വായ്പ എടുക്കുന്നവർക്ക് സന്തോഷ വാർത്തയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബിസിനസ് ഇതര ആവശ്യങ്ങൾക്കായി വ്യക്തികൾ എടുക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെ ഫോർക്ലോഷർ ചാർജുകൾ ഒഴിവാക്കിക്കൊണ്ട് ആർ.ബി.ഐ പുതിയ നിർദ്ദേശം കൊണ്ടു വന്നിട്ടുണ്ട്. 7.5 കോടി രൂപ വരെ ബിസിനസ് വായ്പകളുള്ള വ്യക്തികൾക്കും മൈക്രോ, ചെറുകിട സംരംഭങ്ങൾക്കും (എം.എസ്.ഇ) പിഴകളില്ലാതെ വായ്പകൾ മുൻകൂട്ടി അടയ്ക്കാനോ ഫോർക്ലോഷർ ചെയ്യാനോ അനുവദിക്കണമെന്ന് സെൻട്രൽ ബാങ്ക് ഒരു കരട് സർക്കുലറിൽ പറഞ്ഞു.
വായ്പ നൽകുന്നവർ ബോർഡ് അംഗീകരിച്ച ഒരു ഫോർക്ലോഷർ ചാർജ് നയം പാലിക്കേണ്ടതുണ്ട്. ടേം ലോണുകളിലെ കുടിശ്ശിക ലോൺ തുകയെയോ ഓവർഡ്രാഫ്റ്റുകൾക്കും ക്യാഷ് ക്രെഡിറ്റിനും അനുവദിച്ച പരിധിയെയോ അടിസ്ഥാനമാക്കിയാണ് ഫീസ് ഈടാക്കുന്നതെന്ന് ഉറപ്പാക്കുക. കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് ഏർപ്പെടുത്താതെ തന്നെ വായ്പകൾ മുൻകൂട്ടി അടയ്ക്കാൻ ബാങ്കുകൾ വായ്പക്കാരെ അനുവദിക്കണം.
എന്താണ് ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾ?
വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി മാറ്റം വരുന്ന പലിശ നിരക്കുകളാണ് ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്കുള്ളത്. സ്ഥിരമായ പലിശ നൽകുന്ന ഫിക്സഡ് റേറ്റ് വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ആർ.ബി.ഐയുടെ റിപ്പോ നിരക്ക് അല്ലെങ്കിൽ എം.സി.എൽ.ആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ്-ബേസ്ഡ് ലെൻഡിംഗ് റേറ്റ്) പോലുള്ള നിരക്കുകൾക്ക് അനുസരിച്ച് ഫ്ലോട്ടിംഗ് നിരക്കുകൾക്ക് മാറ്റം വരും.
ഫ്ലോട്ടിംഗ് പലിശ നിരക്കിന്റെ ഗുണങ്ങൾ
- സ്ഥിര നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും. കാലക്രമേണ പണം ലാഭിക്കുന്നു.
- നിരക്ക് ഉയർന്നാലും, അത് പിന്നീട് കുറയുകയും സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കാതിരിക്കുകയും ചെയ്യുന്നു.
ഫ്ലോട്ടിംഗ് പലിശ നിരക്കിന്റെ ദോഷങ്ങൾ
- ഇ.എം.ഐ തുകകളിൽ മാറ്റം ഉണ്ടാകുന്നത് സാമ്പത്തിക ആസൂത്രണത്തെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.
- നിരക്കുകൾ വളരെക്കാലം ഉയർന്ന നിലയിൽ തുടർന്നാൽ, സമ്പാദ്യം കുറഞ്ഞേക്കാം.

ആർ.ബി.ഐയുടെ നീക്കം എൻ.ബി.എഫ്.സികളിലും ബാങ്കുകളിലും എങ്ങനെ ബാധിക്കുന്നു?
ആർ.ബി.ഐയുടെ ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ ബാങ്കുകളുടെയും എൻ.ബി.എഫ്.സികളുടെയും വരുമാനത്തിൽ ഇടിവ് വന്നേക്കാം. കാരണം മിക്ക ബാങ്കുകളും ഫോർക്ലോഷർ ചാർജുകളിൽ നിന്ന് ഗണ്യമായ തുക സമ്പാദിക്കുന്നു. ഫോർക്ലോഷർ ചാർജ് ഒഴിവാക്കിയാൽ ലാഭത്തിൽ നിന്ന് വലിയ തുക നഷ്ടമാവുന്നു.
ഫോർക്ലോഷർ ചാർജുകൾ നീക്കം ചെയ്യുന്നതോടെ ആളുകൾ വ്യാപകമായി കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ വായ്പാദാതാക്കളുമായി വായ്പ എടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് വായ്പാദാതാക്കൾക്കിടയിൽ മത്സരം രൂക്ഷമാക്കുകയും, വരുമാന നഷ്ടം നികത്താൻ പ്രോസസ്സിംഗ് ഫീസോ വായ്പാ വിലനിർണ്ണയ ഫീസോ ചുമത്തുന്നതിലേക്ക് വഴിയൊരുക്കും.
സ്ഥിര പലിശ നിരക്കും ഫ്ലോട്ടിംഗ് പലിശ നിരക്കും
സ്ഥിര പലിശ നിരക്ക് എന്നാൽ വായ്പയുടെ കാലാവധി മുഴുവൻ ഒരേ നിരക്കിൽ പോവുന്ന പലിശ എന്നാണ് അർത്ഥമാക്കുന്നത്. ഇത് നിങ്ങളുടെ എല്ലാ മാസവും ഒരേ തുകയിൽ തന്നെ ഇ.എം.ഐ അടക്കാൻ അനുവദിക്കുകയും, അതിലൂടെ നിങ്ങളുടെ ബജറ്റിംഗ് എളുപ്പമാക്കുകയും ചെയ്യുന്നു.
സ്ഥിര നിരക്കുകൾ സാധാരണയായി ഫ്ലോട്ടിംഗ് നിരക്കുകളേക്കാൾ 1.5% മുതൽ 2% വരെ കൂടുതലാണ്. അതായത് മാർക്കറ്റ് നിരക്കുകൾ കുറഞ്ഞാലും, നിങ്ങളുടെ ഇ.എം.ഐ മാറില്ല.
പലിശ നിരക്കുകൾ കുറയുകയാണെങ്കിൽ, നിങ്ങളുടെ ഇ.എം.ഐ കുറയുകയും പണം ലാഭിക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ, പലിശ നിരക്കുകൾ വർദ്ധിക്കുമ്പോൾ, നിങ്ങളുടെ ഇ.എം.ഐ വർദ്ധിക്കും. പലപ്പോഴും തിരിച്ചടവ് കാലയളവിൽ ഫ്ലോട്ടിംഗ് പലിശ നിരക്കുകൾ മാറിയേക്കാം, അതേസമയം സ്ഥിര പലിശ നിരക്കുകൾ മൊത്തം കാലയളവിലും ഒരുപോലെ തുടരും. ഫ്ലോട്ടിംഗ് നിരക്കുകൾ ഫിക്സഡ് നിരക്കുകളേക്കാൾ കുറഞ്ഞതാണ്, പക്ഷേ അവ പേയ്‌മെന്റുകളിൽ ചാഞ്ചാട്ടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications