സമ്പാദിക്കുന്ന പണം മുഴുവനും സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നൊരാള്‍ക്ക് ജീവിതത്തില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. ആവശ്യ സമയത്ത് പണം പിൻവലിച്ച് കാര്യങ്ങൾ നടത്തുന്നു എന്ന് മാത്രം. പേര് പോലെ അതൊരു സേവിംഗ്സ് മാത്രമാണ്. നേരെ മറിച്ച് കയ്യിലുള്ളൊരു തുക നിക്ഷേപത്തിലേക്ക് മാറ്റുമ്പോള്‍ പണം വളരാന്‍ തുടങ്ങുകയാണ്. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ ഇതിനാല്‍ നിക്ഷേപം ആവശ്യമാണ്.
നിക്ഷേപത്തില്‍ തന്നെ റിസ്കെടുത്ത് ചെയ്യാവുന്നതും തീരെ തലവേദനയില്ലാതെ നിക്ഷേപിച്ച പണത്തിന് മാന്യമായി ആദായം നല്‍കുന്നതുമായി നിക്ഷേപങ്ങളുണ്ട്. റിസ്കും ആദായവും ഒരു നാണയത്തിന്റെ വശങ്ങളെന്ന പോലെയാണ്. വേഗത്തില്‍ വലിയ ആദായം നല്കാന് സാധിക്കുന്ന നിക്ഷേപങ്ങളില്‍ നഷ്ട സാധ്യത വളരെ കൂടുതലാണ്.
എന്നാല്‍ ഉറപ്പുള്ള ആദായവും സുരകഷിതത്വവും നല്കുന്നവ നിക്ഷേപങ്ങളുമുണ്ട്. ഇത്തരക്കാര്‍ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. 5 വര്‍ഷത്തെ നിക്ഷേപം വഴി 4 ലക്ഷത്തിന്റെ ആദായം ഉറപ്പു നല്കുന്ന നാഷണല്‍ സേവിംഗ്സ് സ്കീമിം ഇത്തരത്തിലൊരു റിസ്കില്ലാ നിക്ഷേപമാണ്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ ബാങ്കുകളേക്കാള്‍ പലിശ നല്കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തിലാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. പദ്ധതി കാലാവധിയായ 5 വര്‍ഷത്തിന് ശേഷം മാത്രമാണ് നിക്ഷേപവും പലിശയും പിന്‍വലിക്കാന്‍ സാധിക്കുക.
യോഗ്യത മാനദണ്ഡങ്ങൾ
പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. രക്ഷിതാവിന് മക്കളുടെ പേരിലും അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാന്‍ സാധിക്കും. പ്രവാസികൾക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കില്ല.
ചുരുങ്ങിയത് 1000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിൽ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് ശേഷമാണ് കാലാവധിയെത്തുക. 5 വർഷ ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്.
കാല്‍ക്കുലേറ്റര്‍
റിസ്കില്ലാതെ നല്ലൊരു തുക കയ്യിലെത്തുന്ന നിക്ഷേപമാണ് നാഷണൽ സേവിംഗ്സ സർട്ടിഫിക്കറ്റ്. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ വരുമാനം ഈ പദ്ധതി നല്‍കുന്നുണ്ട്. കാലാവധിക്ക് ശേഷം 14 ലക്ഷം രൂപ തിരികെ ലഭിക്കും. 5 വർഷം കൊണ്ട് 4 ലക്ഷം രൂപ പലിശയായി കയ്യിലെത്തി. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷത്തിന് ശേഷം 6,94,746 രൂപ ലഭിക്കും.
ഈട് നൽകാം
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം ഈട് നല്കാന് സാധിക്കും. നിക്ഷേപമുള്ള പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്കി ഈട് നല്‍കാവുന്നതാണ്. ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, കോര്‍പ്പറേഷനുകള്‍, കമ്പനി, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവിടങ്ങളില്‍ വായ്പയ്ക്ക് ഈടായി നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്.
അതേസമയം ലോക്ഇൻ പിരിയഡുള്ളതിനാൽ 5 വര്‍ഷത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നിക്ഷേപകന്റെ മരണത്തോടെയോ കോടതി വിധിയോ അടിസ്ഥാനത്തിലോ മാത്രമെ അക്കൗണ്ട് നേരത്തെ അവസാനിപ്പിച്ച് പണം പിൻവലിക്കാനാവൂ.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications