സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച പലിശയാണ് കഴിഞ്ഞൊരു വര്‍ഷമായി ലഭിക്കുന്നത്. 4 ശതമാനായിരുന്ന റിപ്പോ നിരക്ക് 6.50 ശതമാനത്തിലേക്ക് ഉയര്‍ത്തിയതോടെ നിക്ഷേപ പലിശ നിരക്കും ഉയര്‍ന്നു. പലിശ നിരക്കുയർന്നതിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിച്ചത് മുതിർന്ന പൗരന്മാർക്കാണ്. 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ അധിക നിരക്ക് ലഭിക്കുന്നതിനാൽ മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ ലഭിച്ചു.
റെഗുലര്‍ നിക്ഷേപകര്‍ക്ക് പല ബാങ്കുകളും 7 ശതമാനം മുതല്‍ 8 ശതമാനം വരെ സ്ഥിര നിക്ഷേപത്തിന് പലിശ നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ 8.50 ശതമാനത്തിന് മുകളില്‍ പലിശ നല്കുന്നവയാണ്. റെഗുലര്‍ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകള്‍ ഏതെല്ലാമെന്ന് നോക്കാം.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്
റെഗുലര്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 1001 ദിവസത്തക്ക് 9 ശതമാനമാണ് ലഭിക്കുന്ന പലിശ. 501 ദിവസത്തേക്ക് 8.75 ശതമാനം, 6 മാസം മുതൽ 201 ദിവസത്തേക്ക് 8.75 ശതമാനം, 3 വർഷം മുതൽ 5 വർഷത്തേക്ക് 8.25 ശതമാനം എന്നിങ്ങനെ മികച്ച പലിശ ബാങ്ക് നൽകുന്നു.സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്നുള്ള പലിശ വരുമാനം മറ്റു വാണിജ്യ ബാങ്കുകളേക്കാള്‍ മികച്ചതാണ്.

ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്
366 ദിവസം മുതല്‍ 499 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന പലിശ നിരക്ക് 8.50 ശതമാനമാണ്. 501 ദിവസം 2 വര്‍ഷ കാലയളവിലും 8.50 ശതമാനം പലിശ ലഭിക്കും. 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
റെഗുലര്‍ നിക്ഷേപത്തിന് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 8.25 ശതമാനാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.75 ശതമാനവും ലഭിക്കും.പ്ലാറ്റിന നിക്ഷേപ പദ്ധതി പ്രകാരം 8.45 ശതമാനം പലിശ നേടാം. 15 ലക്ഷം രൂപയാണ് പ്ലാറ്റിന നിക്ഷേപത്തിലെ കുറഞ്ഞ നിക്ഷേപം.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
റെഗുലര്‍ നിക്ഷേപകര്‍ക്ക് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.50 ശതമാനമാണ്. 444 ദിവസത്തേക്കാണ് ഈ ഉയര്‍ന്ന നിരക്ക് ബാങ്ക് അനുവദിക്കുന്നത്. 1 വര്‍ഷം മുതല്‍ 443 ദിവസത്തേക്ക് 8.20 ശതമാനവും 2 വര്‍ഷം 1 ദിവസം മുതല്‍ 887 ദിവസത്തേക്ക് 8 ശതമാനം പലിശയും ലഭിക്കും.445 ദിവസം മുതല്‍ 18 മാസത്തേക്ക് 8.20 ശതമാനം പലിശ നല്കുന്നു.
നിക്ഷേപങ്ങൾ സുരക്ഷിതമോ?
സ്മോൾ ഫിനാൻസ് ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളാണ്. റിസർവ് ബാങ്കിന്റെ സ്ബസിഡിയറിയായ ഡെപ്പോസിറ്റ് ആൻഡ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഡിഐസിജിസി) നൽകുന്ന ഇൻഷൂറൻസ് പരിരക്ഷ ഈ ബാങ്കുകളിലെ നിക്ഷേപത്തിനും ലഭിക്കും.
അതിനാൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതിന് യാതൊരു അപകട സാധ്യതയുമില്ല. ബാങ്ക് തകർന്നാൽ ഡിഐസിജിസി 5 ലക്ഷം രൂപ വരെ ഇൻഷൂറൻസ് അനുവദിക്കും. നിക്ഷേപവും പലിശയും അടക്കം 5 ലക്ഷം രൂപയ്ക്കാണ് ഇൻഷൂറൻസ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
