ഇന്ത്യക്കാർക്കിടയിൽ ഏറ്റവും താൽപര്യമുള്ള നിക്ഷേപ രീതി സ്ഥിര നിക്ഷേപമാണ്. ശരാശരി ഇന്ത്യക്കാരൻ 425,725.54 രൂപ ബാങ്കിൽ നിക്ഷേപിക്കുന്നു എന്നാണ് കണക്ക്. മികച്ച പലിശയും ഉയർന്ന ലിക്വിഡിറ്റിയും സുരക്ഷയും തന്നെയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളോടുള്ള താൽപര്യത്തിന് കാരണം. ആവശ്യ സമയത്ത് പിൻവലിക്കാനുള്ള സൗകര്യം ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ നൽകുന്നുണ്ട്. നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങളാണ് ഇതിനൊരു അപവാദം. റിസർവ് ബാങ്കിന്റെ പുതുതായുള്ള നോട്ടിഫിക്കേഷൻ പ്രകാരം ഇതിലും ബാങ്ക് നിക്ഷേപകർക്ക് ഇളവുണ്ട്.
ആർബിഐ പറയുന്നത് എന്ത്
ഒക്ടോബര്‍ 26 നുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടിഫിക്കേഷൻ പ്രകാരം നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ തുക 15 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയാക്കി ഉയര്‍ത്തി. ഇതോടെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് 1 കോടി രൂപ വരെയുള്ള തുക അകാലത്തില്‍ പിന്‍വലിക്കുന്നതിനുള്ള സൗകര്യം നിക്ഷേപകര്‍ക്ക് ലഭിക്കും.
ആര്‍ബിഐ നോട്ടിഫിക്കേഷന്‍ പ്രകാരം ബാങ്കുകള്‍ക്ക് അകകാലത്തില്‍ പിന്‍വലിക്കല്‍ ഓപ്ഷനില്ലാത്ത ടേം ഡെപ്പോസിറ്റുകള്‍ ആരംഭിക്കാം. എന്നാല്‍ 15 ലക്ഷത്തിനും താഴെയും തുകയുള്ള നിക്ഷേപങ്ങള്‍ക്ക് അകാലത്തിലുള്ള പിന്‍വലിക്കല്‍ അനുമതി നല്‍കണം.

നേട്ടമാകുന്നത് എങ്ങനെ
പുതിയ ആർബിഐ നോട്ടിഫിക്കേഷൻ പ്രകാരം ഒരു കോടി രൂപയോ അതിൽ താഴെയോയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അകാലത്തിൽ പിൻവലിക്കാൻ സാധിക്കും. 15 ലക്ഷം മുതൽ 1 കോടി രൂപ വരെ ടേം ഡെപ്പോസിറ്റ് നിക്ഷേപകർക്ക് നിക്ഷേപങ്ങൾ അകാലത്തിൽ പിൻവലിക്കാം.
ഉദാഹരണത്തിന്, ഒരു നിക്ഷേപകന് കോളബിൾ സൗകര്യത്തോടെ 20 ലക്ഷം രൂപയുടെ ടേം ഡെപ്പോസിറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഒറ്റ നിക്ഷേപം മതിയാകും. നേരത്തെ അത്തരം നിക്ഷേപങ്ങൾക്ക് നിക്ഷേപ തുക ഒന്നിലധികം ചെറിയ എഫ്ഡികളായി വിഭജിക്കേണ്ടി വന്നിരുന്നു.
നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ
കാലവധിക്ക് ഉള്ളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ടൈം ഡെപ്പോസിറ്റുകളാണ് നോണ്‍- കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍. ഒരു തവണ സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയോളം പണം ലോക്ക് ചെയ്യപ്പെടും. സ്ഥിര നിക്ഷേപം കാലാവധിയെത്തുമ്പോള്‍ മാത്രമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. പണം നിശ്ചിത കാലത്തേക്ക് ലോക്ക് ചെയ്യുന്നതിനാല്‍ പൊതുവെ നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് റെഗുലര്‍ സ്ഥിര നിക്ഷേപങ്ങളേക്കാള്‍ അധിക പലിശ നിരക്ക് ലഭിക്കും.
റെഗുലർ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തം
സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് ഉടമയ്ക്ക് തുക ആവശ്യമാണെങ്കിൽ പിൻവലിക്കാൻ കഴിയും. അകാല പിൻവലിക്കലുകൾ അനുവദിക്കുന്ന ഈ സ്ഥിര നിക്ഷേപങ്ങൾക്ക് കോളബിൾ സ്ഥിര നിക്ഷേപം എന്നും പേരുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തുക പിൻവലിക്കുന്നതിന് ബാങ്കുകൾ പിഴയായി ഈടാക്കും. കോളബിൾ സ്ഥിര നിക്ഷേപങ്ങൾക്ക് ലോക്ക്-ഇൻ കാലയളവ് ഇല്ല.
നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയുടെ പാപ്പരത്തം, ബിസിനസ് അവസാനിപ്പിക്കൽ, മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക വളരെ കൂടുതലായിരിക്കും.
മെച്യൂരിറ്റി കാലയളവ് വരെ ഫണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ പ്രീമിയം പലിശ നിരക്കും ലഭിക്കും. നിക്ഷേപകർ ഉയർന്ന പലിശനിരക്ക് നേടുന്നു എന്നതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. തുക ലോക്ക് ചെയ്തിരിക്കുന്നതിനാൽ നിരക്ക് കുറയുമെന്ന ആശങ്കയില്ലാതെ ഉയർന്ന നിരക്കിൽ നിക്ഷേപിക്കാം.
പലിശ നിരക്ക്
എസ്ബിഐയുടെ നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപമാണ് എസ്ബിഐ സര്‍വോത്തം എഫ്ഡി. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തെ നോണ്‍ കോളബിള്‍ എഫ്ഡിക്ക് 7.40 ശതമാനം ലഭിക്കും. അതേസമയം റെഗുലര്‍ സ്ഥിര നിക്ഷേപത്തില്‍ ഒരു വർഷത്തേക്ക് 6.8 ശതമാനവും 2 വര്‍ഷത്തേക്ക് 7 ശതമാനവുമാണ് പലിശ.
ബാങ്ക് ഓഫ് ബറോഡയുടെ നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ 2 കോടിക്ക് താഴെയാണെങ്കിൽ 0.25 ശതമാനം അധിക പലിശ നല്‍കും. 2 കോടിക്ക് മുകളിലാണെങ്കില്‍ 0.10 ശതമാനം അധിക നിരക്കും ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications