നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ അവ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നവയാകണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാനിലാത്തവർക്ക് മികച്ച വരുമാനം നേടാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും അനുയോജ്യമായ മാർഗം ആവർത്തന നിക്ഷേപമാണ് (ആർഡി). ദീർഘകാലത്തേക്ക് റിസ്ക് എടുക്കാതെ നിക്ഷേപിക്കാൻ ആവർത്തന നിക്ഷേപം സഹായിക്കും.
ബാങ്കുകളിൽ ആരംഭിക്കുന്നൊരു ടേം ഡെപ്പോസിറ്റ് രൂപമാണ് ആവർത്തന നിക്ഷേപം. നിശ്ചിത കാലയളവിൽ മാസത്തിൽ നിശ്ചിത തുക വീതം നിക്ഷേപിക്കുകയാണ് ആവർത്തന നിക്ഷേപത്തിന്റെ രീതി. ബാങ്കുകളിൽ സ്ഥിര നിക്ഷേപത്തിന് തുല്യമായ പലിശ ആർഡിക്ക് ലഭിക്കും. ആവർത്തന നിക്ഷേപം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പലിശ നിരക്കുകളും മനസിലാക്കാം.
മികച്ച ബാങ്ക് തിരഞ്ഞെടുക്കാം
ആവർത്തന നിക്ഷേപം ആരംഭിച്ച് കഴിഞ്ഞാൽ എല്ലാ മാസത്തിലും നിശ്ചിത തുക സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ആർഡി അക്കൗണ്ടിലേക്ക് മാറ്റും. മികച്ച സേവനങ്ങൾ തടസമില്ലാതെ നൽകുന്ന ബാങ്ക് നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

പലിശ നിരക്ക് താരതമ്യം ചെയ്യുക
ബാങ്ക് നൽകുന്ന പലിശ നിരക്കുകളും ആവർത്തന നിക്ഷേപത്തിന്റെ മറ്റ് നിബന്ധനകളും വ്യവസ്ഥകളും താരതമ്യം ചെയ്യുക. പലിശ നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. അതിനാൽ ആർഡിക്ക് മത്സരാധിഷ്ഠിത നിരക്ക് നൽകുന്ന ബാങ്ക് തിരഞ്ഞെടുക്കാം. നിലവിൽ 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ ബാങ്കുകൾ നൽകുന്നു.
മികച്ച കാലാവധി
ബാങ്കുകൾ സാധാരണയായി കുറഞ്ഞത് ആറ് മാസത്തേക്കോ 12 മാസത്തേക്കോ ആണ് കാലാവധി നൽകുന്നത്. പരമാവധി കാലാവധി 10 വർഷമാണ്. വസാമ്പത്തിക ലക്ഷ്യം കണക്കിലെടുത്ത് കാലാവധി തിരഞ്ഞെടുക്കണം. ഉദാഹരണത്തിന്, കുട്ടിയുടെ സ്കൂൾ ഫീസ് 12 മാസത്തിനുള്ളിൽ അടയ്‌ക്കാനാണ് ആർഡി ചേരുന്നതെങ്കിൽ അതൊരു കാലാവധിയായി തിരഞ്ഞെടുക്കാം. അനുയോജ്യമായ കാലാവധിയും തുകയും തിരഞ്ഞെടുക്കുന്നത് ലക്ഷ്യം നിറവേറ്റുന്നതിന് ആവശ്യമായ വരുമാനം നേടാൻ സഹായിക്കും.
ഫ്ലെക്സി ആവർത്തന നിക്ഷേപം
ചില ബാങ്കുകൾ ഫ്ലെക്സി ആവർത്തന നിക്ഷേപ ഓപ്ഷൻ നൽകുന്നു. മെച്യൂരിറ്റിയിൽ ഉയർന്ന തുക നേടുന്നതിന് എല്ലാ മാസവും ആവർത്തന നിക്ഷേപ തുക വർധിപ്പിക്കാൻ ഇത് സഹായിക്കും.
പലിശ നിരക്ക്
എസ്ബിഐ ആവർത്തന നിക്ഷേപത്തിന് 1 വർഷം മുതൽ 10 വർഷത്തേക്ക് 6.50 ശതാനം മുതൽ 7 ശതമാനം പലിശ നൽകുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിൽ 6 മാസം മുതൽ 10 വർഷത്തേക്ക് 4.50 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് പലിശ. 15 മാസത്തേക്കാണ് ഉയർന്ന നിരക്കായ 7.10 ശതമാനം നൽകുന്നത്.
ഐസിഐസിഐ ബാങ്കിൽ 4.75 ശതമാനം മുതൽ 7.10 ശതമനം വരെയാണ് 6 മാസം മുതൽ 10 വർഷ കാലാവധിയിൽ ലഭിക്കുന്ന പലിശ. 15 മാസം, 18 മാസം, 21 മാസ കാലാവധിയിൽ 7.10 ശതമാനം പലിശ ലഭിക്കും.
ഇൻഡസ് ഇൻഡ് ബാങ്കിൽ 9 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 6.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. 18 മാസം, 21 മാസം, 24 മാസം,27 മാസം, 30 മാസം, 33 മാസം, 36 മാസം, 39 മാസം എന്നി കാലാവധികളിൽ 7.75 ശതമാനം പലിശ നിരക്ക് ലഭിക്കും.
6 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 6 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നിരക്ക് യെസ് ബാങ്ക് നൽകുന്നു. 15 മാസം, 18 മാസം, 21 മാസം, 24 മാസം, 27 മാസം, 30 മാസം, 33 മാസം എന്നി കാലാവധികളിൽ 7.50 ശതമാനം എന്ന ഉയർന്ന പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
