നിശ്ചിത കാലത്തേക്ക് സ്ഥിരമായി മാസ നിക്ഷേപം നടത്തുന്നതിന് സഹായകമാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍. ചെറിയ തുക തൊട്ട് പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും താല്പര്യം അനുസരിച്ച് നിക്ഷേപിക്കാന്‍ സാധിക്കും. റിസ്കെടുക്കാൻ താൽപര്യമില്ലാത്ത മാസ വരുമാനക്കാർക്ക് അനുയോജ്യമാണ് ആവർത്തന നിക്ഷേപം.
പൊതുവെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് കൂട്ടത്തിലൊരു മുൻഗണന കിട്ടാറുണ്ട്. നിലവിലെ പലിശ നിരക്ക് 5.8 ശതമാനമായതിനാൽ ഈ നിരക്ക് പരിഗണിക്കുമ്പോള്‍ ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ ആവര്‍ത്തന നിക്ഷേപം ആരംഭിക്കുന്നതാണ് ലാഭകരം. വിവിധ പലിശ നിരക്കുകൾ പരിശോധിക്കാം.
മുന്‍നിര ബാങ്കുകള്‍
രാജ്യത്തെ മുന്‍നിര ബാങ്കുകളായി എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പലിശ നിരക്ക് നോക്കാം. 12 മാസം മുതല്‍ 120 മാസത്തേക്ക് എസ്ബിഐ 6.60 ശതമാനം മുതല്‍ 6.90 ശതമാനം വരെ പലിശ നല്കുന്നു. 100 രൂപ മുതല്‍ നിക്ഷേപിക്കാം.
എച്ച്ഡിഎഫ്സി ബാങ്കില്‍ 6 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപ കാലാവധി. 4.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാം. കാലാവധി 6-120 മാസവും പലിശ 4.50%-6.60% വരെയാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5.50 %- 7 ശതമാനം വരെ പലിശ റെഗുലര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 6 മാസം മുതൽ 10 വര്‍ഷം വരെ നിക്ഷേപിക്കാം.
സ്മോള്‍ ഫിനാന്‍സ് ബാങ്ക്
5 വര്‍ഷത്തേക്ക് ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന പലിശ നിരക്ക് 7.35 ശതമാനമാണ്. 5,000 രൂപ മാസത്തില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3.63 ലക്ഷം രൂപ ലഭിക്കും. ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.2 ശതമാനം പലിശ ലഭിക്കും. മാസത്തില്‍ 5,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3.62 ലക്ഷം രൂപ ലഭിക്കും.
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ നല്കുന്നു. 5,000 രൂപയുടെ മാസ നിക്ഷേപം 3.60 ലക്ഷമായി വളരും. എയു സ്മോള്‍ ഫിനാന്‍സില്‍ 6.9 ശതമാനം പലിശ ലഭിക്കും. 3.59 ലക്ഷം രൂപ അഞ്ച് വര്‍ഷത്തിന് ശേഷം നേടാം.
സ്വകാര്യ ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നി സ്വകാര്യ ബാങ്കുകൾ 6.75 ശതമാനം പലിശ നല്കുന്നു. 5 വര്‍ഷത്തേക്ക്. 5,000 രൂപ നിക്ഷേപിച്ചാല്‍ 3.58 ലക്ഷം രൂപ തിരികെ ലഭിക്കും. ആര്‍ബിഎല്‍ ബാങ്ക് 6.55 ശതമാനം പലിശ നല്‍കുന്നുണ്ട്. പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാല്‍ 3.65 ലക്ഷം രൂപ നേടാം. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 6.5 ശതമാനം പലിശയാണ് 5 വർഷത്തേക്ക് ലഭിക്കുന്നത്. 3.55 ലക്ഷം രൂപ കാലാവധിയിൽ നേടാം.
ബാങ്കിതര ധനകാര്യ സ്ഥാപനം
ശ്രീറാം സിറ്റി ഫിനാൻസ് യൂണിയനിൽ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ നൽകുന്നുണ്ട്. AA/ Stable റേറ്റിംഗ് ലഭിച്ച സ്ഥാപനമാണിത്. 5000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 3.75 ലക്ഷം രൂപ ലഭിക്കും. 500 രൂപ മുതൽ നിക്ഷേപിക്കാാം. 12 മാസം മുതൽ 60 മാസം വരെയാണ് കാലാവധി. 48 മാസത്തേക്ക് നിക്ഷേപിച്ചാൽ 2,85,650 രൂപ കാലാവധിയിൽ സ്വന്തമാക്കാം.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications