മ്യൂച്വൽ ഫണ്ടുകളിൽ നികുതി ഇളവ് ലഭിക്കുന്നൊരു നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ഡ് ടാക്സ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്). നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
മികച്ച ആദായവും നികുതി ഇളവും ലഭിക്കാൻ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. അതേസമയം, മൂന്ന് വർഷ ലോക്ഇൻ പിരിയഡുള്ള കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം.
ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകൾ 80 ശതമാനം ആസ്തികളെങ്കിലും ഇക്വിറ്റികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ്. കഴിഞ്ഞ 5 വർഷത്തിനിടെ മികച്ച പ്രകടനം നടത്തിയ 5 ഇഎൽഎസ്എസ് ഫണ്ടുകളെ പരിചയപ്പെടാം.

എച്ച്ഡിഎഫ്സി ടാക്സ് സേവര്‍ ഡയറക്ട് പ്ലാന്‍
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ എച്ച്ഡിഎഫ്സി ടാക്സ് സേവര്‍ ഡയറക്ട് പ്ലാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്കിയ റിട്ടേണ്‍ 29.18 ശതമാനമാണ്. മൂന്ന് വര്‍ഷത്തിനിടെ നിക്ഷേപം ഇരട്ടിയിലധികമായി. മൂന്ന് വര്‍ഷം മു്ന്‍പ് 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് ഏപ്രില്‍ 25നുള്ള മൂല്യം 2,15,719 രൂപയാണ്. മൂന്ന് വര്‍ഷ കാലയളവില്‍ എസ്ഐപി നിക്ഷേപകര്‍ക്ക് 19.63 ശതമാനാണ് ഫണ്ട് റിട്ടേണ്‍ നല്‍കിയത്. 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 2.40 ലക്ഷമായി ഉയര്‍ന്നു.
9814.85 കോടിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ഏപ്രില്‍ 25 നുള്ള നെറ്റ് അസറ്റ് വാല്യു 865.8 രൂപയാണ്. 1.15 ശതമാനാണ് ചെലവ് അനുപാതം.
പരാഗ് പരീഖ് ടാക്സ് സേവര്‍ ഫണ്ട്
പരാഗ് പരീഖ് ടാക്സ് സേവര്‍ ഫണ്ടിന്റെ ഡയറക്ട് പ്ലാനില്‍ മൂന്ന് വര്‍ഷത്തിനിടെയുള്ള റിട്ടേണ്‍ 33.85 ശതമാനമാണ്. 1 ലക്ഷത്തിന്റെ നിക്ഷേപം 2.39 ലക്ഷം രൂപയാക്കി ഉയര്‍ത്തി. എസ്ഐപി നിക്ഷേപകര്‍ക്ക് ഇതേകാലയളവില്‍ 20.2 ശതമാനം റിട്ടേണ്‍ നല്കി. 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 2.41 ലക്ഷം രൂപയായി വളര്‍ന്നു.
1,356.09 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 0.78 ശതമാനമാണ് ചെലവ് അനുപാതം. ഏപ്രില്‍ 25നുള്ള നെറ്റ് അസറ്റ് വാല്യു 21.24 രൂപയാണ്.
എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട്
ഡയറക്ട് പ്ലാനില്‍ എസ്ബിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട് നിക്ഷേപകര്‍ക്ക് 28.97 ശതമാനം റിട്ടേണ്‍ നല്കി. 1 ലക്ഷത്തിന്റെ നിക്ഷേപം 2.14 ലക്ഷം രൂപയായി മാറി. എസ്ഐപി നിക്ഷേപകര്‍ക്ക് 17.87 ശതമാനമായിരുന്നു റിട്ടേണ്‍. 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 2.34 ലക്ഷം രൂപയായി വളര്‍ന്നു.
12,335 രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ചെലവ് അനുപാതം 1.07 ശതമനമാണ്. കാറ്റഗറി ശരാശരിയേക്കാള്‍ കൂടുതലാണിത്. 254.70 രൂപയാണ് ഏപ്രില്‍ 25നുള്ള നെറ്റ് അസറ്റ് വാല്യു.
മോത്തിലാല്‍ ഒസ്വാള് ലോങ് ടേം ഇക്വിറ്റി ഫണ്ട്
മോത്തിലാല്‍ ഒസ്വാള് മ്യൂച്വല്‍ ഫണ്ട്സിന്റെ ഇഎല്‍എസ്എസ് പ്ലാനാണ് മോത്തിലാല്‍ ഒസ്വാള് ലോങ് ടേം ഇക്വിറ്റി ഫണ്ട്. 26.11 ശതമാനമാണ് ഫണ്ട് മൂന്ന് വര്ഷിനിടെ നല്കിയ റിട്ടേണ്‍. 1 ലക്ഷത്തിന്റെ നിക്ഷേപം 2,00,674 രൂപയായി.
2,190 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 30.36 രൂപയാണ് ഏപ്രില്‍ 25 നുള്ള നെറ്റ് അസറ്റ് വാല്യു. 0.79 ശതമാനമാണ് ചെലവ് അനുപാതം.
കൊട്ടക് ടാക്സ് സേവര്‍ ഫണ്ട്
കൊട്ടക് ടാക്സ് സേവര്‍ ഫണ്ട് ഡയറക്ട പ്ലാനാണ് മൂന്ന് വര്‍ഷത്തിനിടെ മികച്ച നേട്ടമുണ്ടാക്കിയ അഞ്ചാമത്തെ ഫണ്ട്. മൂന്ന് വര്‍ഷത്തിനിടെ 28.68 ശതമാനായിരുന്നു ഫണ്ടിന്റെ റിട്ടേണ്‍. 1 ലക്ഷത്തിന്റെ നിക്ഷേപം 2.13 ലക്ഷം രൂപയായി മാറി.
3,400 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 86.2 രൂപയാണ് ഏപ്രില്‍ 25നുള്ള നെറ്റ് അസറ്റ് വാല്യു. 0.69 ശതമാനമാണ് ചെലവ് അനുപാതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications