എല്ലാ മാസവും വരുമാനത്തിൽ നിന്ന് ചെറിയ തുകകൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവർത്തന നിക്ഷേപം നല്ലൊരു ഓപ്ഷനാണ്. ആവർത്തന നിക്ഷേപം ഉപയോഗിച്ച് മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുകയും ചാഞ്ചാട്ടമില്ലാതെ ഉയർന്ന റിട്ടേൺ നേടാനും സാധിക്കും.
ചെറിയ തുകയില്‍ ആരംഭിക്കാവുന്ന ആവര്‍ത്തന നിക്ഷേപത്തില്‍ മാസ വരുമാനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ഒരു പോലെ ചേരാന്‍ സാധിക്കും. നിക്ഷേപം ആരംഭിക്കാൻ മുൻനിര ബാങ്കുകളെ തിരഞ്ഞെടുക്കുന്നവർക്ക് എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ആവർത്തന നിക്ഷേപ പലിശ നിരക്കുകൾ നോക്കാം.
എസ്ബിഐ
എസ്ബിഐ 1 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 6.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്ക് ആവർത്തന നിക്ഷേപത്തിന് നൽകുന്നുണ്ട്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.

കാനറ ബാങ്ക്
കാനറ ബാങ്ക് ആർഡി പലിശ നിരക്ക് ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കിന് തുല്യമാണ്. 1 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഇത് 6.85 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. 444 ദിവസത്തെ കാലാവധിയിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കിലും സ്ഥിര നിക്ഷേപത്തിന് സമാനമാണ് ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്കും. 6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഇത് 6 ശതമാനം മുതൽ 7.25 ശതമാനം വരെ ആവർത്തന നിക്ഷേപ പലിശ നിരക്ക് ലഭിക്കും 400 ദിവസത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
2023 ജനുവരി 24 നാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 6 മാസം മുതൽ 10 വർഷം വരെയുള്ള ആവർത്തന നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകും. ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.10 ശതമാനം പലിശ 15 മാസ കാലയളവിലാണ് ലഭിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 4.75 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ ആവർത്തന നിക്ഷേപത്തിന് നൽകുന്നു. 15 മാസം, 18 മാസം, 21 മാസം, 24 മാസം മുതലായ കാലയളവിലാണ് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.10 ശതമാനം പലിശ ലഭിക്കുന്നത്.
യെസ് ബാങ്ക്
യെസ് ബാങ്ക് 6 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവുകളിൽ 6.10 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ആവർത്തന നിക്ഷേപങ്ങൾക്ക് ലഭിക്കും. ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം പലിശ 18 മാസവും 21 മാസത്തിനും ഇടയിലാണ്.
എങ്ങനെ അക്കൗണ്ട് ആരംഭിക്കാം
ഓൺലൈനായി എളുപ്പത്തിൽ ആവർത്തന നിക്ഷേപ അക്കൗണ്ട് ആരംഭിക്കാം. ബ്രാഞ്ചുകളിൽ നിന്നും സൗകര്യം ഉപയോഗപ്പെടുത്താം. ഓൺലൈനായി അക്കൗണ്ടെടുക്കാൻ ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്യണം. ആർഡി അക്കൗണ്ട് തുറക്കുക എന്ന ഭാഗച്ച് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇഷ്ടപ്പെട്ട ഇൻസ്‌റ്റാൾമെൻ്റ് തുക, ആവശ്യമായ സമയപരിധി തുടങ്ങിയ വിശദാംശങ്ങൾ നൽകുക. മെച്യൂരിറ്റി തീയതി കണക്കാക്കിയ ശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് ഭാഗത്ത് ക്ലിക്ക് ചെയ്ത് സമർപ്പിക്കാം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ ഇ-മെയിലായി ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications