ആര്‍ഡി നിക്ഷേപത്തിന് കൂടുതല്‍ പലിശ എവിടെ? ബാങ്കിലോ പോസ്റ്റ് ഓഫീസിലോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്. ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ചെലവാക്കുന്ന തുക ഉയരുന്നത് ജീവിത ചെലവ് താളം തെറ്റിക്കും. ഈ സമയത്ത് സുരക്ഷിതമായ നല്ല റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളെയാണ് സാധാരണക്കാര്‍ സ്വീകരിക്കുന്നത്. ഓഹരി വിപണിയും ക്രിപ്‌റ്റോയും നിക്ഷേപ സാധ്യതകളായി മുന്നിലുണ്ടെങ്കിലും നഷ്ട സാധ്യത പിന്നോട്ടടിപ്പിക്കുന്നു. ഈ സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുക (ആവര്‍ത്തന നിക്ഷേപം)ളെയാണ്. രാജ്യത്ത് പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവയുടെ ആര്‍ഡി അക്കൗണ്ടുകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് പിന്നിലെ കാരണവും ഇത് തന്നെ.

 ആര്‍ഡി

മികച്ച നിക്ഷേപ മാര്‍ഗമായാണ് ആര്‍ഡി അറിയിപ്പെടുന്നത്. നിശ്ചിത കാലത്തേക്ക് മാസത്തില്‍ നിശ്ചിത തുക ആര്‍ഡി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് ഇതിന്റെ രീതി. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ലഭിക്കും. എസ്‌ഐപി രീതിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നതാണ് ആര്‍ഡി നിക്ഷേപങ്ങളുടെ ഗുണം. ചെറിയ തുക മാസത്തില്‍ നീക്കിവെക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ ലാഭം ആര്‍ഡിയില്‍ നിന്ന് സ്വന്തമാക്കാം. ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ആര്‍ഡി അക്കൗണ്ട് തുറക്കാനാകും. പണമടക്കാന്‍ ബാങ്ക്, പോസ്റ്റ് ഓഫീസ് ശാഖകളിലേക്ക് പോകാതെ അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനും സൗകര്യമുണ്ട്.

Also Read: വീണ്ടും ബുള്ളിഷ് ട്രാക്കില്‍! 3 മാസത്തിനുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നാലക്കം തൊടുംAlso Read: വീണ്ടും ബുള്ളിഷ് ട്രാക്കില്‍! 3 മാസത്തിനുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നാലക്കം തൊടും

കാലാവധി

മാസത്തിൽ അടക്കേണ്ട തുക ഒരിക്കൽ തീരുമാനിച്ചാൽ അത് കാലാവധി പൂർത്തിയാകുന്നത് വരെ തുടരേണ്ടതുണ്ട്. കാലവധി എത്തുന്നതിന് മുന്നേ പിൻവലിക്കാൻ ബാങ്കും പോസ്റ്റ് ഓഫീസും അനുവദിക്കുന്നുണ്ടെങ്കിലും നിക്ഷേപകന് ലഭിക്കുന്ന പലിശ കുറയും. നിലവിലെ സാഹചര്യത്തിൽ നിക്ഷേപത്തിനിറങ്ങുമ്പോൾ ബാങ്കിൽ നിന്നാണോ പോസ്റ്റ് ഓഫീസിൽ നിന്നാണോ കൂടുതൽ പലിശ ലഭിക്കുക എന്നറിയേണ്ടതുണ്ട്. 

പോസ്റ്റ് ഓഫീസ് ആര്‍.ഡി.

പോസ്റ്റ് ഓഫീസ് ആര്‍.ഡി.

പത്ത് വയസിന് മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസില്‍ ആര്‍.ഡി. അക്കൗണ്ട് ആരംഭിക്കാം. പങ്കാളിത്ത അക്കൗണ്ടായും ആര്‍ഡി തുടങ്ങാന്‍ അവസരമുണ്ട്. ചുരുങ്ങിയ മാസ നിക്ഷേപം 100 രൂപയാണ്. പത്ത് രൂപയുടെ ഗുണിതങ്ങളായി മാസ നിക്ഷേപം എ്ത്ര വേണമെങ്കിലും ഉയര്‍ത്താം. 2020 ഏപ്രില്‍ മുതല്‍ ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനം വാര്‍ഷിത പലിശ നല്‍കുന്നുണ്ട്. ഇത് മൂന്ന് മാസം കൂടുമ്പോള്‍ അക്കൗണ്ടില്‍ വരവ് വെക്കും. അഞ്ച് വര്‍ഷമാണ് ആര്‍ഡി അക്കൗണ്ടുകളുടെ കാലാവധി. മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപകന് വേണമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കാം. ഒരു വര്‍ഷം അടവ് പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപത്തിന്റെ 50 ശതമാനം വായ്പ ലഭിക്കും. വായ്പ ഒറ്റത്തവണയായോ മാസത്തവണയായോ തിരിച്ചടക്കാം. കാലാവധി എത്താതെ അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടുകളുടെ പലിശയാണ് ലഭിക്കുക.

Also Read: പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്‍ഷന്‍ ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാംAlso Read: പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്‍ഷന്‍ ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം

ബാങ്ക് ആര്‍.ഡി

ബാങ്ക് ആര്‍.ഡി

ബാങ്കിലെ ആര്‍ഡിക്കും മാസത്തില്‍ നിക്ഷേപം നടത്തണം.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും പലിശയിൽ വ്യത്യാസമുണ്ട്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പൊതുജനങ്ങളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ആര്‍ഡി നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത പലിശനിരക്കാണ് നല്‍കുന്നത്. 2.90 ശതമാനം മുതല്‍ 5.40 ശതമാനം വരെയാണ് കാലയളവ് അനുസരിച്ച് എസ്ബിഐ നല്‍കുന്ന പലിശ. മൂന്ന് മാസത്തിലൊരിക്കല്‍ പലിശ വകയിരുത്തും.

Also Read: വയോജനങ്ങൾക്ക് പെൻഷനൊപ്പം നിക്ഷേപവും; മാസം 10,000 രൂപ വരെ പെൻഷൻ; ഉടൻ ചേരാം പദ്ധതിയിൽAlso Read: വയോജനങ്ങൾക്ക് പെൻഷനൊപ്പം നിക്ഷേപവും; മാസം 10,000 രൂപ വരെ പെൻഷൻ; ഉടൻ ചേരാം പദ്ധതിയിൽ

പലിശ

എച്ചഡിഎഫ്‌സി ബാങ്കില്‍ ചുരുങ്ങിയത് ആയിരം രൂപ നിക്ഷേപത്തോടെ ആര്‍ഡി അക്കൗണ്ട് ആരംഭിക്കാം. നൂറിന്റെ ​ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ചുരുങ്ങിയ കാലയളവ് ആറ് മാസമാണ്. ഉയര്‍ന്ന കാലയള് 10 വര്‍ഷവും. 7 മുതല്‍ 9 ശതമാനം വരെ റിക്കറിംഗ് ഡിപ്പോസ്റ്റുകള്‍ക്ക് പലിശ നല്‍കുന്നുണ്ടെന്നാണ് എച്ചഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് പറയുന്നത്. 

Read more about: post office investment
English summary

Recurring Deposit Interest Rate Comparison Between Post office And Bank, Which Provide High Rate

Recurring Deposit Interest Rate Comparison Between Post office And Bank, Which Provide High Rate
Story first published: Wednesday, May 18, 2022, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X