റിട്ടയർമെന്റ് പ്ലാനിങ് നേരത്തെ തന്നെ തുടങ്ങണം. പല ആളുകൾക്കും വിരമിക്കുന്ന സമയത്ത് സ്ഥിരമായ വരുമാനം ആവശ്യമാണ്. സ്ഥിര വരുമാനത്തിനായി, നിരവധി പേർ ഇതിനകം തന്നെ വിവിധ സ്കീമുകളിൽ നിക്ഷേപിച്ചിട്ടുണ്ടാകും. മിക്ക ആളുകളും പെൻഷൻ പദ്ധതികളിലാണ് നിക്ഷേപിക്കുന്നത്. റിട്ടയർമെന്റിന് ശേഷം നല്ലൊരു പെൻഷൻ തുക ആഗ്രഹിക്കുന്നവർക്ക് നാഷണൽ പെൻഷൻ സ്കീം (NPS) നല്ലൊരു ഓപ്ഷനാണ്.
നാഷണൽ പെൻഷൻ സ്കീം ഒരു സർക്കാർ പദ്ധതിയാണ്, വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഈ സ്കീമിൽ നിന്നുള്ള വരുമാനം വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിരമിക്കൽ ആസൂത്രണം ചെയ്യുന്നവർക്ക് ഈ പദ്ധതി ജനപ്രിയമാണ്. ഈ സ്കീം പെൻഷൻ ആനുകൂല്യത്തോടൊപ്പം നല്ലൊരു സമ്പാദ്യവും നൽകുന്നു. 40 വയസ് പ്രായമുള്ള ഒരാൾ 50,000 രൂപ പെൻഷൻ ലഭിക്കാൻ ഈ സ്കീമിൽ എത്ര നിക്ഷേപിക്കണമെന്ന് നോക്കാം.
ആർക്കൊക്കെ നിക്ഷേപിക്കാം
18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു പൗരനും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് എൻപിഎസ്. ഈ സ്കീമിൽ എത്ര പണം നിക്ഷേപിച്ചാലും ആ പണം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടും. അതായത്, വിരമിക്കുമ്പോൾ തുകയുടെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം, 40 ശതമാനം ആന്വിറ്റിയിലേക്ക് പോകും. ഈ വാർഷിക തുകയിൽ നിന്നാണ് പെൻഷൻ ലഭിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ആണ് ഈ സ്കീം പ്രവർത്തിപ്പിക്കുന്നത്.

പ്രതിമാസം 50,000 രൂപ പെൻഷൻ എങ്ങനെ നേടാം
പ്രതിമാസം 50,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 40-ാം വയസിൽ എൻപിഎസ് സ്കീമിൽ നിക്ഷേപിച്ച് തുടങ്ങണം. ഇതിനായി നല്ലൊരു തുക നിക്ഷേപിക്കേണ്ടിവരും. 40-ാം വയസിൽ പ്രതിമാസം 15,000 രൂപയെങ്കിലും നിക്ഷേപിക്കണം, 65 വയസ് വരെ ഈ നിക്ഷേപം തുടരണം. അതായത് 25 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ നിക്ഷേപിക്കണം.
1.24 കോടി വരെ റിട്ടേൺ ഉറപ്പാണ്; എസ്.ബി.ഐ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം, ഇതാ 7 സ്കീമുകൾ
ഇങ്ങനെ കണക്കാക്കിയാൽ മൊത്തം 45 ലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയുടെ 10 ശതമാനം നിരക്കിൽ പലിശ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പലിശയായി 1,55,68,356 രൂപ ലഭിക്കും. ഇതനുസരിച്ച് 45,00,000 + 1,55,68,356 = 2,00,68,356 രൂപയായിരിക്കും മൊത്തം തുക. ഈ തുകയുടെ 60 ശതമാനം, അതായത് 1,20,41,013 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കിയുള്ള 40 ശതമാനം, അതായത് 80,27,342 രൂപ ആന്വിറ്റിയായി നൽകും. ഈ തുകയ്ക്ക് 8 ശതമാനം പലിശ ലഭിച്ചാൽ പ്രതിമാസ പെൻഷനായി കിട്ടുക 53,516 രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
