ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ റിട്ടയര്‍മെന്റ് പ്ലാന്‍

നിക്ഷേപകര്‍ക്ക് ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ റിട്ടയര്‍മെന്റ് പ്ലാന്‍ അവതരിപ്പിച്ചു. ഉയര്‍ന്ന് വരുന്ന ആദായമാണ് ഈ റിട്ടയര്‍മെന്റ് പ്ലാനിന്റെ പ്രത്യേകത.

നിക്ഷേപകര്‍ക്ക് ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ റിട്ടയര്‍മെന്റ് പ്ലാന്‍ അവതരിപ്പിച്ചു. ഉയര്‍ന്ന് വരുന്ന ആദായമാണ് ഈ റിട്ടയര്‍മെന്റ് പ്ലാനിന്റെ പ്രത്യേകത. അഞ്ച് വര്‍ഷം കൊണ്ട് ആദായം ഇരട്ടിയാവുകയും, പതിനൊന്നാം വര്‍ഷം മുതല്‍ ആദായം മൂന്ന് മടങ്ങിവുകയും ചെയ്യും. വര്‍ധിച്ചു വരുന്ന ജീവിതച്ചിലവുകളെ അഭിമുഖീകരിക്കാന്‍ അനുയോജ്യമായ പദ്ധതിയാണിത്.

ഉറപ്പുള്ള ആദായവുമായി ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ റിട്ടയര്‍മെന്റ് പ്ലാന്‍

റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യമാണ് ആന്വുറ്റി. സാമ്പത്തിക ആശങ്കകളില്ലാതെ നിങ്ങളുടെ റിട്ടയര്‍മെന്റ് കാലം ആസൂത്രണം ചെയ്യുവാന്‍ അതുപയോഗിച്ച് നിങ്ങള്‍ക്ക് സാധിക്കും. രണ്ട് തരത്തിലായാണ് ഉപയോക്താവിന് ആന്വുറ്റി ഉത്പ്പന്നങ്ങള്‍ ലഭിക്കുക.

പെട്ടെന്നുള്ള ആന്വുറ്റിയും മാറ്റി വയ്ക്കുന്ന ആന്വുറ്റിയും. ഒറ്റത്തവണ പ്രീമിയം അടച്ചു കഴിയുമ്പോള്‍ തന്നെ ഉപയോക്താവിന് സ്ഥിര വരുമാനം ലഭിക്കുന്ന രീതിയാണ് പെട്ടെന്നുള്ള ആന്വിറ്റി. മാറ്റി വയ്ക്കുന്ന ആന്വുറ്റി പ്രകാരം ഭാവിയിലാണ് ഉപയോക്താവിന് വരുമാനം ലഭിച്ചു തുടങ്ങുക. അതായത് റിട്ടയര്‍മെന്റിനോട് അടുപ്പിച്ച് ആദായം ലഭിച്ചു തുടങ്ങുന്ന രീതിയാണിത്.

പരമാവധി 10 വര്‍ഷത്തേക്ക് വരെ ഉപയോക്താവിന് വരുമാനം ലഭിക്കുവാന്‍ ആരംഭിക്കുന്നത് നീട്ടിവയ്ക്കുവാന്‍ സാധിക്കും. എത്രയധികം കാലത്തേക്ക് നീട്ടി വയ്ക്കുന്നുവോ അത്രയും അധികമായിരിക്കും ഉപയോക്താവിന് ലഭിക്കുന്ന ആദായം.

സവിശേഷതകള്‍

  • ഉറപ്പുള്ള ആജീവനാന്ത ആന്വുറ്റി ; പര്‍ച്ചേസ് വില നല്‍കിയാല്‍ ആജീവനാന്ത കാലത്തേക്ക് നിങ്ങള്‍ക്ക് സ്ഥിര ആദായം ലഭിക്കും (ആന്വുറ്റി)
  • റിട്ടയര്‍മെന്റ് സമയം തിരഞ്ഞെടുക്കാം: ആന്വുറ്റി വാങ്ങിക്കുന്നത് ഇപ്പോള്‍ വേണോ അതോ അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ എപ്പോഴെങ്കിലും മതിയോ എന്ന് തിരഞ്ഞെടുക്കാം
  • പ്രതിമാസമായോ, പാദത്തിലോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ ആന്വുറ്റി സ്വീകരിക്കാം.
  • ഒരു വ്യക്തിയ്ക്ക് തനിച്ചോ മറ്റൊരാളുമായി സംയുക്തമായോ പ്ലാനിന്റെ ഗുണഭോക്താവ് ആകാന്‍ സാധിക്കും.
  • വിവിധ ആന്വുറ്റി തിരഞ്ഞെടുപ്പുകള്‍ ; നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യ ആന്വുറ്റി 11 വിവിധ ആന്വുറ്റികളില്‍ നിന്നും തെരഞ്ഞെടുക്കാം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി;25000 രൂപ നിക്ഷേപിക്കൂ,5 വര്‍ഷങ്ങള്‍ക്ക് ശേഷം വലിയൊരു തുക നേടാം

  • പര്‍ച്ചേസ് വില നേരത്തേ തിരികെ ലഭിക്കാം; 76 ാം വയസ്സിലോ 80 ാം വയസ്സിലോ പര്‍ച്ചേസ് വില തിരികെ ലഭിക്കുവാനുള്ള സംവിധാനവുമുണ്ട്.
  • മരണം, ഗുരുതരമായ രോഗബാധ, അപകടത്താലുണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലും പര്‍ച്ചേസ് വില തിരികെ ലഭിക്കും.
  • ഉയര്‍ന്ന പര്‍ച്ചേസ് വിലയില്‍ പര്‍ച്ചേസ് വിലയുടെ സ്ലാബ്, ആന്വുറ്റി തെരഞ്ഞെടുപ്പ് എന്നിവ അനുസരിച്ച് അധിക ആന്വുറ്റി ഉപയോക്താവിന് ലഭിക്കും.
  • ടോപ് അപ്പ് ഉപയോഗിച്ച് ആന്വുറ്റി ഉയര്‍ത്തുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X