നിക്ഷേപത്തില്‍ സമയത്തിനും ക്ഷമയ്ക്കും വലി പങ്കുണ്ട്. കരിയറിന്റെ തുടക്കത്തില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് പഠിക്കാനും നിക്ഷേപം വളര്‍ത്താനും ഒരുപാട് സമയം മുന്നിലുണ്ട്. നിക്ഷേപം വളരാന്‍ സമയം നല്കി ക്ഷമയോടെ കാത്തിരിക്കുന്നൊരാള്ക്ക് ഏതൊരു നിക്ഷേപവും നല്ല ആദായം തിരികെ നല്‍കും.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാനൊരുങ്ങുന്ന യുവാക്കള്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോസ്റ്റ് ആവറേജിംഗ്, കോമ്പൗണ്ടിംഗ് ഗുണങ്ങള്‍ ലഭിക്കുന്നതിനാല്‍ നേരത്തെയുള്ള നിക്ഷേപത്തിലൂടെ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഇതിന്റെ നേട്ടം ഉദാഹരണ സഹിതം വിശദമാക്കാം.
സരുണ്‍, അശ്വിന് എന്നിവരുടെ നിക്ഷേപ രീതി പരിഗണിക്കാം. 20ാം വയസില്‍ ജോലിയില്‍ പ്രവേശിച്ച സരുണ്‍ ശമ്പളത്തില്‍ നിന്ന 5,000 രൂപ മിച്ചം പിടിച്ച് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി വഴി നിക്ഷേപം ആരംഭിച്ചു. 40 വര്‍ഷത്തേക്കായിരുന്നു സരുണിന്റെ നിക്ഷേപം.
ജോലി ലഭിച്ച് തുടക്ക സമയത്ത് ആഘോഷമാക്കിയ അശ്വിന് 30ാം വയസില്‍ 10,000 രൂപയുടെ മാസ എസ്ഐപി വഴി ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങി. 40ാം വയസില്‍ വരുന്ന ആവശ്യത്തിനായാണ് അശ്വിന്റെ നിക്ഷേപവും. നിക്ഷേപ കാലാവധിയില്‍ വ്യത്യാസമുണ്ടെങ്കിലും 2 പേരും നിക്ഷേപിച്ച തുക 12 ലക്ഷമാണ്.
കാൽക്കുലേറ്റർ
ഈ നിക്ഷേപത്തിന് വാര്‍ഷിക ആദായം 12 ശതമാനം ലഭിച്ചതിനാല്‍, നേരത്തെ നിക്ഷേപം ആരംഭിച്ച് 12 ലക്ഷം രൂപ നിക്ഷേിച്ച സരുണിന് കാലാവധിയില്‍ 49.95 ലക്ഷം രൂപ ലഭിച്ചു. 37.95 ലക്ഷമാണ് ലാഭം. എന്നാല്‍ 12 ലക്ഷം തന്നെ നിക്ഷേപിച്ച് അശ്വിന് 23.23 ലക്ഷം രൂപ മാത്രമാണ് നേടാനായത്.
11.23 ലക്ഷം രൂപയാണ് ലാഭം. കുറഞ്ഞ സമയമാണ് അശ്വിന് വിനയായത്. ഇതിന് പകരം മാസത്തില്‍ 15,000 രൂപ എസ്ഐപി ചെയ്താലും അശ്വിന് 34.85 ലക്ഷം മാത്രമെ നേടാന്‍ സാധിക്കുരയുള്ളൂ.
ആവർത്തന നിക്ഷേപം
ഓഹരിയധിഷ്ഠിത നിക്ഷേപത്തിന്റെ റിസ്കിനെ പറ്റി ചിന്തിച്ച ആനന്ദും അക്ഷയും ആവര്‍ത്തന നിക്ഷേപമാണ് തിരഞ്ഞെടുത്തത്. ആനന്ദ് 20ാം വയസില്‍ 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കില്‍ 5,000 രൂപയ്ക്ക് 10 വര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിന് ചേര്‍ന്നു. 25-ാം വയസില്‍ 10,000 രൂപയുടെ നിക്ഷേപം തുടങ്ങിയ അക്ഷയ് 30 വയസ് വരെ 5 വര്‍ഷം നിക്ഷേപം തുടര്‍ന്നു. ഇവരുടെ ആദായത്തില്‍ വന്ന വ്യത്യാസം പരിശോധിക്കാം.
10 വര്‍ഷം നിക്ഷേപിച്ച ആനന്ദും 5 വര്‍ഷ നിക്ഷേപിച്ച അക്ഷയും 6 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചത്. ആനന്ദിന് 2.68 ലക്ഷം രൂപ പലിശയും ചേര്‍ത്ത് 8.68 ലക്ഷം രൂപ നേടാനായി. 5 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ച അക്ഷയ്ക്ക് 1.19 ലക്ഷം പലിശയും ചേര്‍ത്ത് 7.19 ലക്ഷം രൂപയാണ് ലഭിച്ചത്.
സമയം മാത്രമല്ല ഘടകം
നിക്ഷേപം നേരത്തെ ആരംഭിക്കുന്നത് പ്രധാനമാണെങ്കിലും ഇതുമാത്രമല്ല പ്രധാന കാര്യമെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. വ്യക്തമായ സാമ്പത്തിക ലക്ഷ്യത്തോടെ നിക്ഷേപം തുടരുമ്പോൾ നിക്ഷേപം ശരിയായ ദിശയിൽ വളരുന്നുണ്ടോയെന്ന് പരിശോധിക്കണം. തിരഞ്ഞെടുക്കുന്ന നിക്ഷേപം ശരിയായതാണെങ്കിൽ മാത്രമെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
