ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഓർത്ത് ആശങ്കാകുലരാണോ? എങ്കിൽ, ഇന്നു തന്നെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിനായി മാറ്റിവയ്ക്കുക. സ്ഥിരവും അച്ചടക്കമുള്ളതുമായ നിക്ഷേപത്തിലൂടെ നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഭാവി ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കും.
എളുപ്പത്തിൽ പേഴ്സണൽ ലോൺ വേണോ? ഇതാ ചില വഴികൾ
വിരമിക്കൽ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന ഒരു നിക്ഷേപ ഓപ്ഷനാണ് എസ്ഐപി. എസ്ഐപി വഴി നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് പ്രതിമാസം, ത്രൈമാസികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കാം. ഉയർന്ന പലിശ നിരക്കിലൂടെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക നേടിയെടുക്കാൻ കഴിയും.

മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. സ്വർണം, എഫ്ഡി തുടങ്ങിയവയെ അപേക്ഷിച്ച് റിസ്ക് കൂടുതലാണെങ്കിലും താരതമ്യേന മികച്ച റിട്ടേൺ കിട്ടുന്നുവെന്നതാണ് മൂച്വൽഫണ്ടുകളെ ആകർഷകമാക്കി മാറ്റുന്നത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്ഐപി).
എസ്ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും. ഇതിൽ ഒരു ഫിക്സഡ് തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ (NAV) അടിസ്ഥാനമാക്കിയാണ് നിക്ഷേപങ്ങൾ യൂണിറ്റുകൾ ശേഖരിക്കുന്നത്. റിട്ടേൺസ് കോമ്പൗണ്ടിംഗ്, മാർക്കറ്റ് ഡൈനാമിക്സ് എന്നിവയിൽ നിന്നുള്ള നേട്ടം നിക്ഷേപകർക്ക് ലഭിക്കുന്നു. മ്യൂച്വൽ ഫണ്ട് എസ്ഐപികൾ ലാഭകരമാകണമെങ്കിൽ ശരിയായ ഫണ്ട് കണ്ടെത്തുകയും ദീർഘകാല നിക്ഷേപം നടത്തുകയും ചെയ്യണം.
'ചെറുകിട സംരംഭകരെ രാജ്യമുണ്ട് കൂടെ', ഈട് കൊടുക്കാതെ വായ്പ കിട്ടും: ഓടി വാ
പ്രതിമാസം 2000 നിക്ഷേപിച്ച് 1 കോടി നേടുന്നത് എങ്ങനെ?
പ്രതിമാസം 2,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ ഒരു കോടി രൂപ എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്ന് നോക്കാം. പ്രതിമാസം 2,000 രൂപയുടെ എസ്ഐപി നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സമാഹരിക്കാൻ കുറഞ്ഞത് 33 വർഷമെടുക്കും.
ഒരു എസ്ഐപി മ്യൂച്വൽ ഫണ്ടിൽ 33 വർഷത്തേക്ക് പ്രതിമാസം 2,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഈ കാലയളവിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 7,92,000 രൂപയായിരിക്കും. ശരാശരി വാർഷിക വരുമാനം 12 ശതമാനം കണക്കാക്കിയാൽ, പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 93,95,996 രൂപയായിരിക്കും. 33 വർഷാവസാനത്തോടെ, നിങ്ങളുടെ മൊത്തം സമ്പാദ്യം ഏകദേശം 1,01,87,996 രൂപയായി വളരും.
എസ്‌ഐപികൾ വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, അതായത് വരുമാനം ഉറപ്പില്ല. മുകളിൽ സൂചിപ്പിച്ച 12 ശതമാനം വരുമാനം ഒരു ഏകദേശ കണക്കാണ്, വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് യഥാർത്ഥ വരുമാനം വ്യത്യാസപ്പെടാം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications