രാജ്യത്തെ വലിയ തൊഴിൽ ദാതാവാണ് സ്വകാര്യ മേഖല തന്നെയാണ്. വലതും ചെറുതുമായി തൊഴിലുകളിലൂടെ നിരവധി പേർ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നു. ജോലിക്കാലത്ത് ലഭിക്കുന്ന വരുമാന സ്രോതസിനപ്പുറം വിരമിക്കൽ കാലത്ത് വലിയ ആനുകൂല്യങ്ങൾ പലർക്കും സ്വകാര്യ മേഖലയിൽ നിന്ന് ലഭിക്കുന്നില്ല.
ഇതിനാൽ വിരമിക്കൽ കാലത്ത് തന്നെ നല്ലൊരു വിരമിക്കൽ കാല നിധി തയ്യാറാക്കണം. ഇതിൽ പ്രധാനപ്പെട്ടൊരു കാര്യം സമ്പാദ്യം പണപ്പെരുപ്പത്തെ മറികടക്കുന്നതാണോ എന്നതാണ്. വർഷങ്ങൾക്ക് ശേഷം ആവശ്യമായ വാങ്ങൽ ശേഷിയില്ലെങ്കിൽ നിക്ഷേപം പാഴായി പോകും. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നാഷണൽ പെൻഷൻ സ്കീമിലേക്ക് ചേരാം.
നാഷണൽ പെൻഷൻ സ്കീം
എൻപിഎസ് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന നാഷണൽ പെൻഷൻ സ്കീം കേന്ദ്ര സർക്കാർ അവതരിപ്പിച്ചൊരു പെൻഷൻ പദ്ധതിയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കൊണ്ടു വന്ന പദ്ധതി പിന്നീട് എല്ലാവർക്കും ചേരാവുന്ന തരത്തിലേക്ക് മാറ്റി. എൻപിഎസിൽ അക്കൗണ്ട് ആരംഭിച്ച് ജോലി കാലത്ത് പ്രതിമാസം നിക്ഷേപിച്ചാൽ നല്ലൊരു വിരമിക്കൽ കാല നിധി ഉണ്ടാക്കാം. 60-ാം വയസിൽ എൻപിഎസ് നിക്ഷേപത്തിൽ നിന്ന് നല്ലൊരു തുക പിൻവലിക്കാനും ഒരു വിഹിതം ആന്യുറ്റിയായി പെൻഷനിലേക്ക് പോവുകയും ചെയ്യും.

എൻപിഎസ് അക്കൗണ്ടുകൾ
എൻപിഎസ് അക്കൗണ്ട് ആരംഭിക്കാൻ 18 വയസ് പൂർത്തിയാകണം. 75 വയസു വരെ അക്കൗണ്ട് ആരംഭിക്കാം. ടെയർ-1, ടെയർ-2 അക്കൗണ്ടുകൾ എൻപിഎസിൽ നിന്ന് ലഭിക്കും. പെൻഷൻ ലഭിക്കാനുള്ള നിക്ഷേപം നടത്തേണ്ടത് ടെയർ-1 അക്കൗണ്ടിലാണ്. നികുതി ഇളവുകളും ഈ അക്കൗണ്ടിനാണ് ലഭിക്കുക.
ടെയർ-2 അക്കൗണ്ട് ആവശ്യമുണ്ടെങ്കിൽ നിക്ഷപം നടത്തിയാൽ മതിയാകും. ടെയർ-1 ലെ നിക്ഷേപം 60-ാം വയസിലാണ് പിൻവലിക്കാൻ സാധിക്കുക. നിക്ഷേപത്തിന്റെ പരമാവധി 60 ശതമാനം പിൻവലിക്കാം. ബാക്കി 40 ശതമാനം ആന്യുറ്റി അക്കൗണ്ടിലേക്ക് പോകും. ഈ തുക ഉപയോഗിച്ചാണ് പെൻഷൻ ലഭിക്കുക. നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് നിക്ഷേപം പൂർണമായും ആന്യുറ്റിയിലേക്ക് മാറ്റാം.
നിക്ഷേപം
വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയും 80CCD (1ബി) പ്രകാരം 50,000 രൂപയും അടക്കം 2 ലക്ഷത്തിന്റെ നികുതി ഇളവ് ലഭിക്കും. ടെയർ-1 അക്കൗണ്ടിനാണ് ഈ ഇളവ് ലഭിക്കുക. കാലാവധിയിൽ ഒറ്റത്തവണയായി പിൻവലിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും. പെൻഷൻ തുകയ്ക്ക് വരുമാനത്തിന് അനുസരിച്ചുള്ള നികുതി നൽകണം.
എങ്ങനെ ചേരാം
പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് എൻപിഎസ് നിയന്ത്രിക്കുന്നത്. 2004 ല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് പദ്ധതിയിൽ 2009 മുതൽ പൊതുജനങ്ങളെയും ഉൾപ്പെടുത്തി. എൻപിഎസിൽ ചേരാൻ രണ്ട് വഴികളുണ്ട്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.

എൻപിഎസ് കാൽക്കുലേറ്റർ
26-ാം വയസില്‍ എന്‍പിഎസില്‍ 4,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ കണക്കാക്കാം. 10 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 4,000 രൂപയുടെ പ്രതിമാസ നിക്ഷേപം 1,38,15,738 രൂപയായി വളരും. ഇതില്‍ നിന്ന് 60 ശതമാനം പിന്‍വലിച്ചാല്‍ 60-ാം വയസില്‍ 82,89,443 രൂപ ലഭിക്കും.
40 ശതമാനമായ 55,26,295 രൂപയാണ് ആന്യുറ്റിയിലേക്ക് മാറ്റുന്നത്. 6 ശതമാനം ആന്യുറ്റി നിരക്ക് ലഭിച്ചാല്‍ മാസന്തോറും 32,237 രൂപ പെന്‍ഷന്‍ കൈപ്പറ്റാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications