ശമ്പളക്കാരായവർക്ക് റിസ്കെടുക്കാതെ വലിയൊരു തുക സമ്പാദിക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് ആവർത്തന നിക്ഷേപം. മാസത്തിൽ നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാൻ ആവർത്തന നിക്ഷേപത്തിലൂടെ സാധിക്കും. ഇതിന് ലഭിക്കുന്ന ഫിക്സഡ് നിരക്കിലുള്ള പലിശ നിരക്കും ചേർത്ത് നിക്ഷേപത്തിലൂടെ സാധാരണക്കാരന് നല്ലൊരു സമ്പാദ്യം ഉണ്ടാക്കാം. ഉദാഹരണമായി, മാസം 3,000 രൂപ 5 വർഷത്തേക്ക് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ 7 ശതമാനം പലിശ നിരക്കിൽ 2,15,800 രൂപ സ്വന്തമാക്കാനാകും.
പലിശ നിരക്ക് ഉയർന്ന് നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ 7 ശതമാനം പലിശ ആവർത്തന നിക്ഷേപത്തിന് ലഭിക്കുക എന്നത് സാധ്യമായ കാര്യമാണ്. പ്രധാനമായും പോസ്റ്റ് ഓഫീസിനെയും ബാങ്കുകളെയുമാണ് സാധാരണക്കാർ ആവർത്തന നിക്ഷേപത്തിന് ആശ്രയിക്കുന്നത്. പോസ്റ്റ് ഓഫീസിലെയും പ്രധാന ബാങ്കുകളിലെയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പലിശ നിരക്ക് ഉയരുന്നതിന്റെ ഗുണം പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. ജൂലായ്-സെപ്റ്റംബർ പാദത്തിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് 30 അടിസ്ഥാന നിരക്ക് (0.30%) വർധിച്ചിരുന്നു. ഇതോടെ 6.5 ശതമാനമാണ് പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ കാലാവധി അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷത്തേക്കാണ്. നിക്ഷേപം ആരംഭിച്ച സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും.

എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയിൽ ആവർത്തന നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങളുടെ നിരക്കിന് തുല്യമാണ്. 12 മാസം മുതൽ 120 മാസത്തേക്കാണ് ആവർത്തന നിക്ഷേപം സ്വീകരിക്കുന്നത്. 1 വർഷത്തിനും 2 വർഷത്തിനും ഇടയിൽ 6.80 ശതമാനവും 2 വർഷത്തിനും 3 വർഷത്തിനും ഇടയിൽ 7 ശതമാനം പലിശയും നൽകും.
3 വർഷം 10 വർഷം വരെയുള്ള കാലാവധിയിൽ എസ്ബിഐയിൽ നിന്ന് 6.50 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും. തുടർച്ചയായി ആറ് തവണകൾ മുടങ്ങിയാൽ ആർഡി അക്കൗണ്ട് റദ്ദാക്കി തുക അക്കൗണ്ടുടമയ്ക്ക് നൽകും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിലെ ആവർത്തന നിക്ഷേപങ്ങൾ 6 മാസം മുതൽ 10 വർഷം വരെയുള്ളവയാണ്. ഈ കാലയളവിൽ സാധാരണ പൗരന്മാർക്ക് 4.75 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കിത് 5.25 ശതമാനം മുതൽ 7.50 ശതമാനം വരെയാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 6 മാസത്തെ കാലാവധിയിൽ 4.50 ശതമാനം പലിശയാണ് ആവർത്തന നിക്ഷേപത്തിന് നൽകുന്നത്. 9 മാസം, 12 മാസം, 15 മാസം എന്നിവയ്ക്ക് യഥാക്രമം 5.75 ശതമാനം, 6.60 ശതമാനം, 7.10 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
24 മാസം, 27 മാസം, 36 മാസം, 39 മാസം, 48 മാസം, 60 മാസം, 90 മാസം, 120 മാസം എന്നിങ്ങനെയുള്ള കാലാവധിയിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിന്ന് 7 ശതമാനം പലിശ ലഭിക്കും. പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആവർത്തന നിക്ഷേപങ്ങൾക്ക് ലഭിക്കില്ല.
യെസ് ബാങ്ക്
6 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 6.10 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് യെസ് ബാങ്ക് നൽകുന്ന്. 6 മാസം, 9 മാസം, 12 മാസം എന്നിങ്ങനെ 3 മാസത്തിന്റെ ഗുണിതങ്ങളായുള്ള കാലാവധികളിൽ നിക്ഷേപിക്കാം. മാസ അടവ് മുടങ്ങിയാൽ ബാങ്ക് 1 ശതമാനം പിഴ ഈടാക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications