ജോലിക്കാലത്തിന് ശേഷം വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിൽ പ്രധാനം സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ്. വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ജോലിയുള്ള കാലത്തെ നിക്ഷേപവും പെന്‍ഷനുമാണ് പലർക്കും
ആശ്രയമാവുന്നത്. പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്ക് കീഴിൽ വരാത്തവർക്ക് വിരമിക്കൽ കാലത്തേക്ക് പണം കരുതേണ്ടതുണ്ട്. മാസത്തിൽ സ്ഥിര വരുമാനം ലഭിക്കുന്ന പദ്ധതികളാണ് അനുയോജ്യം. ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്ന അഞ്ച് പദ്ധതികളെ നോക്കാം.
പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിഐ)
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന നടപ്പിലാക്കുന്നത്. 10 വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തണം. ഇത് വഴി മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ സ്ഥിരം വരുമാനം നേടാം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. ഉയര്‍ന്ന പ്രായ പരിധി ഈ പദ്ധതിക്കില്ല. നിക്ഷേപിക്കാനുള്ള ഉയര്‍ന്ന പരിധി 15 ലക്ഷമാണ്. നിക്ഷേപകന് പങ്കാളിയുമായി ചേര്‍ന്ന് 30 ലക്ഷം വരെ നിക്ഷേപിക്കാം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പിഎംവിവിവൈയില്‍ ചേരുന്നവര്‍ക്ക് 7.40 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഈ നിരക്ക് കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപകന് ലഭിക്കും. കാലയളവ് മുഴുവന്‍ പെന്ഷന് നേടാം. 2020 ല്‍ ആരംഭിച്ച പദ്ധതി 2023 മാര്‍ച്ച് 31 നീട്ടിയത് വയോജനങ്ങള്‍ക്ക് മികച്ച അവസരമാണ്. ചേരാന്‍ ഉദ്യേശിക്കുന്നവര്‍ 2023 മാര്‍ച്ച് 31നകം പദ്ധതിയുടെ ഭാ?ഗമാകേണ്ടതുണ്ട്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ കാലവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടാം. വ്യക്തിക്ക് ഒന്നിലധികം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ടുകള്‍ ആരംഭിക്കാം. എന്നാല്‍ എല്ലാ അക്കൗണ്ടുകളിലേയും നിക്ഷേപത്തിന്റെ പരിധി 15 ലക്ഷം കടക്കാന്‍ പാടില്ല. നിലവില്‍ 7.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന് ലഭിക്കുന്ന പലിശ. ത്രൈമാസ കാലയളവില്‍ പെന്ഷന് ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവുണ്ട്. കാലവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും.
ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
ഏഴ് വര്‍ഷ കാലാവധിയാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ക്കുള്ളത്. വര്‍ഷത്തില്‍ രണ്ട് തവണ പലിശ കണക്കാക്കും. ജൂലായ് 1നും ജനുവരി 1 നും പലിശ നല്‍കും. ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് പ്രകാരം ലഭിക്കുന്ന പലിശ നാഷണല്‍ സേവിംഗ്സ സര്‍ട്ടിഫിക്കറ്റിന്റെ പലിശയെക്കാള്‍ 0.35 ശതമാനം അധികമായിരിക്കും. അര്‍ധ വര്‍ഷത്തില്‍ പലിശ നിരക്ക് പുതുക്കം. ജൂണ്‍30 വരെയുള്ള പലിശ നിരക്ക് 7.15 ശതമാനമാണ്,
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അക്കൗണ്ട്
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അക്കൗണ്ടില്‍ പരമാവധി നടത്താന്‍ സാധിക്കുന്ന നിക്ഷേപം 4.5 ലക്ഷമാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 9 ലക്ഷം വരെ നിക്ഷേപിക്കാം. അഞ്ച് വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. നിലവില്‍ 6.6 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം നല്‍കുന്നത്. പലിശ മാസത്തില്‍ വിതരണം ചെയ്യും. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക. ഇത് നിക്ഷേപകന്റെ താല്പര്യമനുസരിച്ച് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിലേക്കും മാറ്റാനാകും.
സ്ഥിര നിക്ഷേപങ്ങള്‍
സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിലവില്‍ പലിശ നിരക്ക് ഉയരുകയാണ്. സാധാരണ നിക്ഷേപകര്‍ക്ക ബാങ്കുകള്‍ നല്കുന്ന പലിശ നിരക്ക് ഏകദേശം 6.5 ശതമാനമാണ്. പലിശ നിരക്ക് നിക്ഷേപിക്കുന്ന കാലയളവിന് അനുസരിച്ച് വ്യത്യാസപ്പെടും. ഇതോടൊപ്പം മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിരക്കിനെക്കാള്‍ 0.5 ശതമാനം ഉയര്‍ന്ന നിരക്ക് ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം സ്പെഷ്യല്‍ സ്ഥിര നികക്ഷേപങ്ങള് ചില ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. ഇതിന് ഉയര്‍ന്ന പലിശ ലഭിക്കും. ടാകസ് സേവിംഗ്സ സ്ഥിര നിക്ഷേപങ്ങളെയും ആശ്രയിക്കാവുന്നതാണ്. ഉയർന്ന പലിശ ലഭിക്കുന്ന ഉത്തരം നിക്ഷേപത്തിന് 5 വര്‍ഷം ലോക് ഇന്‍ പിരിയഡ് ഉണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications