വായ്പാ പുനര്‍നിര്‍ണയം, റീകാസ്റ്റ് വായ്പകളുടെ കാലാവധി നീട്ടും; വായ്പ എടുത്തവര്‍ക്ക് ആശ്വാസവുമായി ആര്‍ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാരണം ആകെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നില്‍ക്കുന്ന ഈ സമയത്ത് വരാനിരിക്കുന്ന നിങ്ങളുടെ ഇഎംഐ അടവിനെ കുറിച്ചോര്‍ത്ത് ആശങ്കകളുണ്ടോ? രാജ്യത്ത് പടരുന്ന കോവിഡ് 19 വൈറസ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലും നമ്മുടെ സാമ്പത്തീക വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന തിരിച്ചടികളുടെയും വെളിച്ചത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒരു കൂട്ടം ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 
വായ്പാ പുനര്‍നിര്‍ണയം, റീകാസ്റ്റ് വായ്പകളുടെ കാലാവധി നീട്ടും; വായ്പ എടുത്തവര്‍ക്ക് ആശ്വാസവുമായി ആര്‍

25 കോടി രൂപ വരെയുള്ള വായ്പകള്‍ പുനര്‍നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി. നേരത്തെ ഈ സംവിധാനം ഉപയോഗപ്പെടുത്താത്തവരെയാണ് ബാങ്കുകള്‍ക്ക് വായ്പാ പുനര്‍നിര്‍ണയം നടത്തുവാന്‍ സാധിക്കുക. ബാങ്കുകള്‍ക്കും വായ്പ എടുത്തവര്‍ക്കും 2021 സെപ്തംബര്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അടുത്ത 90 ദിവസതത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കും.

നേരത്തെ പുനര്‍നിര്‍ണയം സേവനം ഉപയോഗപ്പെടുത്താത്തവരുടെ വായ്പകള്‍ മാത്രമേ റീസ്ട്രക്ച്വര്‍ 2.0യില്‍ പുനര്‍നിര്‍ണയം നടത്തുകയുള്ളൂ. 2021 മാര്‍ച്ച് 31 പ്രകാരം നിങ്ങളുടെ തിരിച്ചടവ് രേഖകള്‍ കൃത്യമായിരിക്കുകയും വേണം.

വിദേശത്ത് പോകാന്‍ തയ്യാറെടുക്കുകയാണോ? നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിന് എന്ത് സംഭവിക്കും എന്ന് അറിയാമോ?

2020 ആഗസ്തില്‍ പ്രഖ്യാപിച്ച പുനര്‍നിര്‍ണയ നയം പ്രകാരം അനുവാദം നല്‍കിയവര്‍ക്ക് പുതിയ പദ്ധതിയുടെ ഗുണഭോക്താവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ബാങ്കുകള്‍ 2 വര്‍ഷത്തേക്ക് വരെ മൊറട്ടോറിയം കാലാവധി നീട്ടിയേക്കാം.

2020 ആഗസ്തില്‍ പ്രഖ്യാപിച്ച റസല്യൂഷന്‍ ഫ്രെയിം വര്‍ക്ക് 1.0 പ്രകാരം ബാങ്കുകള്‍ അവരുടെ വായ്പാ ഉപഭോക്താക്കള്‍ക്ക് വായ്പാ പുനര്‍നിര്‍ണയ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. ഇഎംഐ തിരിച്ചടവുകള്‍ പുതുക്കി നിശ്ചയിക്കുക, പലിശ മറ്റ് വായ്പാ സംവിധാനത്തിലേക്ക് മാറ്റുക, വായ്പ എടുത്ത വ്യക്തിയുടെ വരുമാന മാര്‍ഗങ്ങള്‍ പരിശോധിച്ചതിന് ശേഷം മൊറട്ടോറിയം കാലാവധി 2 വര്‍ഷത്തേക്ക് വരെ നീട്ടി നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് സല്യൂഷന്‍ ഫ്രെയിം വര്‍ക്ക് 1.0 ല്‍ ഉള്‍പ്പെട്ടിരുന്നത്.

2020 മാര്‍ച്ച് മാസത്തില്‍ കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രഖ്യാപിച്ച ആറ് മാസത്തെ ഇഎംഐ മൊറട്ടോറിയം സ്വീകരിച്ച വ്യക്തികളില്‍ പുതിയ നയങ്ങളുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.

കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; ആശ്വാസ പദ്ധതികള്‍ക്കായി ആര്‍ബിഐയെ സമീപിച്ച് ബാങ്കുകള്‍

ബാങ്കുകള്‍ക്കായി റിപ്പോ നിരക്കില്‍ മൂന്ന് വര്‍ഷത്തേക്ക് വരെ കാലാവധിയില്‍ 50,000 കോടി രൂപയുടെ ലിക്വിഡിറ്റി വിന്‍ഡോയും ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 31 വരെയായിരിക്കും ഇത് അനുവദിക്കുക. പദ്ധതിയ്ക്ക് കീഴില്‍ രോഗികളുടെ ചികിത്സയ്ക്കായും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കുവാന്‍ ബാങ്കുകള്‍ക്ക് സാധിക്കും.

Read more about: loan
English summary

RBI’s Offers fresh restructuring, extension for recast loans to retail borrowers|വായ്പാ പുനര്‍നിര്‍ണയം, റീകാസ്റ്റ് വായ്പകളുടെ കാലാവധി നീട്ടും; വായ്പ എടുത്തവര്‍ക്ക് ആശ്വാസവുമായി ആര്‍ബിഐ

RBI’s Offers fresh restructuring, extension for recast loans to retai
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X