5 ലക്ഷം രൂപയെ 15 ലക്ഷമാക്കി മാറ്റി; 5 വർഷത്തിനിടെ ഇരട്ടയക്ക നേട്ടം സമ്മാനിച്ച 10 സ്മോൾ കാപ് ഫണ്ടുകളിതാ

മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞ കാലങ്ങളിലെ ആദായം പരിശോധിക്കുമ്പോൾ സ്മോൾ കാപ് ഫണ്ടുകൾ നിക്ഷേപകർക്ക് മാന്യമായ ആദായം നൽകിയതായി കാണാം. എഎംഎഫ്ഐ ഡാറ്റ പരിശോധിച്ചാൽ അഞ്ച് വർഷ കാലയളവിൽ ഇരട്ടയക്ക ആദായം നൽകിയ സ്മോൾ കാപ് ഫണ്ടുകളെ കാണാൻ സാധിക്കും. മാർച്ച് 3 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആദായം നൽകിയ 10 ഫണ്ടുകളെ പരിചയപ്പെടാം.

5 ലക്ഷം രൂപയെ 15 ലക്ഷമാക്കി മാറ്റി; 5 വർഷത്തിനിടെ ഇരട്ടയക്ക നേട്ടം സമ്മാനിച്ച 10 സ്മോൾ കാപ് ഫണ്ടുകൾ

1. ക്വാൻഡ് സ്മോൾ കാപ് ഫണ്ട്

ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 24.27 ശതമാനം ആദായമാണ് നൽകിയത്. റെഗുലർ പ്ലാനിലെ നിക്ഷേപം 23.04 ശതമാനം റിട്ടേൺ നൽകി. ഡയറക്ട് പ്ലാനിൽ ഒറ്റത്തവണയായി 5 ലക്ഷം രൂപ 5 വർഷം മുൻപ് നിക്ഷേപിച്ചിരുന്നൊരാൾക്ക് മാർച്ച് എട്ടിനുള്ള മൂല്യം 15,10,467 രൂപയായിട്ടുണ്ടാകും. നിഫ്റ്റി സ്മോൾ കാപ് 250 സൂചികയെയാണ് ക്വാൻഡ് സ്മോൾ കാപ് ഫണ്ട് പിന്തുടരുന്നത്. 

2. ആക്സിസ് സ്മോൾ കാപ് ഫണ്ട്

ആക്സിസ് സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 19.06 ശതമാനം റിട്ടേണാണ് നൽകിയത്. സ്കീമിന്റെ റെഗുലർ പ്ലാൻ 17.37 ശതമാനം ആദായം നൽകി. നിഫ്റ്റി സ്മോൾ കാപ് 250 സൂചികയെയാണ് ഫണ്ട് പിന്തുടരുന്നത്. 

3. കൊട്ടക് സ്മോൾ കാപ് ഫണ്ട്

കൊട്ടക് സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാനിന്റെ കഴിഞ്ഞ 5 വർഷത്തെ പ്രകടനം 16.75 ശതമാനമാണ്. റെഗുലർ പ്ലാൻ 15.16 ശതമാനം ആദായം നൽകി. നിഫ്റ്റി സ്മോൾ കാപ് 250 സൂചികയെയാണ് കൊട്ടക് സ്മോൾ കാപ് ഫണ്ട് പിന്തുടരുന്നത്.

4. നിപ്പോൺ ഇന്ത്യ സ്മോൾ കാപ്

5 വർഷത്തിനിടെ നിപ്പോൺ ഇന്ത്യ സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ 15.99 ശതമാനം ആദായം നൽകിയിട്ടുണ്ട്. സ്കീമിന്റെ റെഗുലർ പ്ലാൻ 14.90 ശതമാനം റിട്ടേൺ നൽകി. അഞ്ച് വർഷം മുൻപ് ഡയറക്ട് പ്ലാനിൽ നടത്തിയ 5 ലക്ഷത്തിന്റെ നിക്ഷേം മാർച്ച് മൂന്നിനുള്ള കണക്ക് പ്രകാരം 10,50,806 രൂപയായി മാറിയിട്ടുണ്ട്.

5. എസ്ബിഐ സ്മോൾ കാപ് ഫണ്ട്

എസ്‌ബിഐ സ്‌മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാനിൽ 5 വർഷത്തിനുള്ളിൽ നടത്തിയ നിക്ഷേപത്തിന് 14.76 ശതമാനം ആദായമാണ് ലഭിച്ചത്. 5 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 9,96,181 രൂപയാണ് മാർച്ച് മൂന്നിനുള്ള ആദായം. റെഗുലർ പ്ലാനിൽ 13.45 ശതമാനം ആദായമാണ് എസ്ബിഐ സ്മോൾ കാപ് ഫണ്ട് നൽകിയത്. 

6. ഐസിഐസിഐ പ്രുഡൻഷ്യൽ സ്മോൾ കാപ് ഫണ്ട്

5 വർഷത്തേക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ തിരഞ്ഞെടുത്ത വ്യക്തിക്ക് ലഭിച്ച ആദായം 14.17 ശതമാനമാണ്. സ്കീമിന്റെ റെഗുലർ പ്ലാനിൽ 12.74 ശതമാനം ആദായം ലഭിച്ചു. ഡയറക്ട് പ്ലാനിൽ 5 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 9,70,854 രൂപ നേടാനായി.

7. എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്

ഡയറക്ട് പ്ലാനിൽ 5 വർഷത്തിനുള്ളിൽ 13.29 ശതമാനം ആദായം നൽകിയൊരു ഫണ്ടാണ് എച്ച്‌ഡിഎഫ്‌സി സ്‌മോൾ കാപ് ഫണ്ട്. സ്‌കീമിന്റെ റെഗുലർ പ്ലാൻ 12.03 ശതമാനം ആദായവും നൽകി. ഡയറക്ട് പ്ലാനിൽ 5 വർഷം മുൻപ് നിക്ഷേപിച്ച 5 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 9,33,901 രൂപയാണ്. ബിഎസ്ഇ 250 സ്മോൾ കാപ് സൂചികയാണ് ഫണ്ട് പിന്തുടരുന്നത്.

5 ലക്ഷം രൂപയെ 15 ലക്ഷമാക്കി മാറ്റി; 5 വർഷത്തിനിടെ ഇരട്ടയക്ക നേട്ടം സമ്മാനിച്ച 10 സ്മോൾ കാപ് ഫണ്ടുകൾ

8. യൂണിയൻ സ്മോൾ കാപ് ഫണ്ട്

യൂണിയൻ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 5 വർഷത്തിനിടെ 12.64 ശതമാനം ആദായം നൽകി. 5 ലക്ഷത്തിന്റെ നിക്ഷേപം 9,07,385 രൂപയായി വളർന്നു. റെഗുലർ പ്ലാൻ 11.77 ശതമാനം ആദായമാണ് നൽകിയത്. ഫണ്ട് നിഫ്റ്റി സ്മോൾ കാപ് 250 സൂചികയാണ് പിന്തുടരുന്നത്.

9. ഐഡിബിഐ സ്മോൾ കാപ് ഫണ്ട്

ഐഡിബിഐ സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാനിലെ നിക്ഷേപത്തിന് 5 വർഷം കൊണ്ട് 12.24 ശതമാനം റിട്ടേൺ ലഭിച്ചു. അതായത് ഒറ്റത്തവണയായ നിക്ഷേപിച്ച 5 ലക്ഷം രൂപയുടെ മൂല്യം 8,91,582 രൂപയായി വളർന്നു. റെഗുലർ പ്ലാൻ 10.76 ശതമാനം ആദായം നൽകി.

10. എച്ച്എസ്ബിസി സ്മോൾ കാപ് ഫണ്ട്

എച്ച്എസ്ബിസി സ്മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ 5 വർഷത്തിനുള്ളിൽ 12.50 ശതമാനം ആദായം നൽകി. റെഗുലർ പ്ലാനിന്റെ ആദായം 11.30 ശതമാനമാണ്. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ച 5 ലക്ഷത്തിന്റെ മൂല്യം 9,01,830 രൂപയായി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X