മാസ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഭവന വായ്പ തിരിച്ചടവിനായി മാറ്റിവെയ്ക്കുന്നവരാണെങ്കിൽ എങ്ങനെ ഈ ചെലവ് കുറയ്ക്കാം എന്നാകും ചിന്ത. അതിനുള്ള പരിഹാരമാർഗം വായ്പ പ്രീപെയ്മെന്റാണ്. വായ്പ കാലയളവ് കൂടുന്തോറും വായ്പ ഭാരവും കൂടും. അതിനാൽ വർഷത്തിൽ ഭാഗികമായി പ്രീപെയ്മെന്റ് നടത്തി വായ്പ അടവ് തുടർന്നാൽ ലക്ഷങ്ങൾ തന്നെ തിരിച്ചടവിഷ ലാഭിക്കാനാകും.
സാധാരണ ഗതിയില്‍ ഭവന വായ്പ കാലയളവ് 15 വര്‍ഷത്തിനും 25 വര്‍ഷത്തിനും ഇടയിലാണ് ബാങ്കുകള്‍ അനുവദിക്കുന്നത്. വയസും യോഗ്യതയും അനുസരിച്ച് വായ്പ കാലാവധി 25 മുതല്‍ 30 വര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ അനുവദിക്കാറുണ്ട്.
പ്രീപെയ്മെന്റ് സമയം
വായ്പ കാലാവധി കൂടുന്തോറും ഇഎംഐ കുറയുമെങ്കിലും ബാങ്കിലേക്ക് അടയ്ക്കേണ്ട പലിശ കൂടുകയാണ്. ഉയര്‍ന്ന പലിശ ഭാരം കുറയ്ക്കാന്‍ വിദഗ്ധര്‍ നിര്ദ്ദേശിക്കുന്നൊരു മാര്‍ഗമാണ് വായ്പ തുകയുടെ പകുതിയെങ്കിലും പ്രീപെയ്മെന്റ് നടത്തുക എന്നത്. വായ്പ കാലാവധി കുറയ്ക്കുന്നതിനൊപ്പം പലിശയായി ബാങ്കിലേക്ക് അടയ്ക്കേണ്ട തുകയും ഇതുവഴി കുറയ്ക്കാന്‍ സാധിക്കും.

വായ്പ തുകയിലേക്ക് ഏതൊരു തുകയും പ്രീപെയ്മെന്റായി അടയ്ക്കുന്നത് വായ്പയുടെ ആദ്യ കാലത്ത് കൂടുതല്‍ ഗുണം ചെയ്യും. വായ്പ തിരിച്ചടവിന്റെ ആദ്യ ഘട്ടത്തില്‍ പലിശയാണ് കൂടുതലുണ്ടാകുന്നത്.
വിവിധ പ്രീപെയ്മെന്റ് രീതികൾ
തിരിച്ചടയ്ക്കാനുള്ള വായ്പ തുകയുടെ 5 ശതമാനം വര്‍ഷത്തില്‍ പ്രീപെയ്മെന്റ് നടത്തിയാല്‍ 20 വര്‍ഷത്തെ വായ്പ 12 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ ഒരു ഇഎംഐ അധികമായി അടയ്ക്കുകയാണെങ്കില്‍ വായ്പ 17 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം. വർഷത്തില്‍ ഇഎംഐ 5 ശതമാനം ഉയര്‍ത്തുകയാണെങ്കില്‍ 20 വര്‍ഷത്തെ ഭവന വായ്പ 13 വര്‍ഷം കൊണ്ട് അവസാനിപ്പിക്കാം.
അധിക ഇഎംഐ അടയ്ക്കാനോ പ്രിന്‍സിപ്പല്‍ തുകയുടെ 5 ശതമാനം അടയ്ക്കാനോ ആവശ്യമായ വലിയ തുക എല്ലാവരുടെയും കയ്യിലുണ്ടാകണമെന്നില്ല. അതേസമയം ദിവസം ചെറിയ തുക മാറ്റിവെച്ചാല്‍ പലിശയില്‍ വലിയ ലാഭം ഉണ്ടാക്കിയെടുക്കാം.
100 രൂപ മാറ്റിവെച്ചാൽ ലാഭമെത്ര
ദിവസം 100 രൂപ സൂക്ഷിക്കുന്നൊരാള്‍ക്ക് 36500 രൂപ വര്‍ഷത്തില്‍ പ്രീപെയ്മെന്റിന് ഉപയോഗിക്കാനാകും. 9.50 ശതാമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ വായ്പയെടുത്ത വ്യക്തിക്ക് 12 ലക്ഷം രൂപ ഈ രീതിയില്‍ ലാഭിക്കാം. 25 വര്‍ഷം കാലാവധിയുള്ള ഭവന വായ്പയാണെങ്കില്‍ 20 ലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കുമായിരുന്നു.
ദിവസം 200 രൂപ മാറ്റിവെയ്ക്കുന്നൊരാളാണെങ്കില് വര്‍ഷാവസാനം 73,000 രൂപ പ്രീപെയ്മെന്റിനായി ലഭിക്കും. വര്‍ഷത്തില്‍ പ്രീപെയ്മെന്റ് നടത്തുന്നവരാണെങ്കില്‍, 9.50 ശതമാനം പലിശ നിരക്കില്‍ തിരിച്ചടവ് തുടങ്ങിയ 50 ലക്ഷത്തിന്റെ 20 വര്‍ഷ കാലാവധിയുള്ള വായ്പയില്‍ 19 ലക്ഷം രൂപ ലാഭിക്കാം. 25 വര്‍ഷ കാലാവധിയുള്ള വായ്പയില്‍ 32 ലക്ഷമാണ് പലിശ യായി പോകുമായിരുന്ന തുക ലാഭിക്കാന്‍ സാധിക്കുന്നത്.
ഭവന വായ്പ പലിശ നിരക്ക്
നിലവിൽ 9 ശതമാനത്തിന് മുകളിൽ ഭവന വായ്പ പലിശ നിരക്കുണ്ട്. എസ്ബിഐയിലെ പലിശ നിരക്ക് പരിശോധിച്ചാൽ, 750 ന് മുകളില്‍ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് 9.15 ശതമനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും.700 നും 749 ഇടയിലാണ് ക്രെഡിറ്റ് സ്കോറെങ്കിൽ 9.35 ശതമാനമാണ് പലിശ. 700 ന് താഴെ ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ 9.45 ശതമാനം പലിശ ഭവന വായ്പയ്ക്ക് നൽകും.
ഭവന വായ്പ ട്രാൻസ്ഫർ ചെയ്യുമ്പോൾ 800 ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോറുകള്‍ ഉള്ളവര്‍ക്ക് 8.5 ശതമാനം പലിശ നിരക്ക് അനുവദിക്കും. 700 നും 749 നും ഇടയിൽ ക്രെഡിറ്റ് സ്കോറുള്ളവർക്ക് 8.6 ശതമാനം പലിശ ലഭിക്കും. ജൂണ്‍ 30 വരെയാണ് ഭവന വായ്പ ട്രാൻസ്ഫറിനുള്ള പലിശ നിരക്ക് ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
