സുരക്ഷിതത്വം കണക്കിലെടുത്ത് ബാങ്കിൽ നിക്ഷേപിക്കുന്നവർക്ക് ഇതിനേക്കാൾ സുരക്ഷയിൽ ബാങ്കിനേക്കാൾ പലിശ നൽകുന്നൊരു നിക്ഷേപമാണ് പരിചയപ്പെടുത്തുന്നത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത്തിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ 7 ശതമാനത്തിന് മുകളിലേക്ക് പലിശ എത്തിയ ബാങ്കുകൾ കുറവാണ്.
7.15 ശതമാനം നിരക്കിലേക്ക് എത്തിയ ബാങ്കുകൾ വിരളവും. പൊതുമേഖലാ ബാങ്കുകൾ 6 ശതമാനത്തിന് താഴെയാണ് സാധാരണക്കാർക്ക് നൽകുന്ന പലിശ നിരക്ക്. ഈ സാഹചര്യത്തിൽ റിസർവ് ബാങ്കിൽ 7.15 ശതമാനം പലിശ നൽകുന്ന ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ നിക്ഷേപകർക്ക് എന്തുകൊണ്ടും ഗുണകരമാണ്. കൂടാതെ എല്ലാ ആറു മാസത്തിലും ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകളുടെ പലിശ നിരക്ക് പുനഃപരിശോധിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
പലിശ നിരക്ക്
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ കണക്കാക്കുക. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശയ്ക്കൊപ്പം 0.35 ശതമാനം അധിക പലിശ സേവിംഗ്സ് ബോണ്ടിന് ലഭിക്കും.
നിലവിലെ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പലിശ നിരക്കായ 6.80 ശതമാനത്തിനൊപ്പം 0.35 ശതമാനം ചേര്‍ത്താണ് 7.15 ശതമാനം പലിശ ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകൾക്ക് നൽകുന്നത്. വര്‍ഷത്തില്‍ രണ്ടു തവണകളിലായി ജനുവരി 1നും ജൂലായ് 1നുമാണ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ പവിതരണം ചെയ്യുക.
പലിശ കണക്കാക്കുന്നത്
ഓരോ മൂന്ന് മാസത്തിലും നാഷണൽ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ വിലയിരുത്തും. ശ്യാമള ഗോപിനാഥ് കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തേക്കാള്‍ 0.25 മുതല്‍ 1% വരെ കൂടുതലായിരിക്കണം നാഷണൽ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക്. ഇത് അനുസരിച്ച് 6 മാസം കൂടുമ്പോൾ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് വിലയിരുത്തും.
കഴിഞ്ഞ ആറു മാസത്തെ നിരക്കില്‍ വ്യത്യാസമില്ലാത്തതിനാല്‍ ജൂലൈ 2022 മുതല്‍ ഡിസംബര്‍ 31 വരെ 7.15 ശതമാനം കൂപ്പണ്‍ റേറ്റാണ് അനുവദിക്കുക എന്നാണ് റിസർവ് ബാങ്ക് സർക്കുലർ പറയുന്നത്.
കാലാവധി
7 വർഷമാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ കാലാവധി. നേരത്തെ പിൻവലിക്കാനോ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താനോ സാധിക്കില്ല. ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടില്‍ നിക്ഷേപിക്കുന്ന 60-70 വയസിന് ഇടയില്‍ പ്രായമുള്ളൊരാള്‍ക്ക് 6 വര്‍ഷമാണ് കാലാവധി. 70-80 വയസിനിടയിലുള്ളവര്‍ക്ക് 5 വര്‍ഷത്തേക്കാണ് നിക്ഷേപം തുടരേണ്ടത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 4 വര്‍ഷമാണ് കാലാവധി.
മറ്റു പ്രത്യേകതകൾ
* ഇന്ത്യൻ പൗരന്മാർക്കും ഹിന്ദു അഭിവക്ത കുടുംബത്തിനുമാണ് റിസർവ് ബാങ്കിന്റെ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളിൽ നിക്ഷേപിക്കാനവുക.
* പൊതുമേഖലാ ബാങ്ക്, തിരഞ്ഞെടുത്ത സ്വകാര്യ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ വാങ്ങാം.
* 1,000 രൂപയാണ് നിക്ഷേപത്തിന് ആവശ്യമായ ചുരുങ്ങിയ തുക. എത്ര രൂപ വേണമെങ്കിലും ബോണ്ടിൽ നിക്ഷേപിക്കാം.
* സാധാരണ നിക്ഷേപകർക്ക് 7 വർഷമാണ് കാലാവധി. 60 വയസിന് ശേഷം പ്രായത്തിന് അുസരിച്ചാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
* ക്യുമുലേറ്റീവ് രീതിയില്‍, കാലാവധിയില്‍ പലിശ ലഭിക്കില്ല, എല്ലാ വര്‍ഷവും ജനുവരി 1, ജൂലായ് 1 തീയതികളില്‍ പലിശ ലഭിക്കും.
* ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കാത്ത ബോണ്ടുകളാണ്. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വില്പന നടത്താന്‍ സാധിക്കില്ല. നിക്ഷേപകന്റെ മരണ ശേഷം നോമനിക്കോ അവകാശികള്‍ക്കോ മാത്രമെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
More From GoodReturns

ആർബിഐയുടെ പുതിയ വായ്പാ ചട്ടങ്ങൾ: ഇനി ബാങ്കുകൾക്ക് തോന്നിയപോലെ പലിശ കൂട്ടാനാവില്ല!

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications