തുടര്‍ച്ചയായ നാലാം പോളിസി യോഗത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 6.50 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലാണ് റിപ്പോ നിരക്കുള്ളത്. സ്ഥിര നിക്ഷേപകരെ സംബന്ധിച്ച് ആസ്വാസമുണ്ടാക്കുന്ന വാര്‍ത്തയാണിത്. റിപ്പോ നിരക്ക് ഉയര്‍ന്ന് നില്ക്കുന്നതിനാല് ബാങ്കുകളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് സമീപ ഭാവിയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.
ചില ബാങ്കുകള്‍ നിശ്ചിത കാലാവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ കുറച്ചിട്ടുണ്ടെങ്കിലും മിക്ക ബാങ്കുകളുംക്കും 7-8 ശതമാനം നിരക്കിലാണ് ഇന്നും സ്ഥിര നിക്ഷേപത്തിന് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനം വരെ പലിശ ലഭിക്കും.
പലിശ നിരക്ക് മെച്ചപ്പെട്ട നിലവാരത്തില്‍ തുടരുന്നതിനാല്‍, കുറഞ്ഞ നിരക്കില്‍ ആരംഭിച്ച സ്ഥിര നിക്ഷേപങ്ങള്‍ അവസാനിപ്പിച്ച് പുതിയത് ആരംഭിക്കാനുള്ള ചിന്ത പല നിക്ഷേപകരിലും ഉണ്ടാകും. എല്ലാ സ്ഥിര നിക്ഷേപങ്ങളും ഈ രീതി പിന്തുടരുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് വരില്ല. നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍
സ്ഥിര നിക്ഷേപത്തിന് കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാനുള്ള അവസരമുണ്ടെങ്കിലും ഇതിന് ബാങ്ക് പിഴ ഈടാക്കും. കാലാവധിക്ക് മു്ന്‍പ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 0.50 ശതമാനം മുതല്‍ 3 ശതമാനം വരെയാണ് ബാങ്കുകളുടെ പിഴ. എസ്ബിഐയില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം പിഴ വരും. പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയില്‍ 1 ശതമാനം പിഴ വരും.
ശ്രദ്ധിക്കണം
അവസാനിപ്പിക്കാന്‍ ഉദ്യേശിക്കുന്ന സ്ഥിര നിക്ഷേപം കാലാവധി എത്താന്‍ എത്ര മാസമാണ് ബാക്കിയുള്ളതെന്ന് പരിശോധിക്കണം. 6 മാസം മാത്രം ബാക്കിയുള്ള സ്ഥിര നിക്ഷേപമാണ് അവസാനിപ്പിക്കുന്നതെങ്കില്‍ അത് സാമ്പത്തിക നേട്ടം തരില്ല. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പലിശ നിരക്കില്‍ കുറവ് വരും.
2 വര്‍ഷം മുന്‍പ് 7 ശതമാനം പലിശ നിരക്കില്‍ ആരംഭിച്ച സ്ഥിര നിക്ഷേപം 1 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ 1 വര്‍ഷത്തെ പലിശ നിരക്കായ 6 ശതമാനം മാത്രമാണ് ലഭിക്കുക.
എപ്പോള്‍ നിക്ഷേപം അവസാനിപ്പിക്കാം
നിക്ഷേപം അവസാനിപ്പിച്ച് പുതിയത് ആരംഭിക്കുന്ന ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട 2 കാര്യങ്ങളാണ് കാലാവധിയും പലിശ നിരക്കും. സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയേക്കാളും 1 വര്‍ഷം സമയം ബാക്കിയുള്ളപ്പോഴും പുതിയ സ്ഥിര നിക്ഷേപവുമായി 1 ശതമാനം പലിശ നിരക്കിന്റെ വ്യത്യാസമുള്ളപ്പോഴും സ്ഥിര നിക്ഷേപം ആരംഭിക്കാം.
പഴയത് അവസാനിപ്പിച്ച് പുതിയത് ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന നിരക്ക് ലഭിക്കാന്‍ ഇത് സഹായിക്കും. ബാങ്ക് സേവിംഗ്സ് അക്കൗണ്ടില്‍ പെട്ടന്ന് ആവശ്യമില്ലാത്ത പണം കിടപ്പുണ്ടെങ്കില്‍ സ്ഥിര നിക്ഷേപമിടാം. നിലവിലെ സാഹചര്യത്തില്‍ മികച്ച പലിശ ലഭിക്കും.
നികുതി
സ്ഥിര നിക്ഷേപം പഴയതാണെങ്കിലും പുതിയതാണെങ്കിലും നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ വരുമാനത്തിനൊപ്പം ചേര്‍ത്ത് ടാക്സ് സ്ലാബിന് അനുസരിച്ചാണ് നികുതി ചുമത്തുക. സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 40,000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്ക് 10 ശതമാനം നിരക്കിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. മുതിർന്ന പൗരന്മാരാണെങ്കിൽ പലിശ വരുമാനം 50,000 രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് ഈടാക്കും.
പലിശ നിരക്ക്
2 വർഷം മുതൽ 3 വർഷം വരെ കാലാവധിയിലാണ് മികച്ച പലിശ ലഭിക്കുന്നത്. എസ്ബഐ 7 ശതമാനം പലിശ നൽകും. എച്ച്ഡിഎഫ്സി ബാങ്ക് 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിൽ സാധാരണ പൗരന്മാർക്ക് 7.15 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ നൽകും. ഐസിഐസിഐ ബാങ്കിൽ 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ 7.10 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications