നിക്ഷേപത്തിൽ പലിശയ്ക്കൊപ്പം പ്രാധാന്യമുണ്ട് നഷ്ട സാധ്യതയ്ക്ക്. ഭൂരിഭാഗവും നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളോട് മുഖം തിരിച്ചു നിൽകുന്നവരാണ്. ഓഹരി വിപണി, ബിസിനസ്, സ്വകാര്യ ചിട്ടികൾ, ബോണ്ടുകൾ, കടപത്രം എന്നിവയിലേക്ക് പോകാത്തവരാണ് കൂടുതലും. ലാഭം കുറഞ്ഞാലും വേണ്ടില്ല റിസ്കെടുക്കാൻ സാധിക്കില്ല ചിന്താഗതിക്കാരാണ് ഇവരിൽ കൂടുതലും. ഇതിനാൽ ആദായം പലപ്പോഴും പണരപ്പെരുപ്പ നിരക്കിനെക്കാൾ കുറഞ്ഞിരിക്കും.
ഇത്തരത്തിലുള്ളവർക്ക് നിക്ഷേപങ്ങളും പുനർ നിക്ഷേപങ്ങളും നടത്തി നല്ല ആദായം നേടാം. പരമ്പരാഗത നിക്ഷേപകരിൽ രണ്ട് വിഭാഗക്കാരുണ്ട്. ഒറ്റത്തവണ നിക്ഷേപിക്കാനായി നല്ലൊരു തുകയുള്ള കയ്യിലുള്ളവരും, മാസത്തിൽ മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാനൊരുങ്ങുന്നവരും. ഇത്തരക്കാർക്ക് നിക്ഷേപിക്കാൻ പറ്റിയ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങളാണ് വിശദമാക്കുന്നത്.
ഒറ്റത്തവണ നിക്ഷേപം
കയ്യിലുള്ള പണം ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, ട്രഷറി സ്ഥിര നിക്ഷേപം എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 5 ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും.
രാജ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്, അർബൻ കോർപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്ക് ഈ ഇൻഷൂറൻസ് പരിരക്ഷയുണ്ട്. നിക്ഷേപത്തിനായി ബാങ്കിലേക്ക് പോകുന്നവർ ഡിഐസിജിസി ഇൻഷൂറൻസ് ഉറപ്പാക്കണം. പോസ്റ്റ് ഓഫീസ്, ട്രഷറി നിക്ഷേപങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ളവയായതിനാൽ നഷ്ട സാധ്യത തീരെയില്ല.
പുനർ നിക്ഷേപം
ഒറ്റത്തവണ നിക്ഷേപിക്കുന്നവർക്ക് പുനർ നിക്ഷേപം നടത്തിയും ലാഭമുണ്ടാക്കാം. ഇതിനായുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. ബാങ്ക് സ്ഥിര നിക്ഷേപത്തിൽ മാസ പലിശ രീതി തിരഞ്ഞെടുക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ മന്ത്ലി ഇൻകം സ്കീമിൽ ചേരാം. ട്രഷറി നിക്ഷേപങ്ങൾക്ക് മാസത്തിലാണ് പലിശ അനുവദിക്കുന്നത്. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ചേരാൻ പറ്റുന്ന കെഎസ്എഫ്ഇ ചിട്ടി തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.
ചിട്ടി വിളിച്ചെടുത്താൽ പണം കെഎസ്എഫ്ഇയിൽ നിക്ഷേപിച്ച് ഈ പലിശ കൊണ്ട് ആവർത്തന നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ ആവർത്തന നിക്ഷേപം തുടങ്ങാം. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളും ഇത്തരക്കാർക്ക് നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിൽ അടിസ്ഥാന നിക്ഷേപത്തിൽ നിന്നും പുനർ നിക്ഷേപത്തിലൂടെയും വലിയ തുക കയ്യിലെത്തും. ഒറ്റത്തവണ നിക്ഷേപിക്കാൻ പണമുള്ളവർക്ക് കെഎസ്എഫ്ഇ മുടക്ക ചിട്ടി തിരഞ്ഞെടുക്കാം. ചിട്ടി വിളിച്ചെടുത്ത് എഫ്ഡിയാക്കിയും ലാഭം നേടാം.
മാസം നിക്ഷേപിക്കാൻ
മാസം മിച്ചം പിടിക്കുന്നവർക്ക് ചേരാൻ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം, ബാങ്ക് ആവർത്തന നിക്ഷേപം, കെഎസ്എഫ്ഇ ചിട്ടി എന്നിവ. മാസത്തിൽ എസ്ഐപി വഴി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും പൊതുവെ റിസ്കില്ലാത്ത നിക്ഷേപ മാർഗമാണ്. സർക്കാർ സെക്യൂരിറ്റികളിലും ബോണ്ടുകളിലുമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഓരോ നിക്ഷേപങ്ങളിലും മാസത്തിൽ അടയ്ക്കേണ്ട തുക തീരുമാനിക്കാം.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം- 6.6 ശതമാനം, കാലാവധി 5 വർഷം (2022 ജൂലായ്- സെപ്റ്റംബർ പാദത്തിലെ നിരക്ക്)
ബാങ്ക് ആവർത്തന നിക്ഷേപം- 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിരക്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്- 4.40-5.50 %
ഐസിഐസിഐ ബാങ്ക്- 3.50-5.50 %
എസ്ബിഐ- 4.40-5.40 %
അലഹബാദ് ബാങ്ക്- 6.25-6.45 %
ഇന്ത്യന്‍ ബാങ്ക്- 6.25-6.30 %
(2022 ജൂലായ് 20നുള്ള നിരക്ക്)
ട്രഷറി സ്ഥിര നിക്ഷേപം- 2 വർഷത്തിന് മുകളിൽ 7.5 ശതമാനം
സ്ഥിര നിക്ഷേപം- 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിരക്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്- 2.90-5.50 %
ഐഡിബിഐ ബാങ്ക്- 2.70-5.60 %
എസ്ബിഐ- 2.90-5.50 %
കൊടക് മഹീന്ദ്ര ബാങ്ക് - 2.50- 5.90%
ആര്‍ബിഎല്‍ ബാങ്തക് 3.25- 5.90%
(2022 ജൂലായ് 20നുള്ള നിരക്ക്)
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications