മാസത്തിൽ ശമ്പള തീയതി അടുത്തു കൊണ്ടിരിക്കുകയാണ്. ശമ്പളം എങ്ങനെ ചെലവാക്കണം എന്നതിനെ പറ്റി ഇപ്പോഴേ ധാരണയുണ്ടാകും. അടവുകളും ചെലവുകളും നിക്ഷേപവും മുൻകൂട്ടി കണക്കാക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ പുതിയ മാറ്റങ്ങളറിഞ്ഞില്ലെങ്കിൽ ബജറ്റ് താളം തെറ്റും, ബാങ്കുകളെടുത്ത പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. ഇതുപ്രകാരം ഇഎംഐ അടവും മറ്റ് ബാങ്കിടപാടുകൾക്കും ചെലവേറുന്നുണ്ട്. ഇതിനിടെയിലും ചെറിയ ആശ്വാസ തീരുമാനങ്ങൾ നടപ്പിലാകുന്ന മാസം കൂടിയാണ് ആഗസ്റ്റ്. എന്തൊക്കെ മാറ്റങ്ങലാണ് ആഗസ്റ്റിലുണ്ടാവുന്നതെന്ന് നോക്കാം.
ഇഎംഐ നിരക്ക് ഉയരും
റിസര്‍വ് ബാങ്കിന്റെ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പണനയ അവലോകന യോഗം ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. ഇതിലെ തീരുമാനങ്ങൾ ഓഗസ്റ്റ് 5നാണ് പ്രഖ്യാപനം ഉണ്ടാവുക. പലിശ നിരക്കിൽ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത. 20.-50 അടിസ്ഥാന നിരക്ക് വര്‍ധവാണ് സാമ്പത്തിക വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്.
നേരത്തെ റിപ്പോ നിരക്കിൽ മേയ് മാസത്തില്‍ 40 അടിസ്ഥാന നിരക്കും ജൂണ്‍ മാസത്തില്‍ 50 അടിസ്ഥാന നിരക്കും വർധനവാണ് വരുത്തിയത്. ജൂണ്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് 7.1 ശതമാനമാണ്. ഏപ്രില്‍-ജൂണ്‍ മാസത്തെ ശരാശരി 7.3 ശതമാനമാണ്.
പണപ്പെരുപ്പം കുറച്ചു കൊണ്ടുവരാന്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് തന്നെയാണ് സൂചന. ഇതിന് പിന്നാലെ ബാങ്കുകൾ വായ്പനിരക്ക് ഉയർത്തുന്നത്. വായ്പ അടച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഇഎംഐ ബാധ്യത ഉയർത്തും. നേരത്തെ നിരക്കുയർത്തി എച്ച്ഡിഎഫ്സി ബാങ്ക് ഭവന വായ്പ ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നു. 0.25 ശതമാനത്തിന്റെ വർധനവാണ് ബാങ്ക് വരുത്തിയത്.
ആദായ നികുതി പിഴ
ജൂലായ് 31 ന് മുന്‍പ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യക്തിഗത നിരുതി ദായകര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പിഴ ഈടാക്കി തുടങ്ങും. വൈകിയുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 5,000 രൂപ പിഴ ഈടാക്കണം.
2021-22 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ പിഴയോടെ 2022 ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. വാർഷിക വരുമാനം 5 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപയാണ് പിഴ. നികുതി ബാധ്യതയില്ലാത്തവർ വൈകി റിട്ടേൺ സമർപ്പിച്ചാലും പിഴ ഈടാക്കില്ല.
ചെക്ക് ക്ലിയറന്‍സ് റൂള്‍
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ ഓഗസ്റ്റ് 1 മുതല്‍ ചെക്ക് ക്ലിയറന്‍സ് നിയമത്തില്‍ മാറ്റം വരികയാണ്. സുരക്ഷയുടെ ഭാഗമായി ചെക്ക് മാറ്റിയെടുക്കുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ നല്കുന്ന അനുമതി നല്‍കണം. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്ക്കായിരുന്നു ഈ നിബന്ധന. ഓഗസ്റ്റ് 1 മുതല്‍ 5 ലക്ഷത്തിനും ഇതിന് മുകളിലുള്ള തുകയുടെ ചെക്കുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി. ഇലക്ട്രോണിക് മാധ്യമം വഴി ഈ അനുമതി നല്കാന് സാധിക്കും.
ബാങ്ക് പിഴ
സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാലുള്ള പിഴ യെസ് ബാങ്ക് ഉയര്‍ത്തി. 181 ദിവസമോ അതില്‍ കുറവോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 0.50 ശതമാനം പിഴ ഈടാക്കും. നേരത്തെയിത് 0.25 ശതമാനമായിരുന്നു. 181 ദിവസത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചാൽ 0.75 ശതമാനം പിഴ ഈടാക്കും.
5 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിബന്ധന. ഓഗസ്റ്റ് 8 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് ബാധകമല്ല.
ചെലവ് ചുരുക്കാന്‍ വഴികള്‍
ഓഗസ്റ്റ് മാസത്തില്‍ ചെലവു ചുരുക്കാനുള്ള വഴികാളാണ് ഓണ്‍ലൈനിലെ ഷോപ്പിംഗുകള്‍. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിവിധ ഇ-കോമേഴ്സ വെബ്സൈറ്റുകള്‍ പ്രത്യേക വില്പന നടത്തുന്നുണ്ട്. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഇളവും ലഭിക്കും. ഇവ ഉപയോഗപ്പെടുത്താം.
ഓഗസ്റ്റ് 1 മുതല്‍ വാണിജ്യ എല്‍പിജി യുടെ വിലയില്‍ കിഴിവുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷൻ 19 കിലോ എല്‍പിജിക്ക് 36 രൂപ കുറച്ചിട്ടുണ്ട്. ഇതോടെ 1976 രൂപയ്ക്ക് എല്‍പിജി കിട്ടും. റിപ്പോ നിരക്ക് ഉയരുന്നത് നിക്ഷേപകർക്ക് ഗുണകരമാണ്. സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ബാങ്കുകൾ ഉയർത്തും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
