റിസര്‍വ് ബാങ്ക് ഓഗസ്റ്റിലെ പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ കൂടുമെന്ന് ഉറപ്പായി. ആദ്യ ഉയര്‍ത്തല്‍ നടത്തിയത് ഐസിഐസിഐ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കുമാണ്. റിസര്‍വ് ബാങ്ക് തീരുമാനം വന്നതിന് പിന്നാലെ ഇരു ബാങ്കുകളും ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് നിരക്കുകള്‍ ഇയര്‍ത്തി. മറ്റു ബാങ്കുകളും നിരക്ക് വര്‍ധനവിലേക്ക് അടുത്ത ദിവസങ്ങളില്‍ കടക്കും. വായ്പ എടുക്കാനൊരുങ്ങുന്നവര്ക്കും വായ്പയെടുത്തവര്‍ക്കും സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതാണ് ബാങ്കുകളുടെ തീരുമാനം.
മേയ് നാലിനാണ് പലിശ നിരക്കില്‍ ആദ്യ വര്‍ധനവ് റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്നത്. 40 അടിസ്ഥാന നിരക്കായിന്നു അന്ന് വർധിപ്പിച്ചത്. നാല് വര്‍ഷത്തിനിടെ റിപ്പോ നിരക്കില്‍ വരുത്തിയ വര്‍ധനവായിരുന്നു ഇത്. പിന്നീട് 93 ദിവസത്തിനിടെയാണ് 140 അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ചത്. റിപ്പോ നിരക്കുകൾ വർധിച്ചതോടെ ബാങ്ക്, ഹൗസിംഗ് ഫിനാന്‍സ് കമ്പനി, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പലിശ നിരക്ക് ഉയര്‍ത്തും.
ഇഎംഐ എത്ര രൂപ വർധിക്കും
20 വര്‍ഷ കാലയളവിലുള്ള 30 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് പലിശ നിരക്ക് 0.50 ശതമാനം ഉയർന്ന് 8 ശതമാനത്തിലെത്തിയാൽ ഇഎംഐ 941 രൂപ കൂടും. നിലവില്‍ 25,093 രൂപയുണ്ടായിരുന്ന ഇഎംഐ 26,034 രൂപയാകും.
ഓരോ ലക്ഷത്തിന്റെ വായ്പയ്ക്കും ഇഎംഐയിൽ 37.37 രൂപ വര്‍ധനവ് വരും. ഇതേ വായ്പയുടെ പലിശ നിരക്ക് 1 ശതമാനം ഉയർന്നാൽ ഇഎംഐ യിൽ 1,834 രൂപയുടെ വർധനവ് വരും. 23,259 രൂപയിൽ നിന്ന് 25,093 രൂപയിലെത്തും.
7 വര്‍ഷ കാലാവധിയുള്ള 8 ലക്ഷം രൂപയുടെ വാഹന വായ്പയുടെ പലിശ നിരക്ക് 10.5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ന്നാല്‍ ഇഎംഐ 209 രൂപ വര്‍ധിക്കും. 5 ലക്ഷം രൂപയുടെ 5 വര്‍ഷത്തേക്കുള്ള വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 14.5 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലെത്തിയാല്‍ 131 രൂപയാണ് ഇഎംഐയില്‍ വര്‍ധനവ് വരിക.
എങ്ങനെ ചെലവ് കുറയ്ക്കാം
ഇഎംഐയുടെ ചെലവ് കുറയ്ക്കാൻ 2 സാധ്യതകളാണ് മുന്നിലുള്ളത്. ബാധ്യതയ്ക്ക് പകരം ഇഎംഐ കാലാവധി നീട്ടുകയാണ് ആദ്യത്തേത്. ചെറിയ കാലയളവിലേക്കുള്ള വായ്പകൾക്ക് ബാങ്കുകൾ കാലാവധി നീട്ടി നൽകാറുണ്ട്. 15-20 വര്‍ഷത്തേക്കുള്ള വായ്പകളെ 20-25 വര്‍ഷത്തേക്ക് നീട്ടി നല്‍കും. ഇതിന് വായ്പ കാലയളവും വായ്പയെടുത്തയാളുടെ വിരമിക്കൽ പ്രായവും പരിഗണന വിഷയമാണ്.
വായ്പകാരന് മുന്നില്‍ ധാരളം സമയമുണ്ടെങ്കില്‍ കാലാവധി നീട്ടി നല്‍കും. 60 വയസ് വിരമിക്കൽ പ്രായമായതിനാൽ 35ാം വയസില്‍ 20 വര്‍ഷ വായ്പ എടുത്തൊരാള്‍ക്ക് 5 വര്‍ഷം മാത്രമാണ് കാലാവധി നീട്ടി നല്‍കുക. കാലാവധി വിരമിക്കല്‍ പ്രായത്തിന് അടുത്താണെങ്കില്‍ കാലാവധി നീട്ടാന്‍ സാധ്യതയില്ല.
വായ്പ മാറ്റാം
നിലവിലെ ഇഎംഐയില്‍ വായ്പ അടച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുക പലിശ കുറഞ്ഞ വായ്പയുള്ള ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കും. ഇതുവഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റി പുതിയ ബാങ്കില്‍ ഇഎംഐ അടവ് തുടരാം. പലിശ നിരക്കും വായ്പ നിബന്ധനകളും കുറഞ്ഞ ബാങ്കുകളെ വായ്പ മാറ്റാൻ തിരഞ്ഞെടുക്കാം.
രണ്ട് ബാങ്കിലേയും പലിശ നിരക്കിലുള്ള വ്യത്യാസം 50 അടിസ്ഥാന നിരക്കെങ്കിലും ഉണ്ടെങ്കിൽ മാത്രമെ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാന്നത് അനുയോജ്യമാവുകയുള്ളൂ. ഇതിനൊപ്പം ചാർജുകളും പിഴയും അടയ്ക്കേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
