മക്കളുടെ വിദ്യാഭ്യാസത്തിന് തന്നെ ഓരോ വര്‍ഷം കൂടുമ്പോഴും ചെലവ് കൂടി വരികയാണ്. ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ അധിവേഗത്തിലാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ മക്കളുടെ ഭാവിയെ പറ്റി കൃത്യമായ ധാരണയോടെ നിക്ഷേപം നടത്തിയാല്‍ മാത്രമെ ചെലവുകളെ നേരിടാന്‍ സാധിക്കുകയുള്ളൂ. പെണ്മക്കളുടെ പേരില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന.
2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. ഏപ്രില്‍ 1 മുതല്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ നിക്ഷേപത്തില്‍ നിന്നുള്ള ആദായം വര്‍ധിച്ചു. പുതിയ കണക്ക് കൂട്ടലുകള്‍ നോക്കാം.
അക്കൗണ്ട് ആരംഭിക്കാം
10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കുക. മകളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും.
നിക്ഷേപകന് ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. രണ്ട് പെണ്‍കുട്ടികള്‍ക്കായാണ് മാത്രമാണ് ഒരു രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക.

നിക്ഷേപം
സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് ആരംഭിക്കാൻ 250 രൂപയാണ് ആവശ്യം. ഇതിന് ശേഷം വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. 50 രൂപയുടെ ഗുണിതങ്ങളായി സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപം നടത്താം. അക്കൗണ്ട് ആരംഭിച്ചാൽ തുടർച്ചയായ 15 വർഷം മുടക്കില്ലാതെ നിക്ഷേപം നടത്തണം. അക്കൗണ്ടിൽ നിക്ഷേപം നടത്താതിരുന്നാൽ 50 രൂപ പിഴ ഈടാക്കുകയും അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്യും.
അക്കൗണ്ട് തിരിച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 വർഷത്തിനുള്ളിൽ അവസരമുണ്ട്. 50 രൂപ പിഴയടച്ച് 250 രൂപ നിക്ഷേപിച്ചാൽ അക്കൗണ്ട് തിരികെയെടുക്കാം.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദങ്ങളിലും പുനരവലോകനം ചെയ്യും. ഏപ്രില്‍- ജൂണ്‍ പാദത്തിലെ പലിശ നിരക്ക് 8 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ 7.6 ശതമാനായിരുന്നു പലിശ നിരക്ക്. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് തുടര്‍ന്ന് ലഭിക്കും. ഡെബ്റ്റ് നിക്ഷേപങ്ങളില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പലിശ നിരക്കാണ് 8 ശതമാനം.

കാലാവധി
പെണ്‍കുട്ടികള്‍ ജനിച്ചയുടനെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടെടുക്കാം. 15 വര്‍ഷം അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി നിക്ഷേപിക്കണം. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലെ നിക്ഷേപത്തിന്റെ 50 ശതമാനം പിന്‍വലിക്കാന്‍ സാധിക്കും. ബാക്കി തുക പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കാം. അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പദ്ധതി കാലാവധി എത്തുന്നത്.
നികുതി ഇളവ്
നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമാണിത്. ഇതോടൊപ്പം പലിശ വരുമാനത്തിനും കാലാവധിയിൽ ലഭിക്കുന്ന തുകയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. EEE കാറ്റഗറിയിൽ ഉൾപ്പെടുന്ന നിക്ഷേപമാണിത്.
കാൽക്കുലേറ്റർ
സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന ആദായം നോക്കാം. മാസത്തില്‍ 12 തവണകളായി 12,500 രൂപ വീതമോ ഒറ്റത്തണയായോ നിക്ഷേപിക്കാം. 8 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 42.48 ലക്ഷം രൂപ ലഭിക്കും. 22.50 ലക്ഷത്തിന്റെ നിക്ഷേപത്തിന് 19.98 ലക്ഷം രൂപ പലിശയായി ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications