ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്ഥിര നിക്ഷേപത്തെ കണക്കാക്കുന്നത്. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങളുടെ കാലയളവിലേക്ക് നിക്ഷേപം നടത്താനും കൃത്യമായ പലിശ വരുമാനം മുടക്കമില്ലാതെ നേടാനും സ്ഥിര നിക്ഷേപത്തിലൂടെ സാധിക്കും.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സാധാരണ സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കുന്ന നിരക്കുകളേക്കാള്‍ കൂടുതലാണ്. നിക്ഷേപിക്കുന്ന തുക, കാലാവധിയുടെ ദൈര്‍ഘ്യം, നിലവിലുള്ള മാര്‍ക്കറ്റ് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ചാണ് പലിശ നിരക്ക് ലഭിക്കുന്നത്.
നിലവില്‍ 8 ശതമാനമെന്ന മാന്യമായ നിരക്കിലേക്ക് പലിശ നിരക്കെത്തിയിട്ടുണ്ട്. ആര്‍ബിഐ തുടര്‍ച്ചയായ നടത്തിയ റിപ്പോ നിരക്ക് വര്‍ധനവ് തന്നെയാണ് ഇതിന് കാരണം. റെഗുലർ നിക്ഷേപകർക്ക് 8.50 ശതമാനം വരെ പലിശ നല്കുന്ന ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും നോക്കാം. ബാങ്കുകളുടെ ഏറ്റവും ഉയർന്ന നിരക്കാണ് പട്ടികയിൽ നൽകിയിട്ടുള്ളത്.

8 ശതമാനത്തിന് മുകളില്‍ പലിശ
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 999 ദിവസത്തേക്ക് 8.51 ശതമാനം പലിശ നല്‍കും. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്് 888 ദിവസത്തേക്ക് 8.50 ശതമാനം പലിശ നല്‍കും. 560 ദിവസത്തേക്ക് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് 8.25 ശതമാനം നിരക്കില്‍ സ്ഥിര നിക്ഷേപമിടാം.
ബന്‍ഡന്‍ ബാങ്കില്‍ 600 ദിവസത്തേക്ക് 8 ശതമാനം പലിശ ലഭിക്കും. ഡിസിബി ബാങ്കില്‍ 15 മാസം മുതല്‍ 24 മാസത്തേക്കാണ് 8 ശതമാനം പലിശ നല്‍കുന്നത്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 24 മാസം 1 ദിവസം മുതല്‍ 36 മാസത്തേക്ക് 8 ശതമാനം പലിശ ലഭിക്കും.
7.50 ശതമാനം വരെ പലിശ
ആര്‍ബിഎല്‍ ബാങ്ക് 453 ദിവസം മുതല്‍ 725 ദിവസത്തേക്ക് 7.80 ശതമാനം പലിശ നല്‍കും. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 7.75 ശതമാനം പലിശ 3 വര്‍ഷത്തേക്ക് നല്‍കും. ഇനന്ഡസ്ഇന്ഡ് ബാങ്കില്‍ 3 വര്‍ഷം മൂന്ന് മാസത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും.
യെസ് ബാങ്ക് 35 മാസത്തേക്ക് 7.75 ശതമാനം പലിശ നല്കുന്നു. കാത്തലിക്ക് സിറിയന്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവ യഥാക്രമം 750 ദിവസത്തേക്കും 444 ദിവസത്തേക്കും 7.50 ശതമാനം പലിശ നല്‍കും. പോസ്റ്റ് ഓഫീസ് 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നല്‍കും.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിനാന്‍സില്‍ 44 മാസത്തേക്ക് 7.95 ശതമാന പലിശ ലഭിക്കും. സുന്ദരം ഹോം ഫിനാന്‍സില്‍ 48, 60 മാസത്തേക്ക് 7.90 ശതമാനം പലിശ ലഭിക്കും. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സില്‍ 36, 60 മാസത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും. മഹീന്ദ്ര ഫിനാന്‍സ് (42, 48, 60 മാസം), സുന്ദരം ഫിനാന്‍സ് (24, 36 മാസം) എന്നിവ 7.75 ശതമാനം പലിശ നല്‍കും.
7.50 ശതമാനത്തില്‍ താഴെ
സൗത്ത് ഇന്ത്യന്‍ ബാങ്ക് 500 ദിവസത്തേക്ക് 7.40 ശതമാനം പലിശ നല്‍കും. യൂണിയന് ബാങ്ക്, കര്‍ണാടക ബാങ്ക് എന്നിവ 800 ദിവസം, 555 ദിവസം എന്നീ കാലാവധിയില്‍ 7.30 ശതമാനം പലിശ നല്കുന്നു. ആക്സിസ് ബാങ്കില്‍ 2 വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.26 ശതമാനം പലിശ ലഭിക്കും.
കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ 444 ദിവസത്തേക്ക് 7.25 ശതമാനം പലിശ നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് 666 ദിവസത്തേക്ക് 7.25 ശതമാനം പലിശ നല്‍കും. എസ്ബിഐയിൽ 400 ദിവസത്തേക്ക് 7.1 ശതമാനം പലിശ നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
