വിരമിക്കൽ കാലത്തിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കയ്യിൽ സമ്പാദ്യം ആവശ്യമാണ്. രാജ്യത്ത് മുതിര്‍ന്ന പൗരന്മാരില് 17 ശതമാനത്തിനും വാർധക്യ കാലത്തെ ചെലവുകൾക്ക് ആവശ്യമായ സമ്പാദ്യമില്ലാത്തവരാണ്. ഇവരില്‍ ഭൂരിഭാഗവും കുടുംബാംഗങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിന് ഏക വഴി നിക്ഷേപമാണ്. നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര് തിരഞ്ഞെടുക്കുന്ന ഏറ്റവും സുരക്ഷിതമായ മാര്‍ഗങ്ങളിലൊന്നാണ് ബാങ്ക് നിക്ഷേപങ്ങള്‍.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ അവതരിപ്പിച്ചും ഉയര്‍ന്ന പലിശ നിരക്ക് നല്‍കിയും ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. 60 വയസ് കഴിഞ്ഞവര്‍ക്ക് മാസത്തില്‍ സ്ഥിര വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് റിവേഴ്സ് മോര്‍ട്ടഗേജ് പ്ലാന്‍. മുതിര്‍ന്ന പൗരന്മാര്ക്ക് നികുതി ബാധ്യതകളില്ലാതെ മാസ വരുമാനം ലഭിക്കുന്നൊരു പദ്ധതി കൂടിയാണിത്.
എന്താണ് റിവേഴ്സ് മോർട്ട്ഗേജ് പ്ലാൻ
60 വയസ് കഴിഞ്ഞവര്‍ക്ക് വരുമാനമാര്‍ഗമായി 2007-08 വര്‍ഷത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ റിവേഴ്സ് മോര്‍ട്ടഗേജ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം വീടിന്റെ മൂല്യമനുസരിച്ച് ബാങ്കില്‍ നിന്നും പ്രതിമാസ വരുമാനം മുതിര്‍ന്നവര്‍ക്ക് ലഭക്കും. ബാങ്കിന് വീട് ഈട് നല്‍കിയാണ് മാസ വരുമാനം നേടുന്നത്.
പദ്ധതി പ്രകാരം. റിവേഴ്സ് മോര്‍ട്ടഗേജ് വഴി ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. വീടിന്റെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രത്യേകതകൾ
വീടിന്റെ വിപണി വില കണക്കാക്കി 60-80 ശതാനം വരെ വായ്പയായി നല്‍കുന്നതാണ് പദ്ധതി. നിശ്ചിത കാലത്തേക്ക് വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. ഇതോടൊപ്പം മരണം വരെ വീട് ഒഴിയേണ്ടതുമില്ല. വീട്ടുടമസ്ഥാന്റെ മരണ ശേഷം അവകാശികള്‍ക്ക് 2 സാധ്യതയാണ് മുന്നിലുള്ളത്. പലിശ അടച്ച് വീടിന്റെ ഉടസ്ഥാവകാശം തിരികെയെടുക്കുകയാണ് ആദ്യത്തേക്ക്. വീട് വില്പന നടത്തി തുക തിരിച്ചെടുക്കാന്‍ ബാങ്കിനെ അനുവദിക്കുകയാണ് രണ്ടാമത്തെ അവസരം. ബാക്കി വരുന്ന തുക അവകാശികള്‍ക്ക് ലഭിക്കും.
യോഗ്യത
റിവേഴ്സ് മോര്‍ട്ട്ഗേജ് പദ്ധതിയില്‍ ചേരാന്‍ ചുരുങ്ങിയത് 60 വയസ് പൂര്‍ത്തിയാകണം. നിലവില്‍ വായ്പകളില്ലാത്തവര്ക്ക് മാത്രമാണ് റിവേഴ്സ് മോര്‍ട്ട്ഗേജിന് യോഗ്യതയുണ്ടാവുക. ഇതോടൊപ്പം സ്വന്തമായി വീടും ആവശ്യമുണ്ട്. വാടക വീട്ടില്‍ താമാസിക്കുന്നവരോ വാണിജ്യ കെട്ടിടങ്ങള്‍ ഉള്ളവരോ റിവേഴ്സ് മോര്‍ട്ട്ഗേജ് പദ്ധതിക്ക് യോഗ്യരല്ല.
ബാങ്ക് ഓഫ് ബറോഡ പ്ലാൻ
ബാങ്ക് ഓഫ് ബറോഡയുടെ റിവേഴ്സ് മോര്‍ട്ട്ഗേജ് പ്ലാന്‍ പ്രകാരം 15 വര്‍ഷ കാലാവധിയില്‍ ബാങ്ക് 80 ലക്ഷം രൂപ വരെ റിവേഴ്സ് മോര്‍ട്ടഗേജ് വായ്പയായി ലഭിക്കും. 10 ശതമാനാമണ് ഇതിന് പലിശയായി ബാങ്ക് ഈടാക്കുന്നത്. 15 വര്‍ഷത്തേക്ക് 19,302 രൂപ മാസത്തില്‍ ലഭിക്കും. 180 മാസത്തേക്ക് 34,74,360 രൂപയാണ് ബാങ്ക് മാസത്തില്‍ നല്‍കിയത്. യഥാര്‍ഥ വിലയും പലിശയും തമ്മിലുള്ള വ്യത്യാസം പലിശയാണ്.
മികച്ച സാധ്യതയോ
റിവേഴ്സ് മോർട്ട്ഗേജ് വായ്പയിലേക്ക് പോകുന്നതിന് മുൻപ് ഓരോരുത്തരും വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കമമെന്ന് സാമ്പത്തിക ഉപദേശകർ പറയുന്നു. ഉദാഹരണത്തിന് രണ്ട് വീടുകള്‍ സ്വന്തമായുള്ളൊരാൾക്ക് രണ്ടും മുന്നോട്ട് കൊണ്ടു പോകുന്നത് ചിലപ്പോള്‍ ഒരു തലവേദനയായിരിക്കാം. വാടകകാരെ കൈകാര്യം ചെയ്യുക, വീടിന്റെ സുരക്ഷ മുതലായവ പ്രായം കൂടുന്തോറും ബുദ്ധിമുട്ടായിരിക്കും. ഇത്തരക്കാർ രണ്ടാമത്തെ വീട് വില്ക്കാന് ആഗ്രഹിക്കുന്നുവെങ്കിൽ വസ്തു മൂല്യം വിലയിരുത്തി ബ്രോക്കർമാരുമായി തീരുമാനിച്ചാണ് വില്പന നടത്തുന്നത്. ഇത്തരക്കാർക്ക് തിരഞ്ഞെടുക്കാവുന്നൊരു രീതിയാണിത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications