെ പലിശ നിരക്ക്. വര്‍ഷത്തില്‍ ജനുവരി 1നും ജൂലായ് 1നും പലിശ വിതരണം ചെയ്യും. വര്‍ഷത്തില്‍ രണ്ട് തവണ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുകയും ചെയ്യും. നിക്ഷേപത്തിന് യാതൊരു നികുതിയിളവും നൽകുന്നില്ല.

കാലാവധി

കാലാവധി

7 വർഷമാണ് ഫ്ലോട്ടിം​ഗ് റേറ്റ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. നേരത്തെയുള്ള പിൻവലിക്കൽ സാധ്യമല്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. 60-70 വയസിനടിയിലുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിനിടയിലുള്ള നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. 80 വയസിന് മുകളിലിലുള്ളവര്‍ക്ക് 4 വര്‍ഷത്തിന് ശേഷവും പിന്‍വലിക്കാം.

എവിടെ നിന്ന് വാങ്ങാം

എവിടെ നിന്ന് വാങ്ങാം

പൊതുമേഖലാ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ വാങ്ങാം. റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയ സ്വകാര്യ ബാങ്കുകളില്‍ നിന്നും ഈ ബോണ്ടുകള്‍ വാങ്ങാവുന്നതാണ്. വ്യാപാരം ചെയ്യാനാകാത്തതും കൈമാറ്റം ചെയ്യാനാകാത്തതുമാണ് ഈ ബോണ്ടുകൾ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വില്പന നടത്താനോ പണയപ്പെടുത്തി കടം വാങ്ങാനോ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X