ജൂലായ് മാസം ആരംഭിച്ചതോടെ വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് (2020) കളുടെ പലിശ നിരക്കും കഴിഞ്ഞ ദിവസം പരിഷ്‌കരിച്ചിരുന്നു.
പുതിയ പരിഷ്കാരത്തോടെ സ്ഥിര വരുമാനം നൽകുന്ന നിക്ഷേപങ്ങളിൽ മികച്ച പലിശ എന്നൊരു ഖ്യാതി ആർബിഐ ബോണ്ടുകൾ നേടി. നേരത്തെ 7.35 ശതമാനമായിരുന്ന ബോണ്ടിന്റെ പലിശ നിരക്ക് 8.05 ശതമാനായാണ് ഉയര്‍ന്നത്. 0.70 ശതമാനം പലിശ ജൂലായ് മാസം മുതൽ വർധിക്കും.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെട്ട നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കുമായി ബോണ്ട് പലിശ ബെഞ്ച്മാര്‍ക്ക് ചെയ്തിട്ടുണ്ട്. ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ 7.70 ശതമാനം പലിശയാണ് നാഷണല്‍ സേവിംഗ്സ് സ്കീമിന് ലഭിക്കുന്നത്. ഇതിനൊപ്പം ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റിന്റെ 0.35 ശതമാനം പലിശ നിരക്ക് കൂടി ചേര്‍ത്താണ് പലിശ കണക്കാക്കുന്നത്. ഇതുപ്രകാരം 7.70 ശതമാനവും 0.35 ശതമാനവും ചേര്‍ത്താണ് 8.05 ശതമാനം പലിശ ലഭിക്കുന്നത്.

ആർബിഐ സേവിംഗ്സ് ബോണ്ട്- പ്രത്യേകതകൾ
ആർബിഐ നേരത്തെ പിൻവലിച്ച 7.75% ബോണ്ടുകൾക്ക് പകരമായാണ് ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ പുറത്തിറക്കിയത്. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കുമാണ് ആർബിഐ ബോണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുക. ഈ ബോണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപം നടത്താൻ സാധിക്കും. പൊതുമേഖലാ ബാങ്കുകളിൽ നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിൽ നിന്നും ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് നിക്ഷേപം ആരംഭിക്കാം.
ബോണ്ടുകളിൽ നിക്ഷേപിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് കാലാവധി. ഏഴ് വർഷമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ കാലാവധി. മുതിർന്ന പൗരന്മാരായ വ്യക്തിഗത നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് പിൻവലിക്കാം. 60-70 വയസിനടിയിലുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്-ഇൻ പിരിയഡ്. 70 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമാണ്. 80 വയസിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം.
സ്ഥിര വരുമാനം
ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ ക്യുമുലേറ്റീവ് അടിസ്ഥാനത്തിൽ പലിശ നൽകുന്നവയല്ല. പലിശ തുക എല്ലാ വർഷവും 2 തവണകളായി ലഭിക്കും. ജനുവരി ഒന്നിനും ജൂലായ് ഒന്നിനുമാണ് പലിശ ലഭിക്കുക. പലിശ വരുമാനം പൂർണമായും നികുതി ബാധകമാണ്. നിക്ഷേപത്തിനും യാതൊരു നികുതി ഇളവും ലഭിക്കുന്നില്ല.
പലിശ നിരക്ക് പരിഷ്കരിക്കുന്നത്
പലിശ നിരക്കിൽ ബാങ്കുകളോട് കിടപിടിക്കുന്ന നിരക്കാണ് ആർബിഐ സേവിംഗ്സ് ബോണ്ടിന് ലഭിക്കുന്നത്. എസ്ബിഐയിൽ പരമാവധി ലഭിക്കുന്ന പലിശ നിരക്ക് 7.60 ശതമാനമാണ് ഇതിനേക്കാൾ മികച്ച പലിശ ബോണ്ടിൽ ലഭിക്കും. 2023 ജനുവരി- മാർച്ച് പാദത്തിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പലിശ നിരക്ക് വർധിച്ചിരുന്നു. പിന്നാലെ ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകളുടെ പലിശ നിരക്കും ജനുവരി 1ന് പരിഷ്കരിച്ചിരുന്നു. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൻെറ പലിശ നിരക്ക് ഓരോ പാദത്തിലും പരിഷ്കരിക്കും.
അതേസമയം, ആർബിഐ സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് അർധ വാർഷികമായാണ് അവലോകനം ചെയ്യുന്നത്. ജൂലായ് 1നും ജനുവരി 1നുമാണ് പലിശ നിരക്ക് കണക്കാക്കുന്നത്. വർഷാവസാനത്തിൽ നാഷണൽ സേവിംഗ്സ് സ്‌കീമിന്റെ പലിശ മാറ്റില്ലാതെ തുടരുകയാണെങ്കിൽ സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് 8.05 ശതമാനമായി തുടരും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications