പണത്തിന് സുരക്ഷിതത്വം നോക്കുന്നവരാണ് സ്ഥിര നിക്ഷേപത്തെ തിരഞ്ഞെടുക്കുന്നത്. ഇതിൽ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ തിരയുന്നവരാണെങ്കിൽ എവിടെ നിക്ഷേപിക്കണം എന്നതാണ് ചോദ്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വർഷത്തിൽ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കുകളുടെ പട്ടിക പുറത്തിറക്കാറുണ്ട്.
പരാജയപ്പെട്ടാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന ബാങ്കുകളെയാണ് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പരാജയപ്പെടാൻ പാടില്ലാത്ത അത്രയും വലുപ്പമുള്ള ബാങ്കുകളാണ് ഇവയെന്ന് ചുരുക്കും. സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് പദവിയിലുള്ള ബാങ്കുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന്റെ പിന്തുണ ലഭിക്കും. ഇതിനാൽ തന്നെ ഇവയെ സുരക്ഷിതമായ ബാങ്കുകളായാണ് കണക്കാക്കുന്നത്. ഇവിടെ നിക്ഷേപിക്കുന്നതിനും ലഭിക്കും സുരക്ഷിതത്വം.
ഏതൊക്കെ ബാങ്കുകൾ
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ കഴിഞ്ഞ ദിവസം 2023 ലെ ഡൊമസ്റ്റിക്ക്- സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കുകളായി (ഡി-എസ്‌ഐബി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റ് മുതൽ എല്ലാ വർഷത്തിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്കുകളുടെ പേരുകൾ പുറത്തു വിടുന്നുണ്ട്. ബാങ്കുകളുടെ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് സ്കോർ അനുസരിച്ച് നാല് ബക്കറ്റുകളായാണ് ബാങ്കുകളെ തരംതരിക്കുന്നത്.

ഐസിഐസിഐ ബാങ്ക് കഴിഞ്ഞ വർഷത്തെ അതേ ബക്കറ്റിംഗ് ഘടനയിലാണുള്ളത്. , എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും ഉയർന്ന ബക്കറ്റുകളിലേക്ക് നീങ്ങിയതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. എസ്ബിഐ ബക്കറ്റ് 3 ൽ നിന്ന് ബക്കറ്റ് 4 ലേക്കും എച്ച്ഡിഎഫ്‌സി ബാങ്ക് ബക്കറ്റ് 1 ൽ നിന്ന് ബക്കറ്റ് 2 ലേക്കും ഉയർന്നു.
റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഇവ റിസ്‌ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയര്‍-1 ഇക്വിറ്റിയായി നിലനിര്‍ത്തണം. എസ്‌ബിഐയ്ക്ക് 0.8 ശതമാനവും എച്ച്‌ഡിഎഫ്‌സി ബാങ്കിന് 0.4 ശതമാനവും മാണിത്. സർചാർജ് 2025 ഏപ്രിൽ 1 മുതൽ ബാധകമാകും. 2023 മാർച്ച് 31 വരെ ബാങ്കുകളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ അപ്‌ഡേറ്റ്.
സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നിരക്ക്
വ്യത്യസ്ത നിക്ഷേപ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്ക് 7.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. ഐസിഐസിഐ ബാങ്ക് 7.60 ശതമാനം വരെയും എസ്ബിഐ പ്രതിവർഷം 7.50 ശതമാനം വരെയും പലിശ നൽകുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് 3 ശതമാനം മുതല്‍ 7 ശതമാനം പലിശ നല്‍കും. 15 മാസം മുതല്‍ 18 മാസത്തേക്ക് 7.10 ശതമാനം പലിശ ലഭിക്കും. 18 മാസം മുതല്‍ 2 വര്‍ഷം 11 മാസത്തേക്ക് 7.15 ശതമാനം പലിശ ലഭിക്കും.35 മാസത്തേക്ക് 7.15 ശതമാനമാണ് പലിശ നിരക്ക്.
55 മാസത്തേക്ക് 7.20 ശതമാനം പലിശയും ലഭിക്കും. 4 വര്‍ഷം 7 മാസം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശ റെഗുലര്‍ നിക്ഷേകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്.
എസ്ബിഐ
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ എസ്ബിഐയിൽ നിന്ന് ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 6.80 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ 7 ശതമാനം പലിശ എസ്ബിഐ നല്‍കും.
3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിർന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
3 ശതമാനം മുതല്‍ 7 ശതമാനമാണ് ഐസിഐസിഐ ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് നല്‍കുന്ന പലിശ. 1 വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെ 6.70 ശതമാനം പലിശ നേടാം. 15 മാസം മുതല്‍ 2 വര്‍ഷത്തേക്ക് 7.10 ശതമാനാണ് പലിശ നിരക്ക്. 2 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
