ജോലി നഷ്ടപ്പെട്ടാലും പണി പാളില്ല; മാസ ചെലവിനുള്ള പണം സർക്കാർ തരും

2022 ൽ രാജ്യത്ത് 12,000 പേർക്കാണ് സ്റ്റാർട്ടപ്പുകളിൽ നിന്ന് തൊഴിൽ നഷ്ടമായത്. കഴിഞ്ഞായഴ്ച ബൈജൂസ് ആപ്പ് 500 തൊഴിലാളികളെ പിരിച്ചു വിട്ടു. കോവിഡിന് ശേഷം ജോലി സ്ഥിരത വലിയ പ്രയാസമുള്ള കാര്യമായി മാറിയിട്ടുണ്ട്. ചെലവ് ചുരുക്കാൻ കമ്പനികൾ ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നത് നിരവധി പേർക്കാണ്. ഈ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ സ​ഹായിക്കുന്നവയാണ് തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സുകൾ. 

എന്താണ് തൊഴിലില്ലായ്മ പോളിസി

എന്താണ് തൊഴിലില്ലായ്മ പോളിസി

വ്യക്തിയുടെ സ്വന്തം തെറ്റിന്റെ പേരിലല്ലാതെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക സാമ്പത്തിക സഹായം തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ് വഴി ലഭിക്കും. കമ്പനി അടച്ചു പൂട്ടല്‍, സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായാല്‍, ഡിവിഷനല്‍ ഓഫീസ് അടയ്ക്കല്‍, കമ്പനിയുടെ ഏറ്റെടുക്കല്‍, ലയനം എന്നിവ വഴിയുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കും.

ആരോഗ്യ ഇന്‍ഷൂറന്‍സ് പോലെ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിനും വെയ്റ്റിംഗ് പിരിയഡ് ഉണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നതിന് നിശ്ചിത കാലം മുന്‍പ് ഇന്‍ഷൂറന്‍സില്‍ ചേരണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 30-90 ദിവസം വരെയാണ് തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിന്റെ വെയ്റ്റിംഗ് പിരിയഡ്. നിശ്ചിത കാലത്തേക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. സാധാരണ ഇത് 12 മാസമാണ്.

സര്‍ക്കാര്‍ പദ്ധതികള്‍

സര്‍ക്കാര്‍ പദ്ധതികള്‍

തൊഴിലില്ലായ്മ പരിഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. 2005 ല്‍ ആരംഭിച്ച രാജീവ് ഗാന്ധി ശ്രാമിക് കല്യാണ്‍ യോജന (RGSKY), 2018 ല്‍ ആരംഭിച്ച അടല്‍ ബിംതി വ്യക്തി കല്യാണ്‍ യോജന (ABVKY) എന്നിയാണ് രണ്ട് കേന്ദ്ര സർക്കാർ ഇൻഷൂറൻസുകൾ.

ജോലി നഷ്ടപ്പെട്ട് 2 വര്‍ഷത്തേക്ക് മറ്റു ജോലികള്‍ ലഭിക്കാത്ത സാഹചര്യത്തിൽ ശമ്പളത്തിന്റെ 50 ശതമാനം അലവന്‍സ് ഈ ഇൻഷൂറൻസ് വഴി ലഭിക്കും. എംപ്ലോയീ സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് ആക്ട് (ഇഎസ്‌ഐ ആക്ട്) പ്രകാരമാണ് ഈ പോളിസികള്‍ പ്രവര്‍ത്തിക്കുന്നത്.

ആനുകൂല്യം

തൊഴില്‍ നഷ്ടപ്പെടുന്നതിന് അഞ്ച് വര്ഷം മുന്‍പ് രാജീവ് ഗാന്ധി ശ്രാമിക് കല്യാണ്‍ യോജനയില്‍ ചേര്‍ന്നാലാണ് ആനുകൂല്യം ലഭിക്കുക. കുടുംബാംഗങ്ങള്‍ക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് ചികിത്സയും ഇക്കാലയളവില്‍ ലഭിക്കും. അടല്‍ ബിംതി വ്യക്തി കല്യാണ്‍ യോജനയുടെ നിബന്ധന പ്രകാരം തൊഴിലാളി തൊഴില്‍ നഷ്ടപ്പെടുന്നതിന് 2 വര്‍ഷം മുന്‍പ് പോളിസിയില്‍ ചേരുകയും 78 ദിവസത്തിന് മുന്‍പ് വരെ പോളിസി അടയ്ക്കുകയും വേണം. 

സ്വകാര്യ ഇൻഷൂറൻസുകൾ

സ്വകാര്യ ഇൻഷൂറൻസുകൾ

സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിലും ചേരാം. എന്നാൽ നേരിട്ട് തൊഴിലില്ലായ്മ ഇൻഷൂറൻസുകൾ സ്വകാര്യ കമ്പനികൾ നൽകുന്നില്ല. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പ്ലാനിനൊപ്പം അധിക ആനുകൂല്യമായാണ് സ്വകാര്യ ഇന്‍ഷൂറന്‍സുകാര്‍ ഈ സേവനം നല്‍കുന്നത്.

അപകട ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്ന സമയത്ത് തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ് കൂടി തിരഞ്ഞെടുക്കണം. ഐസിഐസിഐ ലോംബാര്‍ഡ് സെക്യൂര്‍ മൈന്‍ഡ്, റോയല്‍ സുന്ദരം സേഫ് ലോണ്‍ ഷീല്‍ഡ്, എച്ച്ഡിഎഫ്സി എര്‍ഗോ ഹോം സുരക്ഷിത പ്ലസ് എന്നി ഇന്‍ഷൂറന്‍സുകളില്‍ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ് അധിക ആനുകൂല്യമായി ലഭിക്കും.

ഇന്‍ഷൂറന്‍സ് ലഭിക്കാത്ത സാഹചര്യങ്ങൾ

ഇന്‍ഷൂറന്‍സ് ലഭിക്കാത്ത സാഹചര്യങ്ങൾ

* സ്വന്തം തീരുമാനപ്രകാരം രാജിവെച്ചാല്‍

* സ്വയം തൊഴില്‍ ചെയ്യുന്നൊരാള്‍ക്ക് ജോലി നഷ്ടമായാല്‍

* നിലവിലുള്ള രോഗങ്ങള്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടാല്‍.

* പ്രബേഷന്‍ കാലയളവ്, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ജോലി നഷ്ടപ്പെട്ടാല്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സിന് ചേരുന്നതിന് മുന്‍പായി പോളിസി സംബന്ധിച്ച രേഖകള്‍ വിശദമായി വായിച്ച് മനസിലാക്കണം. ഏത് തൊഴില്‍ വിഭാഗത്തിലാണ് (Employment Category) ഉൾപ്പെടുന്നത് എന്ന ഇന്‍ഷൂറന്‍സ് കമ്പനിയോട് വ്യക്തമാക്കണം. പ്രീമിയം അടവിന് ഓട്ടോമാറ്റഡ് പെയ്‌മെന്റ് സിസ്റ്റം തിരഞ്ഞെടുത്താൽ പ്രീമിയം മുടങ്ങാതെ അടയ്ക്കാൻ സാധിക്കും. ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്ന സാഹചര്യത്തിൽ ഫോം പൂരിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X