റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണ നയ അവലോകന യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ റിപ്പോ നിരക്കുകൾ 6.50 ശതമാനമായി നിലനിർത്തി. രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകൾ. 2022 മേയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. നിരക്ക് മാറ്റമില്ലാതെ തുടരുന്നത് നിക്ഷേപ പലിശകളെ ബാധിക്കും. അതേസമയം, വായ്പ പലിശ നിരക്കുകളെ കുറയ്ക്കുമെന്നതിനാൽ ഭവന വായ്പയെടുത്തവർക്ക് ആശ്വാസമാണ്.
റിപ്പോ നിരക്ക് മാറ്റമില്ല
പണപ്പെരുപ്പമാണ് ആര്‍ബിഐ പ്രാഥമികമായി പരിഗണിക്കുന്നത്. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ആര്‍ബിഐയുടെ ക്ഷമതാ പരിധിക്കുള്ളിലാണ്. കുറഞ്ഞ പണപ്പെരുപ്പവും ഇന്ത്യയുടെ നാലാം പാദത്തിലെ ജിഡിപി വളര്‍ച്ചയും കണക്കിലെടുത്താണ് ജൂണിൽ റിപ്പോ നിരക്ക് വര്‍ധനവില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം.

പലിശ നിരക്ക് കുറയുമോ?
സമീപ ഭാവിയില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ജൂണില്‍ റിപ്പോ നിരക്ക് നിലനിര്‍ത്തിയാല്‍ അടുത്ത നീക്കം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാലാണ്. 2024 ഫെബ്രുവരിയിലെ യോഗത്തില്‍ റിപ്പോ നിരക്ക് കുറവ് വരുമെന്ന് പ്രതീക്ഷിക്കാം. ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്നൊരു ഘടകമാണ് റിപ്പോ നിരക്ക്.
അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. പലിശ നിരക്കില്‍ തല്‍സ്ഥിതി തുടരുന്നതിനാല്‍ ഇനി വര്‍ധനവിനും സാധ്യതയില്ല. റിപ്പോ നിരക്കിനൊപ്പം 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായി. നോട്ട് പിന്‍വലിക്കല്‍ ബാങ്കുകള്‍ക്ക് വലിയ തോതില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമാകും.
സ്ഥിര നിക്ഷേപമിടാന്‍ മികച്ച സമയം
ഇനി പലിശ നിരക്ക് വര്‍ധനവ് മുന്നില്‍ കാണാന്‍ സാധിക്കാത്തതിനാലും പലിശ നിരക്ക് കുറയാന്‍ സാധ്യത ഏറിയതിനാലും സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ് ബുദ്ധി. നിലവില്‍ ലഭ്യമായ ഉയര്‍ന്ന പലിശയില്‍ സ്ഥിര നിക്ഷേപങ്ങള്‍ ബുക്ക് ചെയ്യാം. പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ 7 ശതമാനം മുതല്‍ 8 ശതമാനം വരെയും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 9 ശതമാനത്തിലധികവും പലിശ നല്‍കുന്നുണ്ട്.
ബാങ്കുകളും പലിശ നിരക്കും (മുതിര്‍ന്ന പൗരന്മാര്ക്ക് 0.50% അധിക നിരക്ക് ലഭിക്കും)
ആര്‍ബിഎല്‍ ബാങ്ക്- 3.50% മുതല്‍ 7.80%
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്- 3.50% മുതല്‍ 7.75%
കരൂര്‍ വൈശ്യ ബാങ്ക്- 4% മുതല്‍ 7.50%
കാനറ ബാങ്ക്- 4% മുതല്‍ 7.25%
പഞ്ചാബ് നാഷണല്‍ ബാങ്ക്-3.50% മുതല്‍ 7.25%
എച്ച്ഡിഎഫ്സി ബാങ്ക്- 3% മുതല്‍ 7.25%
എസ്ബിഐ- 3% മുതല്‍ 7.10%
ബന്‍ഡന്‍ ബാങ്ക്- 3% മുതല്‍ 8%
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് - 4% മുതല്‍ 9.10%
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 3.75% മുതല്‍ 8.25%
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 4% മുതല്‍ 8.50%
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 4.50% മുതല്‍ 9%
ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 4% മുതല്‍ 8.25%
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 3.50% മുതല്‍ 8.50%
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications