പണം വളര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ മുന്നോട്ട് പോകുന്ന നിക്ഷേപകരാണെങ്കില്‍ മികച്ച റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങളെ നിരന്തരം പിന്തുടരുന്നവരായിരിക്കും. ഗ്യാരണ്ടീഡ് സ്ഥിര വരുമാനം ആവശ്യമുള്ള എന്നാല്‍ റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് പറ്റിയ നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങള്‍. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നി മുന്‍നിര ബാങ്കുകള്‍ 7.75 ശതമാനം പലിശ വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
ഈ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ ആഗ്രഹിക്കുന്നെങ്കില്‍ സ്ഥിര നിക്ഷേപത്തിന് സമാനമായ ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് 2020 (ടാക്‌സബിള്‍) തിരഞ്ഞെടുക്കാം. നേരത്തെ നല്‍കിയിരുന്ന 7.35 ശതമാനത്തില്‍ നിന്ന് വലിയ വര്‍ധനവോടെ നിലവില്‍ 8.05 ശതമാനം പലിശ ആര്‍ബിഐ ബോണ്ട് നല്‍കുന്നുണ്ട്. ബോണ്ടിനെ സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യാം.

ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
കേന്ദ്ര സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്ന നിശ്ചിത പലിശയുള്ള, ട്രേഡ് ചെയ്യാന്‍ സാധിക്കാത്ത ബോണ്ടുകളാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്. 2020 ജൂലായ് ഒന്നിനാണ് നിക്ഷേപം ആരംഭിച്ചത്. 7 വര്‍ഷം ലോക്-ഇന്‍ പിരിയഡുള്ള ബോണ്ടിന്റെ പലിശ നിരക്ക് ഫ്‌ളോട്ടിംഗ് രീതിയിലുള്ളതാണ്.
ലഘു സമ്പാദ്യ പദ്ധതിയായ നാഷണൽ സേവിംഗ്‌സ് സ്കീമുമായാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന്റെ പലിശ നിരക്ക് ലിങ്ക് ചെയ്തിരിക്കുന്നത്. നാഷണൽ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കിനേക്കാൾ 0.35 ശതമാനം അധിക നിരക്ക് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിന് ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ ത്രൈമാസത്തിലും ബോണ്ടിന്റെ പലിശ നിരക്ക് അര്‍ധ വര്‍ഷത്തിലുമാണ് നിശ്ചയിക്കുന്നത്.
ലോക്-ഇൻ പിരിയഡ്
ആർബിഐ ബോണ്ടുകൾ 7 വർഷ കാലാവധിയിലേക്കുള്ള നിക്ഷേപമാണ്. അതിനാൽ നിക്ഷേപത്തിന് ഏഴ് വർഷ ലോക്ക്-ഇൻ കാലയളവുണ്ട്. 70 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.
ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ അര്‍ധ വാര്‍ഷികമായാണ് പലിശ നൽകുന്നത്. ബോണ്ടുകളുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും ജനുവരി, ജൂലായ് 1 തീയതികളില്‍ നല്‍കും.
നിക്ഷേപ തുക
പരമാവധി നിക്ഷേപ പരിധിയില്ലാതെ ബോണ്ടിൽ നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം നിക്ഷേപ തുക എന്ന നിബന്ധനയുണ്ട്. ഈ ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവുകളൊന്നും ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് നൽകുന്നില്ല.
ആർക്കൊക്കെ നിക്ഷേപിക്കാം
സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ എൻആർഐകൾക്ക് നിക്ഷേപിക്കാൻ സാധിക്കില്ലെന്നതാണ് വ്യത്യാസം. സ്ഥിര നിക്ഷേപം പ്രായ പരിധിയില്ലാതെ ആർക്കും നടത്താം. സമാനമാണ് സേവിംഗ്‌സ് ബോണ്ടിന്റെ കാര്യവും. 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാം. വ്യക്തികൾക്ക് സിംഗിൾ, ജോയിന്റ് അക്കൗണ്ടായും നിക്ഷേപിക്കാൻ സാധിക്കും. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും പ്രായ പരിധിയില്ലെതെ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.
എങ്ങനെ നിക്ഷേപിക്കാം
അടുത്തിടെ വരെ തിരഞ്ഞെടുത്ത ശാഖകളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ചിട്ടുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും മാത്രമെ ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിച്ചിരുന്നുള്ളു. റീട്ടെയിൽ നിക്ഷേപകർക്ക് ആർബിഐയുടെ റീട്ടെയിൽ ഡയറക്ട് പോർട്ടൽ വഴി നിലവിൽ ഈ ബോണ്ടുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം.
റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകൾ ഭൗതിക രൂപത്തിലും ഡിമെറ്റിരിയലൈസ്ഡ് രൂപത്തിലും വാങ്ങാൻ സാധിക്കും. ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലേക്ക് മാറ്റിയാലും ഇവ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കില്ല. സെക്യൂരിറ്റിയായും വായ്പയ്ക്കുള്ള ഈടായും ഇവ ഉപയോഗിക്കാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications