5,000 രൂപ പ്രതിമാസം ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റാം; 5 വർഷത്തെ സമ്പാദ്യമെത്ര?

ശമ്പളക്കാരായ വ്യക്തികൾക്ക് പ്രതിമാസം ശമ്പളത്തിൽ നിന്നൊരു സംഖ്യ അപകട സാധ്യതയില്ലാത്ത നിക്ഷേപത്തിലേക്ക് മാറ്റാൻ ആ​ഗ്ര​ഹിക്കുന്നെങ്കിൽ മൂലധന ഗ്യാരണ്ടി നൽകുന്ന ആവർത്തന നിക്ഷേപങ്ങൾ മികച്ചൊരു തിരഞ്ഞെടുപ്പാണ്.

ബാങ്കുകളിൽ 6 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ആവർത്തന നിക്ഷേപം സ്വീകരിക്കുന്നുണ്ട്. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാനും ഹ്രസ്വകാല ആവശ്യങ്ങൾക്കായി സമ്പാദ്യം ഉണ്ടാക്കാനും ഇതിലൂടെ നിക്ഷേപകന് സാധിക്കും.

മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപത്തിന് സമാനമായി അച്ചടക്കത്തോടെയുള്ള നിക്ഷേപ രീതി ആവർത്തന നിക്ഷേപത്തിലൂടെ കൈവരിക്കാം. നിക്ഷേപം ആരംഭിക്കുന്നവർ കാലാവധിയോളം എല്ലാ മാസവും നിക്ഷേപിക്കുന്നതിന് ആവശ്യമായ ഫണ്ടുകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കണം.

5,000 രൂപ പ്രതിമാസം ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റാം; 5 വർഷത്തെ സമ്പാദ്യമെത്ര?

സ്ഥിരമായ വരുമാന മാർ​ഗമുള്ള റിസ്കെടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് ആവർത്തന നിക്ഷേപം അനുയോജ്യമാണ്.

പലിശ നിരക്ക്

മിക്ക ബാങ്കുകളും ടേം ഡെപ്പോസിറ്റിന് ഈടാക്കുന്ന അതേ നിരക്കാണ് ആവർത്തന നിക്ഷേപത്തിനും ഈടാക്കുന്നത്. ബാങ്ക് ആവർത്തന നിക്ഷേപത്തിന് വ്യത്യസ്ത കാലാവധികളായതിനാൽ പലിശ നിരക്കും വ്യത്യാസപ്പെടും. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുയർത്തിയതിനാൽ ഉയർന്ന നിലവാരത്തിലേക്ക് നിക്ഷേപ പലിശ എത്തിയിട്ടുണ്ട്. മികച്ച പലിശ നൽകുന്ന ബാങ്കുകളെയും ആദായവും നോക്കാം. 

5 വർഷത്തെ ആദായം എത്ര

ഡിസിബി ബാങ്ക് 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7.60 ശതമാനം പലിശ നല്‍കുന്നുണ്ട്. പ്രതിമാസം 5,000 രൂപ വെച്ച് 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 3.66 ലക്ഷം രൂപ ലഭിക്കും. 5 വര്‍ഷത്തേക്ക് 7.50 ശതമാനമാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പലിസ നിരക്ക്. സമോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നിരക്കും ഇതാണ്. 5,000 രൂപയുടെ പ്രതിമാസ നിക്ഷേപം 3.65 ലക്ഷം രൂപയായി മാറും.

7.25 ശതമാനം പലിശയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക 5 വര്‍ഷത്തെ നിക്ഷേപത്തിന് നല്‍കുന്നത്. പ്രതിമാസം 5.000 രൂപ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നവര്‍ക്ക് 3.62 ലക്ഷം രൂപ നേടാം. 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7.20 ശതമാനം പലിശ നല്‍കുന്ന ബാങ്കുകളാണ് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും. ഈ പലിശ നിരക്കില്‍ പ്രതിമാസം 5,000 രൂപ ആവര്‍ത്തന നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 3.62 ലക്ഷം രൂപ ലഭിക്കും.

സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ 5 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് 7 ശതമാനം പലിശ നല്‍കുന്ന ബാങ്കുകളാണ്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക് എന്നിവയും 7 ശതമാനം പലിശ നല്‍കുന്നു. 5,000 രൂപ5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ കാലാവധിയില്‍ 3.60 ലക്ഷം രൂപ ലഭിക്കും.

നികുതി

ആവർത്തന നിക്ഷേപത്തിലെ ആദായം പൂർണമായും നികുതിയുണ്ടെന്ന കാര്യം നിക്ഷേപകർ ഓർക്കണം. നിക്ഷേപിച്ച പണമോ നേടിയ പലിശയോ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല, നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. 

നിക്ഷേപം സുരക്ഷിതം

സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെയും ചെറിയ സ്വകാര്യ ബാങ്കുകളിലുമാണ് മികച്ച പലിശ ലഭിക്കുന്നത്. ഇതിനാല്‍ പുതിയ നിക്ഷേപമിടുന്നവര്‍ സുരക്ഷയെ സംബന്ധിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്. രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും നി്‌ക്ഷേപം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കുന്നവയാണ്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X