മികച്ച സൗകര്യങ്ങളുള്ള സേവിംഗ്സ് അക്കൗണ്ടുള്ളവരാണെങ്കിലും കയ്യിലൊരു സീറോ ബാലൻസ് അക്കൗണ്ട് സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. ചെറിയ ചെലവുകൾക്കുള്ള പണം കരുതാനും എമർജൻസി ഫണ്ട് സൂക്ഷിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇവ ഉപകാരപ്പെടും.
കയ്യിലുള്ള സമ്പാദ്യം മികച്ച രീതിയിൽ ക്രമീകരിക്കനും ബാങ്കിംഗ് ഇടപാട് കാര്യക്ഷമമാക്കാനും ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ സഹായിക്കാറുണ്ട്. പുതിയൊരു സീറോ ബാലൻസ് അക്കൗണ്ട് തിരയുന്നവരാണെങ്കിൽ ആർബിഎൽ ബാങ്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ഡിജിറ്റൽ സേവനമായ ഗോ സേവിംഗ്സ് അക്കൗണ്ട് പരിഗണിക്കാവുന്നതാണ്.
സീറോ ബാലൻസ്, മികച്ച പലിശ, അക്കൗണ്ട് ഉടമകൾക്കുള്ള വിവിധ വൗച്ചർ, ഓഫറുകൾ എന്നിവയാണ് ഗോ സേവിംഗ്സ് അക്കൗണ്ടിനെ ശ്രദ്ധേയമാക്കുന്നത്. ലളിതമായി അക്കൗണ്ട് തുറക്കാനും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാനും സാധിക്കുന്ന ഡിജിറ്റൽ അക്കൗണ്ടാണിത്. പ്രായഭേദമന്യേ എല്ലാവർക്കും അക്കൗണ്ട് ആരംഭിക്കാം. വിശദാംശങ്ങൾ നോക്കാം.

ഗുണങ്ങൾ
പ്രതിവർഷം 7.5 ശതമാനം വരെ ഉയർന്ന പലിശനിരക്കാണ് ഗോ സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കുക. സേവിംഗ്സ് അക്കൗണ്ടിനൊപ്പം ലഭിക്കുന്ന പ്രീമിയം ഡെബിറ്റ് കാർഡിൽ വിവിധ ബ്രാൻഡുകൾക്ക് 1,500 രൂപയുടെ വൗച്ചറുകൾ ലഭിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എല്ലാ ആർബിഎൽ ബാങ്ക് എടിഎമ്മുകളിലും മറ്റു ബാങ്ക് എടിഎമ്മുകളിൽ നിന്നും സൗജന്യവും പരിധിയില്ലാത്തതുമായ എടിഎം ഉപയോഗം ലഭിക്കും.
ഗോ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് പ്രതിവർഷം ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കും. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പ ഓഫറുകളും ബാങ്കിൽ നിന്ന് നേടാം. ഗോ ഡെബിറ്റ് കാർഡിനൊപ്പം ഒരു കോടി രൂപ വരെ കവറേജുള്ള 8 തരം സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
അപകട, ട്രാവൽ ഇൻഷൂറൻസുകൾ ഇതിൽ ഉൾപ്പെടും. ഗോ അക്കൗണ്ടിൽ ചേരുന്ന ആദ്യ വർഷത്തേക്ക് 1 ലക്ഷം രൂപ വരെയുള്ള സൗജന്യ സൈബർ ഇൻഷുറൻസ് പരിരക്ഷയും ഉപഭോക്താവിന് ലഭിക്കും.
സബ്സ്ക്രിപ്ഷൻ രീതി
ആർബിഎൽ ബാങ്കിന്റെ ഗോ അക്കൗണ്ട് ആരംഭിക്കുന്നതിന് സബ്സ്ക്രിപ്ഷൻ രീതിയാണ് ബാങ്ക് പിന്തുടരുന്നത്. അക്കൗണ്ടിന് 1,999 രൂപയും ജിഎസ്ടിയും ചേർന്നുള്ള ജോയനിംഗ് ഫീസ് ഉപഭോക്താവ് അടയ്ക്കണം. അക്കൗണ്ട് പുതുക്കുന്നതിന് 599 രൂപയും ജിഎസ്ടിയുമാണ് ചാർജ് വരുന്നത്. കഴിഞ്ഞ വർഷം ഗോ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 1 ലക്ഷം രൂപയോ അതിന് മുകളിലുള്ള തുകയോ ചെലവാക്കുമ്പോൾ പുതുക്കൽ ഫീസ് ഒഴിവാക്കും.
ഡിജിറ്റലായി അക്കൗണ്ട് ആരംഭിക്കാം
ആർബിഎൽ ബാങ്കിന്റെ ഗോ സേവിംഗ്സ് അക്കൗണ്ട് ഡിജിറ്റലായി മാത്രമേ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ബാങ്ക് വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഗോ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇതിനായി ആധാർ, പാൻ വിവരങ്ങളും മറ്റു വ്യക്തി വിവരങ്ങളും നൽകണം. കെവൈസി നടപടികളും ഓൺലൈനായി പൂർത്തിയാക്കാം. ഈ നടപടിക്ക് ശേഷം ജോയനിംഗ് ഫീസ് അടച്ചാൽ അക്കൗണ്ട് സജ്ജമായി.
പലിശ നിരക്ക്
സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്ക് ബാലൻസിനെ അടിസ്ഥാനമാക്കിയാണ്. 1 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് 4.25 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 5.50 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 25 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 6 ശതമാനവും പലിശ ലഭിക്കും.
25 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള സേവിംഗ്‌സ് ബാലന്‍സ് ബാലന്‍സിനാണ് 7.50 ശതമാനം പലിശ നല്‍കുന്നത്. 2 കോടിക്കും 3 കോടി രൂപയ്ക്കും ഇടയില്‍ 7 ശതമാനവനും 3 കോടി മുതല്‍ 7.50 കോടി വരെ 6.50 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications