ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രധാനമാണ്. റിട്ടയർമെന്റ് കാലത്ത് നിങ്ങളുടെ അക്കൗണ്ടിൽ പണം ഉണ്ടായിരിക്കണം. ആശുപത്രിച്ചെലവുകൾ, ദിവസേനയുള്ള ചെലവ് എന്നിവക്കെല്ലാം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കണമെങ്കിൽ പണം വേണം. എന്നാൽ വിരമിക്കൽ സമ്പാദ്യം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.
ഇത്തരത്തിൽ ശരിയായ രീതിയിൽ സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്ന വിരമിച്ച വ്യക്തികൾക്ക് 4% റൂൾ മികച്ച മാർഗ്ഗനിർദ്ദേശം നൽകും. സാമ്പത്തിക ഉപദേഷ്ടാവായ ബിൽ ബെൻഗെൻ 1990- കളിൽ വികസിപ്പിച്ചെടുത്തതാണ് 4% റൂൾ. ഇത് ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള ഒരു സാമ്പത്തിക ആസൂത്രണ മാർഗമാണ്. എന്നാൽ ഇത് എന്തിനാണെന്നോ? റിട്ടയർമെന്റ് കാലത്ത് ഈ നിയമത്തിന്റെ പ്രധാന്യം എന്തെന്നോ അറിയേണ്ടതുണ്ട്.
എന്താണ് 4% റൂൾ?
ജോലിയിൽ നിന്നും വിരമിക്കുന്നതിന്റെ ആദ്യ വർഷത്തിൽ മൊത്തം നിക്ഷേപത്തിന്റെ 4% പിൻവലിക്കുകയും അത് പണപ്പെരുപ്പത്തിനായി വർഷം തോറും ഈ തുക ക്രമീകരിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ദീർഘകാലത്തേക്ക് അവരുടെ സമ്പാദ്യം നിലനിർത്താൻ കഴിയുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ വിരമിക്കൽ സമയത്ത് സാമ്പത്തിക മാനേജ്മെന്റ് ശരിയായ രീതിയിൽ പ്രവർത്തിക്കണം. അതിന് സമതുലിതമായ ഒരു ലളിതമായ നിയമം വാഗ്ദാനം ചെയ്യുന്നു.

ഈ നിയമത്തിന്റെ ഗുണങ്ങൾ എന്തെല്ലാം...?
4% വിരമിക്കൽ നിയമം നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ഏറ്റവുമധികം സഹായിക്കുന്ന നിയമം കൂടെയാണിത്. അതിനാൽ തന്നെ ഈ റൂൾ വിരമിക്കുന്നവർക്ക് ഒരു ആകർഷകമായ കാര്യമാണ്. ഈ ആനുകൂല്യങ്ങളിൽ അതിന്റെ സമീപനം, വിശ്വാസ്യത, മാറുന്ന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ എന്നിവ ശ്രദ്ധിക്കേണ്ട കാര്യമാണ്.
- ലളിതമാണ്: ഈ റൂൾ സാധാരണക്കാർക്ക് കൂടുതൽ മനസ്സിലാക്കാനും നടപ്പിലാക്കാനും എളുപ്പമാണ്.
- ദീർഘ കാലത്തേക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നു: നിങ്ങളുടെ സമ്പാദ്യം കുറഞ്ഞത് 30 വർഷത്തേക്ക് എങ്കിലും നിലനിൽക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
- ഫ്ലക്സിബിളിറ്റി: പണപ്പെരുപ്പത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാവുന്നതാണ്.
- മികച്ച നേട്ടം : ഇതുവരെയുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ഇത് വിശ്വസനീയമായ ഒരു മാറ്റമായി കണക്കാക്കാം.
ഈ ബാങ്കുകൾ എഫ്.ഡിക്ക് 9% വരെ പലിശ നൽകുന്നു; പരിഷ്കാരങ്ങൾക്കൊപ്പം പലിശ നിരക്കും കുറക്കുമോ?
ഈ നിയമത്തിന്റെ പോരായ്മകൾ
4% റൂളിന് ഒരുപാട് നേട്ടങ്ങൾ നൽകുന്നതു പോലെ ചില പരിമിതികളുണ്ട്. ഇന്നത്തെ സാമ്പത്തിക കാലാവസ്ഥ പ്രവചനാതീതമാണ്. അതിനാൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കുമ്പോൾ നിക്ഷേപത്തിന് നേട്ടം ഉറപ്പാക്കാൻ സാധിക്കില്ല. കൂടാതെ, ആരോഗ്യ സംരക്ഷണ ചെലവുകൾ പോലുള്ള അപ്രതീക്ഷിത ചെലവുകൾ ഇത് കൈകാര്യം ചെയ്യുന്നില്ല.
30 വർഷത്തെ കാലാവധിക്ക് 4% റൂൾ പൊതുവെ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടുതൽ ആയുർദൈർഘ്യമുള്ള വ്യക്തികൾക്കോ ദീർഘകാലത്തേക്ക് സമ്പാദ്യം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കോ ഇത് മികച്ച നേട്ടമായി തോന്നും. നിങ്ങൾ 4% റൂൾ ഉപയോഗിക്കുമ്പോൾ ഒരു വിരമിക്കൽ പദ്ധതിക്കുള്ളിൽ ഒന്നിലധികം നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്.
- വിപണിയിലെ ചാഞ്ചാട്ടം: വിപണിയിലെ മോശം പ്രകടനം സമ്പാദ്യം വേഗത്തിൽ തീർക്കാൻ കാരണമാകും.
- പണപ്പെരുപ്പ അപകടസാധ്യത: പണപ്പെരുപ്പ ക്രമീകരണങ്ങൾ പലപ്പോഴും അപകട സാധ്യത വർദ്ധിക്കാൻ കാരണമായേക്കാം. അതായത് വിപണിയിലെ മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് ഇത് സംഭവിക്കുന്നത്.
- എല്ലാവർക്കും ഈ നിയമം അനുയോജ്യമാവണമെന്നില്ല: ഇത് എല്ലാവർക്കും ഒരുപോലെ പ്രവർത്തിക്കുമെന്ന് ഉറപ്പില്ല, പ്രത്യേകിച്ച് ആയുർദൈർഘ്യം കൂടുതലുള്ളവർക്ക്.
4% റൂൾ നിങ്ങളുടെ നിക്ഷേപത്തിന് ഒരു മികച്ച മാർഗമാവും. എന്നാൽ നിങ്ങളുടെ സാമ്പത്തിക സാഹചര്യവും ചിലവഴിക്കുന്ന രീതിയിൽ പരിശഓധിച്ച ശേഷം മാത്രം ഇത്തരം മാർഗം സ്വീകരിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications